ആലീസ് സ്റ്റോൺ ബ്ലാക്ക്വെൽ

അമേരിക്കൻ ഫെമിനിസ്റ്റും പത്രപ്രവർത്തകയും മനുഷ്യാവകാശ അഭിഭാഷകയും

ഒരു അമേരിക്കൻ ഫെമിനിസ്റ്റും പത്രപ്രവർത്തകയും മനുഷ്യാവകാശ അഭിഭാഷകയും റാഡികൽ സോഷ്യലിസ്റ്റുമായിരുന്നു[2] ആലിസ് സ്റ്റോൺ ബ്ലാക്ക്വെൽ (ജീവിതകാലം: സെപ്റ്റംബർ 14, 1857 - മാർച്ച് 15, 1950) .

ആലീസ് സ്റ്റോൺ ബ്ലാക്ക്വെൽ
ആലീസ് സ്റ്റോൺ ബ്ലാക്ക്വെൽ, 1880 നും 1900 നും ഇടയിൽ
ജനനം(1857-09-14)സെപ്റ്റംബർ 14, 1857
ഓറഞ്ച്, ന്യൂജേഴ്‌സി
മരണംമാർച്ച് 15, 1950(1950-03-15) (പ്രായം 92)
കേംബ്രിഡ്ജ്, മസാച്ചുസെറ്റ്സ്
അന്ത്യ വിശ്രമംഫോറസ്റ്റ് ഹിൽസ് സെമിത്തേരി, ബോസ്റ്റൺ, മസാച്യുസെറ്റ്സ്[1]
ദേശീയതഅമേരിക്കൻ
കലാലയംബോസ്റ്റൺ സർവ്വകലാശാല
പ്രസ്ഥാനംഫെമിനിസം
റാഡികൽ സോഷ്യലിസം[2]
മാതാപിതാക്ക(ൾ)ലൂസി സ്റ്റോൺ
ഹെൻ‌റി ബ്രൗൺ ബ്ലാക്ക്‌വെൽ

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഓറഞ്ചിൽ ഹെൻ‌റി ബ്രൗൺ ബ്ലാക്ക്‌വെലിൻറെയും ലൂസി സ്റ്റോണിന്റെയും മകളായി ബ്ലാക്ക്വെൽ ജനിച്ചു. അമേരിക്കയിലെ ആദ്യത്തെ വനിതാ വൈദ്യനായ എലിസബത്ത് ബ്ലാക്ക്വെല്ലിന്റെ മരുമകൾ കൂടിയായിരുന്നു അവർ.[3] അമ്മ സൂസൻ ബി. ആന്റണി അവരെ വനിതാ അവകാശ പ്രസ്ഥാനത്തിൽ പരിചയപ്പെടുത്തി. മസാച്യുസെറ്റ്സിൽ കോളേജ് ബിരുദം നേടിയ ആദ്യ വനിതയായ അവർ വിവാഹിതയായ ശേഷം സ്വന്തം പേരിന്റെ ആദ്യഭാഗം നിലനിർത്തിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് മുഴുവൻ സമയവും അവർ സംസാരിച്ചിരുന്നു. [4]

ഡോർചെസ്റ്ററിലെ ഹാരിസ് ഗ്രാമർ സ്കൂൾ, ബോസ്റ്റണിലെ ചൗൻസി സ്കൂൾ, ആൻഡോവറിലെ അബോട്ട് അക്കാദമി എന്നിവിടങ്ങളിലാണ് ബ്ലാക്ക്വെൽ വിദ്യാഭ്യാസം നേടിയത്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ചേർന്ന അവർ അവിടെ ക്ലാസ്സിന്റെ പ്രസിഡന്റായിരുന്നു. 1881 ൽ 24 ആം വയസ്സിൽ ബിരുദം നേടി.[5] ഫൈ ബീറ്റ കപ്പ സൊസൈറ്റിയിൽ അംഗമായിരുന്നു.[6]

കുറിപ്പുകൾ

അവലംബം

  • Rines, George Edwin, ed. (1920). "Blackwell, Alice Stone" . എൻ‌സൈക്ലോപീഡിയ അമേരിക്കാന.

പുറംകണ്ണികൾ

Wikisource
Alice Stone Blackwell രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ