ആവര

ചെടിയുടെ ഇനം

കേസാല്പിനേഷ്യേ കുടുംബത്തിലെ[1] കാസ്സ്യ ഓറിക്കുലേറ്റ (Cassia ariculata) എന്ന ശാസ്ത്രനാമവും, ടാന്നേർസ് കാസ്സ്യ എന്ന ആംഗലേയ നാമവുമുള്ള ആവര ഇൻഡ്യയിലെയും ശ്രീലങ്കയിലെയും വരണ്ട പ്രദേശങ്ങളിൽ നാലടിയോളം ഉയരത്തിൽ വളരുന്ന ഔഷധസസ്യമാണ്. ഇൻഡ്യയിൽ അധികമായും കർണ്ണാടകം,തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലംഗാണ സംസ്ഥാനങ്ങളിൽ വളരുന്നു[2]. ആവരയുടെ പൂവ് തെലംഗാണയുടെ ഔദ്യോഗിക പുഷ്പമാണ്.[3] ഇടതൂർന്ന ശിഖരങ്ങളും. ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് ഒരേ വർഗ്ഗത്തിൽ പെടുന്ന കൊന്നയിലയുമായി രൂപ സാദൃശ്യമുണ്ട്. തോലിന് തവിട്ടു നിറം, കടും മഞ്ഞ നിറത്തിലുള്ള പൂക്കൾ. ഫലം 11 സെ മി വര നീളമുള്ള ഒരു പയറാണ്. അതിനുള്ളിൽ 12 - 20 വരെ കായ്കൾ.

സെന്ന ഓറിക്കുലേറ്റ
ആവര
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Subclass:
Rosidae
(unranked):
Eurosids I
Order:
Family:
Subfamily:
Caesalpinioideae
Tribe:
Cassieae
Subtribe:
Cassiinae
Genus:
Senna
Species:
Senna auriculata
Binomial name
Senna auriculata
(L.) Roxb.
Synonyms

Cassia auriculata L.
Cassia densistipulata Taub.
താലപേടകം (സംസ്കൃതം)
താർവാർ (ഹിന്ദി)

A Cassia auriculata shrub

ഔഷധഗുണങ്ങൾ

ധാരാളം ഔഷധ ഗുണമുള്ള ആവരയുടെ എല്ലാ ഭാഗങ്ങളും കുഷ്ഠം, ആസ്ത്മ, സന്ധിവാതം[4], പ്രമേഹം[5] തുടങ്ങിയ രോഗങ്ങളിൽ പ്രധാനമായി ഉപയോഗിച്ചു വരുന്നു. ചില ഔഷധക്കൂട്ടുകളിൽ ജ്വര ചികിത്സയ്ക്കും,ആമാശയ പുണ്ണിനും ത്വക് രോഗങ്ങളിലും ഉപയോഗിക്കുന്നു[6]. പൂക്കളിൽ ഫ്ലേവനോയിഡുകൾ, പ്രൊആന്തോസയാനിഡിൻ, β സീറ്റോസ്റ്റീറോൾ എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്[7][8].

ആധുനിക ഔഷധശാസ്ത്രം

പൂക്കൾ ജലത്തിൽ കുതിർത്ത ലായനി ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.45 ഗ്രാം എന്ന അളവിൽ പ്രമേഹൌഷധമായി ഉപയോഗിക്കാം[9][10]. ഒരേ അനുപാതത്തിൽ ജലവും മദ്യവും ചേർന്ന ലായനിയിൽ പൂക്കളുടെ പൊടി കുതിർത്തെടുത്ത ലായനി ഉപയോഗിച്ച് പ്രമേഹം ബാധിച്ച എലികളിൽ നടത്തിയ ഗവേഷണങ്ങളിൽ, പൂക്കളിലടങ്ങിയ എൻ-ബ്യൂട്ടനോൾ അംശങ്ങളാണ് പ്രമേഹൌഷധമായി പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്[11]. പൂക്കൾ എഥനോൾ, മെഥനോൾ മദ്യങ്ങളിൽ കുതിർത്ത ലായനികളിൽ നടത്തിയ പരീക്ഷണങ്ങൾ, അവയിൽ വാർദ്ധക്യത്തെ പ്രതിരോധിക്കുന്ന ആന്റൈഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് എന്ന് തെളിയിച്ചു.[12]. പരീക്ഷണവിധേയമാക്കിയ എലികളിൽ മദ്യം മൂലമുണ്ടാകുന്ന കരൾ രോഗത്തിന് ഇലകളുടെ നീര് ചേർത്തൂണ്ടാക്കിയ ലായനി ഒരു കിലോഗ്രാം ശരീരഭാരത്തിന് 250 മില്ലിഗ്രാം എന്ന അളവിൽ നൽകുമ്പോൾ കരൾ രോഗത്തിന് പ്രതിവിധിയായും പ്രതിരോധമായും പ്രവർത്തിക്കുന്നു[13][14].

ആയുർവേദത്തിൽ

നേത്ര രോഗങ്ങൾ, രക്തസ്രാവം, വന്ധ്യത, ത്വൿ‌രോഗങ്ങൾ, ഗർഭാശയ സംബന്ധിയായ രോഗങ്ങൾ, അജീർണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ആയുർവേദ ചികിത്സയിൽ ആവര ഉപയോഗിച്ചു വരുന്നു. പൂക്കൾ തമിഴ്നാട്ടിൽ ഭക്ഷണമായി ഉപയോഗിക്കുന്നു[2].

മറ്റ് ഉപയോഗങ്ങൾ

തുകൽ ഊറയ്ക്കിടുന്നതിന് ഉപയോഗിക്കുന്നു, ടാന്നേർസ് കാസ്സ്യ എന്ന പേർ അതുകൊണ്ട്[2].

മറ്റിനങ്ങൾ

പൊന്നാവര

പൊന്നാവരയെന്ന് പേരുള്ള ഇനത്തിന്റെ പൂക്കൾക്ക് ചുവപ്പു നിറമാണ്[2].

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആവര&oldid=3694203" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ