ആൻഡ്രോയ്ഡ് സ്റ്റുഡിയോ

ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോം ‍ഡെവലപ്മെന്റിന്റെ ഔദ്യോഗിക ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് എൻവയറോണ്മെന്റ്(ഐഡിഇ) ആണ് ആൻഡ്രോയ്ഡ് സ്റ്റുഡിയോ[4].

Android Studio
പ്രമാണം:Android Studio Icon 2021.svg
വികസിപ്പിച്ചത്Google
Stable release
2.2.0.12 / സെപ്റ്റംബർ 19, 2016; 7 വർഷങ്ങൾക്ക് മുമ്പ് (2016-09-19)[1]
Preview release
2.2 RC 2 / സെപ്റ്റംബർ 8, 2016; 7 വർഷങ്ങൾക്ക് മുമ്പ് (2016-09-08)[2]
ഭാഷJava
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംIntegrated Development Environment (IDE)
അനുമതിപത്രംApache 2.0[3]
വെബ്‌സൈറ്റ്developer.android.com/sdk/index.html
ആൻഡ്രോയ്ഡ് സ്റ്റുഡിയോ

2013 മെയ് 16 ന് ഗൂഗിൾ ഐ/ഒ സമ്മേളനത്തിലാണ് ഇത് പ്രഖ്യാപിച്ചത്. ആൻഡ്രോയ്ഡ് സ്റ്റുഡിയോ അപ്പാച്ചെ ലൈസൻസ് 2.0 പ്രകാരം ലഭ്യമാണ്[3].

മെയ് 2013 ൽ വെർഷൻ 0.1 മുതൽ ആൻഡ്രോയ്ഡ് സ്റ്റുഡിയോ ഏർലിആക്സസ് പ്രിവ്യൂ ഘട്ടത്തിലായിരുന്നു. പിന്നീട് വെർഷൻ 0.8 മുതൽ ബീറ്റ ഘട്ടത്തിൽ പ്രവേശിച്ചു. ബീറ്റ 2014 ജൂണിലാണ് പുറത്തിറക്കിയത്[5]. ആദ്യത്തെ സ്റ്റേബിൾ ബിൽഡ് 2014 ഡിസംബറിലാണ് പുറത്തിക്കിയത് ഇത് വെർഷൻ 1.0 ആയിരുന്നു.[6]

ജെറ്റ്ബ്രാൻസ് ഇന്റലിജെ ഐഡിയ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ആൻഡ്രോയ്ഡ് സ്റ്റുഡിയോ ആൻഡ്രോയ്ഡ് ഡെവലപ്മെന്റിന് മാത്രമായി ഡിസൈൻ ചെയ്തതാണ്. ഇത് വിൻഡോസ്, മാക് ഒഎസ് എക്സ്, ലിനക്സ് എന്നിവയിൽ ഡൗൺ‍ലോഡ് ചെയ്യാൻ ലഭ്യമാണ്. നേറ്റീവ് ആൻഡ്രോയ്ഡ് ഡെവലപ്മെന്റിന് ഉപയോഗിക്കുന്ന ഗൂഗിളിന്റെ പ്രാഥമിക ഐഡിഇ ആയി ഇത് ഉപയോഗിക്കുന്നു. എക്ലിപ്സ് ആൻഡ്രോയ്ഡ് ഡെവലപ്മെന്റ്‍ ടൂൾസിനു പകരമായി ആൻഡ്രോയ്ഡ് സ്റ്റുഡിയോ ഉപയോഗിച്ചുവരുന്നു.

ഫീച്ചറുകൾ

ആൻഡ്രോയ്ഡ് സ്റ്റുഡിയോയുടെ ഓരോ പുതിയ ബിൽഡിലും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിവരുന്നു. താഴെപ്പറയുന്ന ഫീച്ചറുകൾ ഇപ്പോഴത്തെ സ്റ്റേബിൾ വെർഷനിൽ ലഭ്യമാണ്[7][8].

  • ഗ്രാഡിൽ അടിസ്ഥാനമായ ബിൽഡ് സപ്പോർട്ട്.
  • ആൻഡ്രോയ്ഡ്നുവേണ്ട റീഫാക്ടറിങ്ങും ക്വിക് ഫിക്സുകളും.
  •  പെർഫോമെൻസ്, യൂസബിലിറ്റി, വെർഷൻ കമ്പാറ്റബിലിറ്റി, മറ്റ് പ്രശ്നങ്ങൾ എന്നിവ ശരിയാക്കാനുള്ള ലിന്റ് ടൂൾസ് .
  • പ്രോഗാർഡ് ഇന്റഗ്രേഷനും ആപ്പ് സൈനിങ്ങ് കഴിവുകളും.
  • സാധാരമായ ആൻഡ്രോയ്ഡ് ഡിസൈനുകളും കമ്പോണന്റുകളും ഉണ്ടാക്കാനാവശ്യമായ ടെംപ്ലേറ്റുകളും അടിസ്ഥാനപ്പെടുത്തിയ വിസാർഡുകൾ.
  • യുഐ കമ്പോണൻസിന്റെ ഡ്രാഗ് ഡ്രോപ്പ് പിൻതുണയുള്ള റിച്ച് ലേഔട്ട് എഡിറ്റർ. വിവിധ സ്ക്രീൻ കോൺഫിഗറേഷനിൽ പ്രിവ്യൂ കാണാനുള്ള സൗകര്യം.[9]
  • ആൻഡ്രോയ്ഡ് വിയർ ആപ്പുകൾ നിർമ്മിക്കാനുള്ള പിൻതുണ
  • ഗൂഗിൾ ക്ലൗഡ് മെസേജിങ്ങും ഗൂഗിൾ ആപ്പ് എൻജിനുമായുള്ള ഇന്റഗ്രേഷൻ പ്രാവർത്തികമാക്കിയിട്ടുള്ള ഗൂഗിൾ ക്ലൗഡ് പ്ലാറ്റ്ഫോമുമായുള്ള ബിൽട്ട് ഇൻ ഇന്റഗ്രേഷൻ.[10]

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ