ആൻഡ്രോയ്ഡ് പതിപ്പുകളുടെ ചരിത്രം

2008 സെപ്റ്റംബറിൽ ആൻഡ്രോയ്ഡ് 1.0 പുറത്തിറങ്ങുന്നതോടെയാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പതിപ്പുകളുടെ ചരിത്രം ആരംഭിക്കുന്നത്. ഗൂഗിളും ഓപ്പൺഹാൻഡ്സെറ്റ് അലയൻസും സംയുക്തമായി നിർമ്മിക്കുന്ന മൊബൈൽ/ടാബ്‌ലെറ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്ഡിന് അതിന്റെ യഥാർത്ഥ പതിപ്പിനെത്തുടർന്ന് ഒട്ടനവധി നവീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവ പ്രധാനമായും പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർക്കുകയും സോഫ്‌റ്റ്‌വെയർ പിഴവുകൾ പരിഹരിക്കുകയും ചെയ്യുന്നതാണ്. 2009 ഏപ്രിലിന് ശേഷം പുറത്തിറക്കുന്ന ആൻഡ്രോയ്ഡ് പതിപ്പിന് ഒരു പലഹാരത്തിന്റെ പേരായിരിക്കും നൽകാറുള്ളത്. ഇത് ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാവും നൽകുന്നത്:

പേര്ആന്തരിക രഹസ്യനാമം[1]പതിപ്പ് നമ്പർ(കൾ)എപിഐ ലെവൽപ്രസ്ദ്ധീകരണ തീയതിലേറ്റസ്റ്റ് സെക്യുരിറ്റി പാച്ച് ഡേറ്റ്[2]ലേറ്റസ്റ്റ് ഗൂഗിൾ പ്ലേ സർവ്വീസ്സ് പതിപ്പ്[3][4] (റീലീസ് തീയതി)
ആൻഡ്രോയിഡ് 1.0N/AOld version, no longer supported: 1.01സെപ്റ്റംബർ 23, 2008N/AN/A
ആൻഡ്രോയിഡ് 1.1പെറ്റിറ്റ് ഫോർOld version, no longer supported: 1.12ഫെബ്രുവരി 9, 2009
ആൻഡ്രോയിഡ് കപ്പ്കേക്ക്കപ്പ്കേക്ക്Old version, no longer supported: 1.53എപ്രിൽ 27, 2009
ആൻഡ്രോയിഡ് ഡോനട്ട്ഡോനട്ട്Old version, no longer supported: 1.64സെപ്റ്റംബർ 15, 2009
ആൻഡ്രോയിഡ് എക്ലേയർഎക്ലേയർOld version, no longer supported: 2.05ഒക്ടോബർ 27, 2009
Old version, no longer supported: 2.0.16ഡിസംബർ 3, 2009
Old version, no longer supported: 2.17ജനുവരി 11, 2010[5]
ആൻഡ്രോയിഡ് ഫ്രോയോഫ്രോയോOld version, no longer supported: 2.2 – 2.2.38മെയ് 20, 20103.2.25 (ഒക്ടോബർ 2014)
ആൻഡ്രോയിഡ് ജിഞ്ചർബ്രെഡ്ജിഞ്ചർബ്രെഡ്Old version, no longer supported: 2.3 – 2.3.29ഡിസംബർ 6, 201010.0.84 (നവംബർ 2016)
Old version, no longer supported: 2.3.3 – 2.3.710ഫെബ്രുവരി 9, 2011
ആൻഡ്രോയിഡ് ഹണികോമ്പ്ഹണികോമ്പ്Old version, no longer supported: 3.011ഫെബ്രുവരി 22, 2011
Old version, no longer supported: 3.112മെയ് 10, 2011
Old version, no longer supported: 3.2 – 3.2.613ജൂലൈ 15, 2011
ആൻഡ്രോയിഡ് ഐസ്ക്രീം സാൻവിച്ച്ഐസ്ക്രീം സാൻവിച്ച്Old version, no longer supported: 4.0 – 4.0.214ഒക്ടോബർ 18, 201114.8.49 (ഫെബ്രുവരി 2019)
Old version, no longer supported: 4.0.3 – 4.0.415ഡിസംബർ 16, 2011
ആൻഡ്രോയിഡ് ജെല്ലി ബീൻജെല്ലി ബീൻOld version, no longer supported: 4.1 – 4.1.216ജൂലൈ 9, 201221.33.56 (സെപ്റ്റംബർ 2021)
Old version, no longer supported: 4.2 – 4.2.217നവംബർ 13, 2012
Old version, no longer supported: 4.3 – 4.3.118ജൂലൈ 24, 2013
ആൻഡ്രോയിഡ് കിറ്റ്കാറ്റ്കീ ലൈം പൈ(Key Lime Pie)Old version, no longer supported: 4.4 – 4.4.419ഒക്ടോബർ 31, 2013ഒക്ടോബർ 201723.30.13 (ഓഗസ്റ്റ് 2023)
Old version, no longer supported: 4.4W – 4.4W.220ജൂൺ 25, 2014?
ആൻഡ്രോയിഡ് ലോലിപോപ്പ്ലെമൺ മെറിംഗു പൈOld version, no longer supported: 5.0 – 5.0.221നവംബർ 4, 2014[6]നവംബർ 201724.08.12 (March 2024)
Old version, no longer supported: 5.1 – 5.1.122മാർച്ച് 2, 2015[7]മാർച്ച് 2018
ആൻഡ്രോയിഡ് മാർഷ്മല്ലോമക്കാഡമിയ നട്ട് കുക്കിOld version, no longer supported: 6.0 – 6.0.123ഒക്ടോബർ 2, 2015[8]ഓഗസ്റ്റ് 2018
ആൻഡ്രോയിഡ് നൗഗട്ട്ന്യൂയോർക്ക് ചീസ്കേക്ക്Old version, no longer supported: 7.024ഓഗസ്റ്റ് 22, 2016ഓഗസ്റ്റ് 2019
Old version, no longer supported: 7.1 – 7.1.225ഒക്ടോബർ 4, 2016ഒക്ടോബർ 2019
ആൻഡ്രോയിഡ് ഒറിയോഓട്ട്മീൽ കേക്ക്Old version, no longer supported: 8.026ഓഗസ്റ്റ് 21, 2017ജനുവരി 2021
Old version, no longer supported: 8.127ഡിസംബർ 5, 2017ഒക്ടോബർ 2021
ആൻഡ്രോയിഡ് പൈപിസ്താച്ചിയോ ഐസ് ക്രീം[9]Old version, no longer supported: 928ഓഗസ്റ്റ് 6, 2018ജനുവരി 2022
ആൻഡ്രോയിഡ് 10ക്വിൻസ് ടാർട്ട്[10]Old version, no longer supported: 1029സെപ്റ്റംബർ 3, 2019ഫെബ്രുവരി 2023
ആൻഡ്രോയിഡ് 11റെഡ് വെൽവെറ്റ് കേക്ക്[10]Old version, no longer supported: 1130സെപ്റ്റംബർ 8, 2020ഫെബ്രുവരി 2024
ആൻഡ്രോയിഡ് 12സ്നോ കോൺOlder version, yet still supported: 1231ഒക്ടോബർ 4, 2021March 2024
ആൻഡ്രോയിഡ് 12Lസ്നോ കോൺ v2Older version, yet still supported: 12.1[i]32മാർച്ച് 7, 2022
ആൻഡ്രോയിഡ് 13ടിറാമിസുOlder version, yet still supported: 1333ഓഗസ്റ്റ് 15, 2022
ആൻഡ്രോയിഡ് 14അപ് സൈഡ് ഡൗൺ കേക്ക്[13]Current stable version: 1434ഒക്ടോബർ 4, 2023
ആൻഡ്രോയിഡ് 15വാനില ഐസ്ക്രീം[14]Latest preview version of a future release: 15 [15]V DP1[15]February 16, 2024[15]February 2024[15]24.02.15 (January 2024)[15]
Legend:
Old version
Older version, still supported
Latest version
Latest preview version
Future release

ഇതിനു മുൻപുള്ള പതിപ്പുകൾക്ക് അസ്ട്രോ, ബെൻഡർ എന്നിങ്ങനെയാണ് അനൗദ്യോഗികമായി പേര് നൽകിയിരിക്കുന്നത്. എന്നാൽ പകർപ്പവകാശപ്രശ്നങ്ങൾ മുഖാന്തരം ഇത് പൊതുവേ ഉപയോഗിക്കാറില്ല.ആൻഡ്രോയ്‌ഡ് പി എന്നതുപുറത്തിറങ്ങാനിരിക്കുന്ന പുതിയ ആൻഡ്രോയിഡ് പതിപ്പ്.ആൻഡ്രോയിഡ് പി എന്നത് താത്കാലിക പേരാണ് .

ബീറ്റ പതിപ്പ്

2007 നവംബർ 05ന് ആൻഡ്രോയ്ഡ് ബീറ്റ പുറത്തിറങ്ങി.[16][17] ഇതിന്റെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കിറ്റ് പുറത്തിറങ്ങിയത് 2007 നവംബർ 12നും.[18]

ആൻഡ്രോയ്ഡ് 1.0

ആൻഡ്രോയ്ഡ് 1.0 അടിസ്ഥാനപ്പെടുത്തിയ എച്ച്. ടി. സി ഡ്രീം ജിവൺ

2008 സെപ്റ്റംബർ 23ന് ആൻഡ്രോയ്ഡിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ പതിപ്പ്, 1.0 പുറത്തിറങ്ങി.[19] എച്ച്ടിസിയുടെ ഡ്രീം ജി‌.വൺ ( HTC Dream G1)[20] ആണ് ആദ്യത്തെ ആൻഡ്രോയ്ഡ് സന്നിവേശിപ്പിച്ച ഉപകരണം. ഇതിലുൾപ്പെടുത്തിയ പ്രധാന പ്രത്യേകതകൾ

  • ആൻഡ്രോയ്ഡ് ചന്ത
  • വെബ്‌ ബ്രൗസർ[21][22]
  • ക്യാമറ പിന്തുണ[23]
  • ജിമെയിൽ
  • ഗൂഗിൾ കോണ്ടാക്ട്സ്
  • ഗൂഗിൾ കലണ്ടർ
  • ഗൂഗിൾ മാപ്പ്സ്[23] എന്നിവയുടെ ക്രോഡീകരണവും
  • ഗൂഗിൾ ടാക്ക്
  • ഗൂഗിൾ സേർച്ച
  • യൂട്യൂബ്[24]
  • മീഡിയ പ്ലയർ[22][23]
  • എം.എം.എസ് - എസ്.എം. എസ്,
  • വൈഫൈ-ബ്ലൂടൂത്ത് പിന്തുണ

ആൻഡ്രോയ്ഡ് 1.1

ടി മൊബൈൽ ജി വണ്ണിനായി (T-Mobile G1) 2009 ഫെബ്രുവരി 09ന് ആൻഡ്രോയ്ഡ് 1.1 പുറത്തിറക്കി ഈ അധികരിച്ച പതിപ്പ് കൂടുതൽ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തുകയും 1.0-ൽ കണ്ട പിഴവുകൾ പരിഹരിക്കുകയും ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് മെച്ചപ്പെടുത്തുകയും ചെയ്തു.[25]

1.5 കപ്കേക്ക്

1.5ലധിഷ്ടിതമായ ആൻഡ്രോയ്ഡ് എമുലേറ്ററിന്റെ പൂമുഖം

ലിനക്സ് കെർണൽ 2.6.27 നെ അടിസ്ഥാനമാക്കി 2009 ഏപ്രിൽ 30ന് ആൻഡ്രോയ്ഡ് 1.5 കപ്കേക്ക് പുറത്തിറങ്ങി.[26][27] ഇതിലെ പ്രത്യേകതകൾ[28]

  • യൂട്യൂബിലേക്കും പിക്കാസയിലേക്കും നേരിട്ട് ചിത്രങ്ങളും വീഡിയോകളും അപ്ലോഡാനുള്ള ഉപാധി
  • ചലനാത്മകമായ സ്ക്രീൻ
  • വിഡ്ജറ്റുകളുടെ പിന്തുണ,[29]
  • മറ്റ് വിർച്വൽ കീബോഡുകളുടേയും ടെക്സ്റ്റ് പ്രഡിക്ഷൻ നിഘണ്ടു ഉപഭോഗം
  • 3ജിപി- എംപെഗ്4 പിന്തൂണ

1.6 ഡോനട്ട്

ആൻഡ്രോയ്ഡ് 1.6 പൂമുഖം

ലിനക്സ് കെർണൽ 2.6.29നെ അടിസ്ഥാനപ്പെടുത്തി, ആൻഡ്രോയ്ഡ് 1.6 SDK 1.6 ഡോനട്ട് 2009 സെപ്റ്റംബർ 15നു പുറത്തിറക്കി.[30][31][32] ഇതിന്റെ പ്രത്യേകതകൾ.[30]

  • വെബ്, കോണ്ടാക്ട്സ്, ഹിസ്റ്ററി എന്നിവയിൽ ടെക്സ്റ്റ് - ശബ്ദാന്വേഷണം
  • ബഹുഭാഷാ സ്പീച്ച് സിന്തസിസ് എഞ്ചിൻ
  • ആൻഡ്രൊയ്ഡ് ചന്തയിലെ ഉത്പന്നങ്ങളിൽ മെച്ചപ്പെട്ട് തിരച്ചിലും ഉത്പന്നങ്ങളുടെ പ്രിവ്യൂ കാണാനുമുള്ള അവസരം
  • ഗ്യാലറി ക്യാമറ, ക്യാംകോഡർ എന്നിവയുടെ മെച്ചപ്പെട്ട ക്രോഡീകരണത്തിലൂടെ മികച്ച ഉപയോഗക്ഷമത
  • ഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒരുമിച്ച് ഇല്ലാതാക്കാനുള്ള അവസരം
  • ഡബ്ലൂവിജിഎ സ്ക്രീൻ റസല്യൂഷൻ പിന്തുണ

2.0/2.1 എക്ലേഴ്സ്

ആൻഡ്രോയ്ഡ് 2.0. അധിഷ്ഠിതമായ മോട്ടോറോള ഡ്രോയ്ഡ്.

2.0

ലിനക്സ് കേർണൽ 2.6.29നെ അടീസ്ഥാനമാക്കി 2009 ഒക്ടോബർ 26ന് ആൻഡ്രോയ്ഡ് 2.0 SDK,[33] ഡിസംബർ 3ന് ആൻഡ്രോയ്ഡ് 2.0.1 SDK,[34] 2010 ജനുവരി 12ന് 2.1 SDK എന്നിവ പുറത്തിറങ്ങി.[35] ഇവയിൽ വന്ന മാറ്റങ്ങൾ [36]

  • ബ്ലൂടൂത്ത് 2.1 പിന്തുണ
  • കോണ്ടാക്ടിൽ നിന്നും നേരിട്ട് കാൾ/ഈമെയിൽ/മെസേജ്
  • ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ക്രോഡീകരിക്കാനുള്ള അവസരം
  • ക്യാമറാ നവീകരണം
  • വിർച്വൽ കീബോഡ് നവീകരണം
  • മെച്ചപ്പെട്ട കോണ്ട്രാസ്റ്റ് അനുപാതം എന്നിവയായിരുന്നു

2.0.1

2009 ഡിസംബർ 3ന് ചട്ടക്കൂട്, ഏ.പി.ഐ, സ്വഭാവം എന്നിവയിൽ വ്യതിയാനം വരുത്തി പിഴവുകൾ പരിഹരിച്ച് ആൻഡ്രോയ്ഡ് 2.0.1 പുറത്തിറങ്ങി.[34]

2.1

2010 ജനുവരി 12ന് ആൻഡ്രോയ്ഡ് 2.1 SDK പുറത്തിറക്കി.[35]

2.2.x ഫ്രോയോ

2.2 ഹോം സ്‌ക്രീൻ

2.2

ലിനക്സ് കെർണൽ 2.6.32നെ അടിസ്ഥാനപ്പെടുത്തി 2010 മെയ് 20ന് ആൻഡ്രോയ്ഡ് 2.2 ഫ്രോയോ SDK,[37][38] പുറത്തിറങ്ങി. ഇതിലുൾപ്പെടുത്തിയ പുതിയ സവിശേഷതകൾ[37]

  • വേഗത, മെമ്മറി, കാര്യക്ഷമത എന്നിവയിലെ വർദ്ധന,[39]
  • ജെഐടി കമ്പൈലേഷൻ,[40]
  • ക്രോം വി8 ജാവാസ്ക്രിപ്റ്റ് ബ്രൗസർ
  • ആൻഡ്രോയ്ഡ് ക്ലൗഡ് ഡിവൈസ് മെസ്സേജിങ്ങ് സേവനം
  • യുഎസ്ബി ടെതറിങ്ങ്
  • വൈഫൈ ഹോട്ട്സ്പോട്ട്
  • അഡോബി ഫ്ലാഷ് പിന്തുണ,[41]
  • ബാഹ്യ മെമ്മറിയിലേക്ക് ആപ്ലിക്കേഷനുകൾ സന്നിവേശിപ്പിക്കാനുള്ള സൗകര്യം
  • ന്യൂമറിക് ആൽഫാന്യൂമറിക് രഹസ്യവാക്കുകളുടേ പിന്തുണ
  • മൊബൈൽ വഴിയുള്ള ഡേറ്റ ഉപഭോഗം നിർത്തിവയ്ക്കാനുള്ള അവസരം
  • മൈക്രോസൊഫ്റ്റ് എക്സ്ച്ചേഞ്ച് പിന്തുണ എന്നിവയാണ്.

2.2.1

2011 ജനുവരി 18ന് ആൻഡ്രോയ്ഡ് 2.2.1 ചെറിയ നവീകരണങ്ങളോടെ പുറത്തിറങ്ങി [42]

2.2.2

ജനുവരി 22 ന് ആൻഡ്രോയ്ഡ് 2.2.2 നെക്സസ് വണ്ണിനെ അലട്ടിയിരുന്ന എസ്.എം.എസ് റൂട്ടീൻ പിഴവുകൾ പരിഹരിച്ച് പുറത്തിറങ്ങി.[43]

2.2.3

നവംബർ 21ന് Android 2.2.3 SDK രണ്ട് സുരക്ഷിതത്വ നവീകരണങ്ങൾ വരുത്തി പുറത്തിറങ്ങി

2.3.x ജിഞ്ചർബ്രഡ്

ഗൂഗിളിന്റെ നെക്സസ് എസ്, ആൻഡ്രോയ്ഡ് 2.3 ജിഞ്ചർബ്രഡിൽ

2.3

ലിനക്സ് കെർണൽ 2.6.35 നെ അടിസ്ഥാനപ്പെടുത്തി 2010 ഡിസംബർ 6ന് ആൻഡ്രോയ്ഡ് 2.3 ജിഞ്ചർബ്രഡ് SDK പുറത്തിറങ്ങി.[44][45] മാറ്റങ്ങളിൽ[44] ഇതിലെ നവീകരണങ്ങൾ[44]

  • വേഗതയും ലാളിത്യവും നിറഞ്ഞ പുതിയ ഉപയോക്തൃ ഇന്റർഫേസ്
  • WXGA മുതൽ മുകളിലോട്ടുള്ള വലിയ സ്ക്രീനുകൾക്കും പിന്തുണ
  • മെച്ചപ്പെടുത്തിയ വിർച്വൽ കീബോഡ്
  • മെച്ചപ്പെടുത്തിയ കോപ്പി/പേസ്റ്റ് സംവിധാനം
  • ഗാർബേജ് കളക്ഷൻ
  • ഗൈറോസ്കോപ്പ് ബാരോമീറ്റർ മുതലായ പുതിയ സെൻസറുകൾക്കുള്ള പിന്തുണ
  • പുതിയ ഡൗൺലോഡ് മാനേജർ
  • നേറ്റീവ് കോഡ് ഡെവലപ്പ്മെന്റിന് പിന്തുണ
  • ഫ്രണ്ട് ക്യാമറയ്ക്ക് പിന്തുണ
  • പുതിയ ആഡിയോ ഇഫക്ടുകൾ
  • നിയർ ഫീൾഡ് കമ്യൂണിക്കേഷൻ പിന്തൂണ എന്നിവയാണ്.

2.3.3

2011 ഫെബ്രുവരി 9ന് ആൻഡ്രോയ്ഡ് 2.3.3 പുറത്തിറങ്ങി[46]

2.3.4

2.3.4 പതിപ്പിൽ ഗൂഗിൾ വീഡിയോ ചാറ്റും വായിസ് ചാറ്റും ഉൾപ്പെടുത്തി[47]

2.3.5

2011 ജൂലൈ 25ന് ഒറ്റനവധി നവീകരണങ്ങളോടേ ആൻഡ്രോയ്ഡ് 2.3.5 പുറത്തിറങ്ങി[48] ഇതിലെ നവീകരണങ്ങൾ താഴെപ്പറയുന്നവയാണ്

  • ക്യാമറ സോഫ്റ്റ്‌വെയറിൽ നവീകരണങ്ങൾ
  • സാംസങ് ഗാലക്സി എസിലെ ബ്ലൂടൂത്ത് പിഴവ് പരിഹരിച്ചു
  • ബാറ്ററി കാര്യക്ഷമത വർധിപ്പിച്ചു.
  • ജീമെയിൽ ആപ്ലിക്കേഷൻ മെച്ചപ്പെടുത്തി

2.3.6

ഈ പതിപ്പിൽ വോയ്സ് സേർച്ച് പിഴവ് പരിഹരിച്ചു.

2.3.7

നെക്സസ് S 4Gൽ ഗൂഗിൾ വാലറ്റ് പിന്തുണയോട് ആൻഡ്രോയ്ഡ് 2.3.7 പുറത്തിറങ്ങി.

3.x ഹണീകോമ്പ്

3.0

മോട്ടോറോള ക്സൂം, ആൻഡ്രോയ്ഡ് 3.0 ഹണീകോമ്പിൽ അധിഷ്ഠിതമായി

2011 ഫെബ്രുവരി 22ന് ടാബ്‌ലറ്റുകൾക്ക് മാത്രമായി ലിനക്സ് കെർണൽ 2.6.36നെ അധിഷ്ഠിതമാക്കി ആൻഡ്രോയ്ഡ് 3.0 ഹണീകോമ്പ് പുറത്തിറക്കി.[49][50][51][52] ഇതുൾപ്പെട്ട ആദ്യത്തെ ഉപാധി, മോട്ടോറോള ക്സൂം ടാബ്‌ലറ്റ് 2011 ഫെബ്രുവരി 24ന് വിപണിയിലെത്തി. ഇതിലെ മാറ്റങ്ങൾ[53] Changes included:[49]

  • ഹോളോഗ്രഫിക് യൂസർ ഇന്റെർഫേസോടു കൂടിയ ടാബ്‌ലറ്റ് പിന്തുണ
  • സിസ്റ്റം ബാർ
  • ആക്ഷൻ ബാർ
  • മൾട്ടിപ്പിൾ ടാസ്കിങ്ങ് പിന്തുണ
  • നവീകരിച്ച കീബോഡ്
  • ബഹുദളങ്ങഓട് കൂടിയ ബ്രൗസർ
  • ക്യാമറ സംവിധാനങ്ങളിലേക്ക് പെട്ടെന്നുള്ള ആക്സസ്
  • നവീകരിച്ച ഗ്യാലറി ദൃശ്യം
  • ഹാർഡ്‌വെയർ ആക്സിലറേഷൻ
  • ഗൂഗിൾ ടോക്കിൽ വീഡിയോ ചാറ്റ് പിന്തുണ
  • മൾട്ടിക്കോർ പ്രോസസർ പിന്തുണ
  • ഉപയോക്തൃവിവരങ്ങൾ എൻക്രിപ്റ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയാണ്

3.1

2011 മെയ് 10ന് ആൻഡ്രോയ്ഡ് 3.1 SDK വിപണിയിലെത്തി.[54] ഇതിലെ മാറ്റങ്ങൾ

  • യൂ.എസ്. ബി കണക്ടിവിറ്റി
  • വിപുലീകരിച്ച സമീപകാല ആപ്പ്സ് പട്ടിക
  • വലിപ്പം മാറ്റാൻ കഴിയാവുന്ന ഹോം സ്ക്രീൻ വിഡ്ജറ്റുകൾ
  • ബാഹ്യ കീബോഡ്, പോയിന്റിങ്ങ് ഉപകരണങ്ങൾ എന്നിവയ്ക്കുള്ള പിന്തുണ.
  • ജോയ്‌സ്റ്റിക്ക്, ഗെയിംപാഡ് പിന്തുണ
  • എച്ച്.ടി.ടി.പി. പ്രോക്സി പിന്തുണ

3.2

2011 ജൂലൈ 15ന് ഹൂവൈ മീഡിയപാഡിലൂടെ 3.2 SDK പുറത്തിറങ്ങി.[55][56]

  • മെച്ചപ്പെടുത്തിയ ഹാർഡ്‌വെയർ പിന്തുണ
  • സെക്യുവർ ഡിവസിലെ ആപ്ലിക്കേഷനിലേക്ക് പെട്ടെന്നുള്ള ആക്സസ്
  • കോമ്പാറ്റിബിലിറ്റി ഡിസ്‌പ്ലൈ മോഡ് എന്നിവയയായിരുന്നു ഇതിലെ മാറ്റങ്ങൾ

3.2.1

2011 സെപ്റ്റംബർ 20ന് ആൻഡ്രോയ്ഡ് 3.2.1 നവീകരിച്ചത് പുറത്തിറങ്ങി. ഇതിലുൾപ്പെട്ട മാറ്റങ്ങൾ

  • സുരക്ഷിതത്വം, സ്ഥിരത, വൈഫൈ എന്നിവയിലെ മെച്ചപ്പെടുത്തലുകൾ
  • ആൻഡ്രോയ്ഡ് ചന്തയുടെ നവീകരണം
  • ഗൂഗിൾ ബുക്ക്സിൽ വരുത്തിയ നവീകരണം
  • അഡോബി ഫ്ലാഷ് നവീകരണത്തോട് കൂടിയ ബ്രൗസർ
  • മെച്ചപ്പെടുത്തിയ ചൈനീസ് നിഘണ്ടു.

3.2.2

2011 ആഗസ്റ്റ് 30ന് പുറത്തിറങ്ങി. മോട്ടോറോള ക്സൂം എക്സ്‌.ജി ക്കായി ചില്ലറ മാറ്റങ്ങൾ ഉൾപ്പെടുത്തി.

4.0 ഐസ്ക്രീം സാൻഡ്‌വിച്ച്

ആൻഡ്രോയ്ഡ് 4.0.1 ഐസ്ക്രീം സാൻഡ്‌വിച്ചിൽ അധിഷ്ഠിതമായ ഗ്യാലക്സി നെക്സസ്

2011 ഒക്ടോബർ 19ന് ഗ്യാലക്സി നെക്സസ് ആൻഡ്രോയ്ഡ് 4.0 ഐസ്ക്രീം സാൻഡ്‌വിച്ച് പുറത്തിറങ്ങി.[57][58] ഇതിലെ പ്രത്യേകതകൾ

  • വിഡ്ജറ്റുകളെ പുതിയ ടാബിൽ ഉൾപ്പെടുത്തി
  • നവീകരിക്കാവുന്ന ലോഞ്ചർ സംവിധാനം
  • ഡ്രാഗ് ആൻഡ് ഡ്രോപ്പ് മുഖാന്തരം പെട്ടെന്ന് നിർമ്മിക്കാനാവുന്ന ഫയലുകൾ
  • കലണ്ടറിൽ പിഞ്ച് ടു സൂം വ്യവസ്ഥ
  • ഓഫ്‌ലൈൻ തിരച്ചിൽ സംവിധാനം
  • ജീമെയിൽ സംഭാഷണങ്ങൾക്കിടയിൽ സ്വിച്ച് ചെയ്യാനുള്ള സംവിധാനം
  • സ്ക്രീൻഷോട്ട് ക്യാപ്ചർ സംവിധാനം
  • മുഖം തിരിച്ചറിഞ്ഞ് പൂട്ട് മാറ്റാനുള്ള സംവിധാനം
  • 16 ടാബുകൾ വരെ തുറക്കാവുന്ന പുതിയ ബ്രൗസർ
  • ഡാറ്റാ ഉപഭോഗത്തെ നിയന്ത്രിക്കാനുള്ള സംവിധാനം
  • മെച്ചപ്പെടുത്തിയ ക്യാമറ, ചിത്ര എഡിറ്റർ
  • ആൻഡ്രോയ്ഡ് ബീം - പുതിയ നിയർ ഫീൾഡ് കമ്യൂണിക്കേഷൻ സംവിധാനം
  • വൈഫൈ ഡയറക്ട്
  • 1080 പിക്സൽ വീഡിയോ റെക്കോഡിങ്ങ് [59]

[60][61]

ആൻഡ്രോയിഡ് 4.0.3 ഐസ്ക്രീം സാൻഡ്‌വിച്ച്

ആൻഡ്രോയിഡ് 4.0.3 ഐസ്‌ക്രീം സാൻഡ്‌വിച്ച് 2011 ഡിസംബർ 16-ന് പുറത്തിറങ്ങി.[62]ആൻഡ്രോയിഡ് 4.0 ഐസ്‌ക്രീം സാൻഡ്‌വിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കുള്ള അപ്‌ഡേറ്റായിരുന്നു.

  • വിവിധ ബഗ് പരിഹാരങ്ങളും ഒപ്റ്റിമൈസേഷനുകളും ചെറിയ ഫീച്ചർ മെച്ചപ്പെടുത്തലുകളും അവതരിപ്പിച്ചു.
  • ഗ്രാഫിക്സ്, ഡാറ്റാബേസുകൾ, അക്ഷരത്തെറ്റ് പരിശോധന, ബ്ലൂടൂത്തിന്റെ പ്രവർത്തനം എന്നിവയിൽ മെച്ചപ്പെടുത്തലുകൾ നടത്തി.
  • കോൺടാക്റ്റ് പ്രൊവൈഡർ ഒരു സോഷ്യൽ സ്ട്രീം എപിഐ ഉൾപ്പെടെ, ഡെവലപ്പർമാർക്കുള്ള പുതിയ എപിഐകൾ.
  • കലണ്ടർ പ്രൊവൈഡറിനെ മെച്ചപ്പെടുത്തി എടുത്തു.
  • വീഡിയോ സ്റ്റെബിലൈസേഷനും ക്യുവിജിഎ റെസല്യൂഷനും മെച്ചപ്പെടുത്തുന്ന പുതിയ ക്യാമറ ആപ്ലിക്കേഷനുകൾ.
  • സ്‌ക്രീൻ റീഡറുകൾ ഉപയോഗിച്ച് മെച്ചപ്പെട്ട ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം മികച്ചതാക്കാനുള്ള പരിഷ്‌ക്കരണങ്ങൾ.[63]

ആൻഡ്രോയിഡ് 4.1 ജെല്ലി ബീൻ

ആൻഡ്രോയിഡ് 4.1 ഹോം സ്‌ക്രീൻ

2012 ജൂൺ 27-ന് നടന്ന ഗൂഗിൾ ഐ/ഒ കോൺഫറൻസിലാണ് ആൻഡ്രോയിഡ് 4.1 (ജെല്ലി ബീൻ) ഗൂഗിൾ പ്രഖ്യാപിച്ചത്. ലിനക്സ് കെർണൽ 3.0.31 അടിസ്ഥാനമാക്കി, ഉപയോക്തൃ ഇൻ്റർഫേസിൻ്റെ പ്രവർത്തനക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയുള്ള അപ്‌ഡേറ്റായിരുന്നു ജെല്ലി ബീൻ. പെർഫോമൻസ് മെച്ചപ്പെടുത്തൽ "പ്രോജക്റ്റ് ബട്ടർ" പ്രോജക്ടിൽ ഉൾപ്പെടുന്നു, ഇത് ടച്ച് അന്റിസിപ്പേഷൻ, ട്രിപ്പിൾ ബഫറിംഗ്, വിപുലീകൃത വിസിങ്ക്(vsync) ടൈമിംഗ്, 60 fps എന്ന നിശ്ചിത ഫ്രെയിം റേറ്റ് എന്നിവ ഉപയോഗിച്ച് ഫ്ലൂയിഡും "ബട്ടറി-സ്മൂത്ത്" യുഐയും സൃഷ്ടിക്കുന്നു.[64]ആൻഡ്രോയിഡ് 4.1 ജെല്ലി ബീൻ ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജക്റ്റിൽ ഉൾപ്പെടുത്തി 2012 ജൂലൈ 9-ന് പുറത്തിറങ്ങി,[65]ജെല്ലി ബീനിൽ പ്രവർത്തിക്കുന്ന ആദ്യ ഉപകരണമായ നെക്സസ് 7 ടാബ്‌ലെറ്റ് 2012 ജൂലൈ 13-ന് പുറത്തിറങ്ങി.

ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റ്

4.4 ഹോം സ്‌ക്രീൻ

ഗൂഗിൾ ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റ് 2013 സെപ്റ്റംബർ 3-ന് പ്രഖ്യാപിച്ചു. ആൻഡ്രോയിഡിൻ്റെ പുതിയ പതിപ്പിനെ "കീ ലൈം പൈ" എന്ന് വിളിക്കാനാണ് ഗൂഗിൾ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നിരുന്നാലും, കീ ലൈം പൈയുടെ രുചിയേക്കാൾ കൂടുതൽ ആളുകൾ കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ തിരിച്ചറിയുകയും അവയുമായി ബന്ധപ്പെടുകയും ചെയ്യുമെന്ന് അവർ കരുതിയതിനാൽ അവർ അത് "കിറ്റ്കാറ്റ്" ആയി മാറ്റി.[66]ചില ടെക്‌നോളജി ബ്ലോഗർമാരും "കീ ലൈം പൈ" റിലീസ് ആൻഡ്രോയിഡ് 5 ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആൻഡ്രോയിഡ് ഉപകരണങ്ങൾക്ക്, പ്രവർത്തിക്കാൻ ആവശ്യമായ ഏറ്റവും ചെറിയ മെമ്മറി (റാം) 340 എംബി ആണ്. ഒരു ഉപകരണത്തിന് 512 എംബിയിൽ താഴെ റാം ഉണ്ടെങ്കിൽ, അത് "കുറഞ്ഞ റാം" ഉപകരണമായി കണക്കാക്കപ്പെടുന്നു. ഇതിനർത്ഥം, ആവശ്യമായ ഏറ്റവും കുറഞ്ഞ മിനിമം റാം 340 എംബി ആണെങ്കിലും, ഒരു ഉപകരണത്തിന് 512 എംബിയിൽ കുറവാണെങ്കിൽ, അത് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് ഫ്ലാഗ് ചെയ്‌തിരിക്കുന്നു, കാരണം ചില ആപ്പുകളോ ടാസ്‌ക്കുകളോ സുഗമമായി പ്രവർത്തിപ്പിക്കുന്നതിൽ അതിന് ബുദ്ധിമുട്ട് ഉണ്ടായേക്കാം.

ആൻഡ്രോയിഡ് 5.0 ലോലിപോപ്പ്

ആൻഡ്രോയിഡ് 5.0 "ലോലിപോപ്പ്" "ആൻഡ്രോയിഡ് എൽ" എന്ന രഹസ്യനാമത്തിൽ 2014 ജൂൺ 25-ന് ഗൂഗിൾ ഐ/ഒ സമയത്ത് അവതരിപ്പിച്ചു. നെക്സസ്സ്, ഗൂഗിൾ പ്ലേ പതിപ്പ് ഉപകരണങ്ങൾ ഉൾപ്പെടെ, ഗൂഗിൾ സേവനം നൽകുന്ന ആൻഡ്രോയിഡിൻ്റെ വിതരണങ്ങൾ പ്രവർത്തിപ്പിക്കുന്ന തിരഞ്ഞെടുത്ത ഉപകരണങ്ങൾക്കായി 2014 നവംബർ 12-ന് ഔദ്യോഗിക ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റായി ഇത് ലഭ്യമായി. അതിൻ്റെ സോഴ്സ് കോഡ് 2014 നവംബർ 3-ന് ലഭ്യമായി.[67][68]

ലോലിപോപ്പ് അതിൻ്റെ ഇൻ്റർഫേസിനായി "മെറ്റീരിയൽ ഡിസൈൻ" എന്ന് വിളിക്കുന്ന ഒരു പുതിയ രൂപം അവതരിപ്പിക്കുന്നു, ഇത് കൂടുതൽ പ്രതികരണശേഷിയുള്ളതാക്കുന്നു. നോട്ടിഫിക്കേഷനുകൾ ഇപ്പോൾ ലോക്ക് സ്‌ക്രീനിൽ കാണാനും ആപ്പുകൾ ഉപയോഗിക്കുമ്പോൾ സ്‌ക്രീനിൻ്റെ മുകളിൽ ബാനറുകളായി പ്രദർശിപ്പിക്കാനും കഴിയും. ഹുഡിൻ്റെ കീഴിൽ, ആൻഡ്രോയിഡ് റൺടൈം (ART) ഡാൽവിക്കിനെ മാറ്റിസ്ഥാപിക്കുന്നു, തന്മൂലം ആപ്പിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നു. കൂടാതെ, ഊർജ്ജ ഉപയോഗം ഒപ്റ്റിമൈസ് ചെയ്തുകൊണ്ട് ബാറ്ററി ലൈഫ് വർദ്ധിപ്പിക്കുന്നതിനായി പ്രോജക്ട് വോൾട്ട നടപ്പിലാക്കുന്നു.[69][70][71][72]

ആൻഡ്രോയിഡ് 6.0 മാർഷ്മാലോ

6.0 ഹോം സ്‌ക്രീൻ

2015 മെയ് 28-ന് ഗൂഗിൾ ഐ/ഒ സമയത്ത് നെക്സസ് 5, നെക്സസ് 6 ഫോണുകൾക്കും നെക്സസ് 9 ടാബ്‌ലെറ്റിനും നെക്സസ് പ്ലേയർ സെറ്റ്-ടോപ്പ് ബോക്‌സിനും MPZ44Q എന്ന ബിൽഡ് നമ്പറിന് കീഴിൽ "ആൻഡ്രോയിഡ് എം" എന്ന കോഡ്‌നാമത്തിൽ ആൻഡ്രോയിഡ് 6.0 "മാർഷ്മാലോ" പുറത്തിറക്കി. മൂന്നാമത്തെ ഡെവലപ്പർ പ്രിവ്യൂ (MPA44G) നെക്സസ് 5, നെക്സസ് 6, നെക്സസ് 9, നെക്സസ് പ്ലേയർ ഉപകരണങ്ങൾക്കായി 2015 ഓഗസ്റ്റ് 17-ന് പുറത്തിറങ്ങി,[73]കൂടാതെ വർക്ക് പ്രൊഫൈലുകൾക്കായുള്ള ആൻഡ്രോയിമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് MPA44I-ലേക്ക് അപ്‌ഡേറ്റ് ചെയ്‌തു.[74]

ആൻഡ്രോയിഡ് 7.0 നൗഗട്ട്

7.0 ഹോം സ്‌ക്രീൻ

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഏഴാമത്തെ പ്രധാന പതിപ്പാണ് ആൻഡ്രോയിഡ് "നൗഗട്ട്" (എൻ ഇൻ-ഡെവലപ്‌മെൻ്റ് എന്ന കോഡ് നാമം). ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പിന്തുണയ്‌ക്കുന്ന നെക്സസ് ഉപകരണങ്ങൾക്കായുള്ള ഫാക്‌ടറി ഇമേജുകൾക്കൊപ്പം, പിന്തുണയ്‌ക്കുന്ന ഉപകരണങ്ങളെ ഓവർ-ദി-എയർ അപ്ഡേറ്റ് ആൻഡ്രോയിഡ് നൗഗട്ട് ബീറ്റയിലേക്ക് നേരിട്ട് അപ്‌ഗ്രേഡ് ചെയ്യാൻ അനുവദിക്കുന്ന പുതിയ "ആൻഡ്രോയിഡ് ബീറ്റ പ്രോഗ്രാം" സഹിതം, 2016 മാർച്ച് 9-ന് ഒരു ഡെവലപ്പർ പ്രിവ്യൂ ആയി ഇത് ആദ്യമായി പുറത്തിറക്കി. അവസാന റിലീസ് 2016 ഓഗസ്റ്റ് 22-നായിരുന്നു. അന്തിമ പ്രിവ്യൂ ബിൽഡ് 2016 ജൂലൈ 18-ന്,[75]NPD90G എന്ന ബിൽഡ് നമ്പറിൽ പുറത്തിറങ്ങി.

ആൻഡ്രോയിഡ് 8.0 ഓറിയോ

8.0 ഹോം സ്‌ക്രീൻ

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ എട്ടാമത്തെ പ്രധാന പതിപ്പാണ് ആൻഡ്രോയിഡ് ഓറിയോ. പിന്തുണയ്‌ക്കുന്ന നെക്സസ്, പിക്സൽ ഉപകരണങ്ങൾക്കുള്ള ഫാക്‌ടറി ഇമേജുകൾക്കൊപ്പം 2017 മാർച്ച് 21-ന് ആൻഡ്രോയിഡ് ഒ എന്ന കോഡ്‌നാമമുള്ള ഒരു ഡെവലപ്പർ പ്രിവ്യൂ ആയി ഇത് ആദ്യമായി പുറത്തിറങ്ങി. രണ്ടാമത്തെ ഡെവലപ്പർ പ്രിവ്യൂ 2017 ജൂലൈ 24-ന് പുറത്തിറങ്ങി, സ്റ്റേബിൾ പതിപ്പ് 2017 ഓഗസ്റ്റിൽ പുറത്തിറങ്ങി.

ആൻഡ്രോയിഡ് 9 പൈ

ആൻഡ്രോയിഡ് 9 ഹോം സ്‌ക്രീൻ

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഒമ്പതാമത്തെ പ്രധാന പതിപ്പാണ് ആൻഡ്രോയിഡ് പൈ. 2018 മാർച്ച് 7-ന് ഗൂഗിൾ ഇത് ആദ്യമായി പ്രഖ്യാപിച്ചു, അതേ ദിവസം തന്നെ ആദ്യത്തെ ഡെവലപ്പർ പ്രിവ്യൂ പുറത്തിറങ്ങി. ബീറ്റ നിലവാരം കണക്കാക്കുന്ന രണ്ടാമത്തെ പ്രിവ്യൂ, മെയ് 8, 2018-ന് പുറത്തിറങ്ങി. ആൻഡ്രോയിഡ് പൈയുടെ അവസാന ബീറ്റ (അഞ്ചാമത്തെ പ്രിവ്യൂ, "റിലീസ് കാൻഡിഡേറ്റ്" എന്നും കണക്കാക്കപ്പെടുന്നു) ജൂലൈ 25, 2018-ന് പുറത്തിറങ്ങി. ഔദ്യോഗികമായി റിലീസ് ചെയ്തത് ഓഗസ്റ്റ് 6, 2018-നാണ്.

ആൻഡ്രോയിഡ് 10

ആൻഡ്രോയിഡ് 10 ഹോംസ്‌ക്രീൻ

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ പത്താമത്തെ പ്രധാന പതിപ്പാണ് ആൻഡ്രോയിഡ് 10. ആൻഡ്രോയിഡ് 10-ൻ്റെ സ്ഥിരമായ പതിപ്പ് 2019 സെപ്റ്റംബർ 3-ന് പുറത്തിറങ്ങി. ഇതിന്റെ പ്രേത്യകതകൾ താഴെ വിവരിക്കുന്നു.

  • പുതിയ ആപ്പ് ഓപ്പൺ/ക്ലോസ് ആനിമേഷനുകൾക്കൊപ്പം നവീകരിച്ച പൂർണ്ണ സ്‌ക്രീൻ ജെസ്‌ചർ നാവിഗേഷൻ.[76][77][78]
  • ആൻഡ്രോയിഡ് 10-ൽ, സ്കോപ്പ്ഡ് സ്റ്റോറേജ് ഫയൽ സിസ്റ്റത്തിലേക്കുള്ള നേരിട്ടുള്ള ആക്‌സസ് പരിമിതപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അവതരിപ്പിച്ചു, അപ്ലിക്കേഷനുകൾ അവരുടെ സ്വന്തം ഫയലുകളും മീഡിയ ശേഖരങ്ങളും ആക്‌സസ് ചെയ്യുന്നതിന് നിർദ്ദിഷ്ട എപിഐകൾ ഉപയോഗിക്കേണ്ടതുണ്ട്, ഇത് മൂലം സ്വകാര്യതയും സുരക്ഷയും മെച്ചപ്പെടുത്തുന്നു. ഉപയോക്തൃ സമ്മതമില്ലാതെ നിയുക്ത ഡയറക്‌ടറികൾക്ക് പുറത്തുള്ള ഫയലുകൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ആപ്പുകളെ തടയാനും അവരുടെ ഡാറ്റയിൽ ഉപയോക്തൃ നിയന്ത്രണം വർദ്ധിപ്പിക്കാനും ഈ മാറ്റം ലക്ഷ്യമിടുന്നു.[79]
  • ഉപയോഗത്തിലില്ലാത്തപ്പോൾ പോലും നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ ആപ്പുകളെ അനുവദിക്കുന്നതിനും മെച്ചപ്പെടുത്തിയ പ്രവർത്തനത്തിനായി നിങ്ങളുടെ ഫോട്ടോ, വീഡിയോ, ഓഡിയോ ഫയലുകൾ എന്നിവ ആക്‌സസ് ചെയ്യുന്നതിനും അവയ്ക്ക് അനുയോജ്യമായ അനുഭവങ്ങളും സേവനങ്ങളും നൽകാനാകുമെന്ന് ഉറപ്പാക്കുന്നതിന് പുതിയ അനുമതികൾ ആവശ്യമാണ്.[80]

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 ഹോം സ്‌ക്രീൻ

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ പതിനൊന്നാമത്തെ പ്രധാന പതിപ്പാണ് ആൻഡ്രോയിഡ് 11. 2020 ഫെബ്രുവരി 19-ന് ഗൂഗിൾ ഇത് ആദ്യമായി പ്രഖ്യാപിച്ചു, അതേ ദിവസം തന്നെ ആദ്യത്തെ ഡെവലപ്പർ പ്രിവ്യൂ പുറത്തിറങ്ങി. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രത്യേകതകൾ താഴെ കൊടുക്കുന്നു.

  • ചാറ്റ് ബബിൾസ്
  • സ്ക്രീൻ റെക്കോർഡർ.
  • നോട്ടിഫിക്കേഷൻ ഹിസ്റ്ററി
  • പുതിയ അനുമതി നിയന്ത്രണങ്ങൾ.
  • സ്റ്റാൻഡേലോൺ 5G എൻആറും നോൺ-സ്റ്റാൻഡലോൺ 5G ഉം തമ്മിലുള്ള എപിഐ വ്യത്യാസം.
  • ഒറ്റത്തവണ മാത്രം അനുമതികൾ നൽകുന്നു.
  • അനുമതികൾ സ്വയമേവ പുനഃസജ്ജമാക്കുന്നു.

ആൻഡ്രോയിഡ് 12

ആൻഡ്രോയിഡ് 12-ന്റെ ഹോം സ്ക്രീൻ

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ പന്ത്രണ്ടാമത്തെ പ്രധാന പതിപ്പാണ് ആൻഡ്രോയിഡ് 12. 2021 ഫെബ്രുവരി 18-ന് ഗൂഗിൾ ഇത് ആദ്യമായി പ്രഖ്യാപിച്ചു, അതേ ദിവസം തന്നെ ആദ്യത്തെ ഡെവലപ്പർ പ്രിവ്യൂ പുറത്തിറങ്ങി.[81][82]ഈ പതിപ്പിന്റെ പ്രത്യേകതകൾ താഴെ കൊടുക്കുന്നു.

  • എളുപ്പത്തിൽ വൈ-ഫൈ പങ്കിടാൻ സാധിക്കുന്നു.
  • എവിഐഎഫ്(AVIF) ഇമേജിനുള്ള പിന്തുണ നൽകുന്നു.
  • മെറ്റീരിയൽ യൂ, മെറ്റീരിയൽ ഡിസൈനിനെ അടിസ്ഥാനമാക്കിയുള്ള അപ്‌ഡേറ്റ് ചെയ്‌ത ഡിസൈൻ ഭാഷയാണ് ഉപയോഗിക്കുന്നത്.
  • സ്ക്രോളിംഗ് സ്ക്രീൻഷോട്ട്.[83]
  • വൺ ഹാൻഡ് മോഡ്.[84]
  • ആൻഡ്രോയിഡ് റൺടൈം (ART) മൊഡ്യൂൾ ഗൂഗിൾ പ്ലേ വഴി അപ്‌ഡേറ്റ് ചെയ്യാവുന്ന കോർ ഒഎസ്(OS) ഘടകങ്ങളിലേക്ക് ചേർത്തു, നിലവിലുള്ള മൊഡ്യൂളുകളുടെ പ്രവർത്തനക്ഷമത കൂടി ചേർത്തിട്ടുണ്ട്.[85][86]

ആൻഡ്രോയിഡ് 12 എൽ

ആൻഡ്രോയിഡ് 12 എൽ ആൻഡ്രോയിഡ് 12-ന്റെ ഒരു ഇടക്കാല റിലീസാണ്, അതിൽ വലിയ ഡിസ്‌പ്ലേകൾക്കായുള്ള ഡിസൈൻ ട്വീക്കുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ചെറിയ സ്ഥിരത മാറ്റങ്ങളും ഉൾപ്പെടുന്നു. 2021 ഒക്ടോബറിൽ ബീറ്റ റിലീസുകൾക്കൊപ്പം 2022 മാർച്ച് 7-ന് ഒരു സ്ഥിരതയുള്ള പതിപ്പ് ലോഞ്ച് ചെയ്തു. മടക്കാവുന്ന ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡെസ്‌ക്‌ടോപ്പ് വലുപ്പമുള്ള സ്‌ക്രീനുകൾ, ക്രോംബുക്കുകൾ എന്നിവയ്‌ക്കായുള്ള പ്രത്യേക മെച്ചപ്പെടുത്തലുകളും വലിയ സ്‌ക്രീനുകൾക്ക് അനുയോജ്യമാക്കുന്നതിന് ഉപയോക്തൃ ഇൻ്റർഫേസിലെ പരിഷ്‌ക്കരണങ്ങളും നടത്തിയിട്ടുണ്ട്.

ആൻഡ്രോയിഡ് 13

ആൻഡ്രോയിഡ് 13 ഹോം സ്‌ക്രീൻ

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ പതിമൂന്നാമത്തെ പ്രധാന പതിപ്പാണ് ആൻഡ്രോയിഡ് 13. ഇതിന്റെ പ്രത്യേകതകൾ ചുവടെ ചേർക്കുന്നു

  • അറിയിപ്പുകൾ അയയ്‌ക്കുന്നതിന് മുമ്പ് ആപ്പുകൾക്ക് ഉപയോക്താവിൽ നിന്ന് അനുമതി തേടണം.[87]
  • നോട്ടിഫിക്കേഷൻ പാനലിൻ്റെ ചുവടെ സജീവമായ ആപ്പുകളുടെ എണ്ണം ഇപ്പോൾ കാണിച്ചിരിക്കുന്നു, അതിൽ ടാപ്പുചെയ്യുമ്പോൾ വിശദമായ പാനൽ തുറക്കുന്നു, അത് ഓരോന്നും നിർത്താൻ ഉപയോക്താവിനെ അനുവദിക്കുന്നു.[88]
  • ബ്ലൂടൂത്ത് എൽഇ(LE) ഓഡിയോ, എൽസി(LC)3 ഓഡിയോ കോഡെക് എന്നിവയ്ക്ക് പിന്തുണ നൽകുന്നു.[89][90][91]
  • ലിനക്സ് യൂസർഫോൾട്ട്എഫ്ഡി(Linux userfaultfd) സിസ്റ്റം കോൾ ഉപയോഗിച്ച് ഒരു പുതിയ ഗാർബേജ് കളക്ടർ ഉപയോഗിച്ചുള്ള എആർടി(ART) അപ്‌ഡേറ്റ്.[92][93][94]
  • "ജങ്ക്(Jank)" എന്നത് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളിൽ അനുഭവപ്പെടുന്ന മുരടിപ്പ് അല്ലെങ്കിൽ പിന്നാക്കാവസ്ഥയെ സൂചിപ്പിക്കുന്നു, ഇത് പലപ്പോഴും സംഭവിക്കുന്നത് പ്രകടന പ്രശ്നങ്ങൾ മൂലമാണ്. ഗാർബേജ് കളക്ഷൻ വേളയിൽ മെമ്മറി കുറവായതിനാൽ ആപ്പുകൾ നശിക്കുന്ന അപകടസാധ്യത തടയുന്നതിൽ, സിസ്റ്റം ഉറവിടങ്ങൾ കുറവായിരിക്കുമ്പോൾ ആപ്ലിക്കേഷനുകൾ പെട്ടെന്ന് അവസാനിപ്പിക്കുന്നത് ഒഴിവാക്കാൻ മെമ്മറി കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നു. മെമ്മറി ഉപയോഗവും ഗാർബേജ് കളക്ഷൻ പ്രക്രിയകളും ഒപ്റ്റിമൈസ് ചെയ്യുന്നതിലൂടെ, ഡെവലപ്പർമാർക്ക് സുഗമമായ പ്രകടനം ഉറപ്പാക്കാനും അവരുടെ ആപ്പുകളിലെ മെമ്മറി സംബന്ധമായ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ കുറയ്ക്കാനും കഴിയും. അധിക ക്രമീകരണങ്ങൾ ആപ്പുകളുടെ പ്രാരംഭ വേഗത വർദ്ധിപ്പിക്കുകയും ഇടർച്ച കുറയ്ക്കുകയും മൊത്തത്തിലുള്ള പ്രകടനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മെയിൻലൈൻ പ്രോജക്റ്റ് കാരണം, ആൻഡ്രോയിഡ് 12-ൻ്റെ ART (ആൻഡ്രോയിഡ് റൺടൈം) അപ്‌ഡേറ്റുകൾ സ്വീകരിക്കും. ഈ അപ്‌ഡേറ്റുകൾ ആൻഡ്രോയിഡ് അപ്ലിക്കേഷനുകളുടെ പ്രകടനവും കാര്യക്ഷമതയും വർദ്ധിപ്പിക്കും.

ആൻഡ്രോയിഡ് 14

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ പതിനാലാമത്തെ പ്രധാന പതിപ്പാണ് ആൻഡ്രോയിഡ് 14. 2023 ഫെബ്രുവരി 8 ന് ഗൂഗിൾ ആൻഡ്രോയിഡ് 14 പ്രഖ്യാപിച്ചു, അതേ ദിവസം തന്നെ ആദ്യത്തെ ഡെവലപ്പർ പ്രിവ്യൂ റിലീസ് ചെയ്തു. മാർഷ്മാലോയെക്കാൾ പഴയ എസ്ഡികെ(SDK)കളോ (6.0) അല്ലെങ്കിൽ മാൽവെയറിൽ നിന്ന് നിങ്ങളുടെ ഉപകരണത്തെ സുരക്ഷിതമായി സൂക്ഷിക്കാൻ പഴയ ആപ്പുകളോ ഇൻസ്റ്റാൾ ചെയ്യുന്നതിൽ നിന്ന് ആൻഡ്രോയിഡ് നിങ്ങളെ തടയുന്നു.[95][96]

ആൻഡ്രോയിഡ് 15

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ പതിനഞ്ചാമത്തെ പ്രധാന പതിപ്പാണ് ആൻഡ്രോയിഡ് 15. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ആൻഡ്രോയിഡ് 4.2-ൽ അവതരിപ്പിക്കുകയും ആൻഡ്രോയിഡ് 5.0-ൽ നീക്കം ചെയ്യുകയും ചെയ്ത ലോക്ക് സ്‌ക്രീൻ വിജറ്റുകളുടെ പുനരവതരണം നടത്തും.[97]

അവലംബം

കുറിപ്പുകൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ