ആഫ്രോ കാൻഡി

നൈജീരിയൻ ചലച്ചിത്ര നടിയും, സംവിധായികയും, നിർമ്മാതാവും, ഗായിക-ഗാനരചയിതാവും, മോഡലും, അശ്ലീല ചലച്

നൈജീരിയൻ ചലച്ചിത്ര നടിയും, സംവിധായികയും, നിർമ്മാതാവും, ഗായിക-ഗാനരചയിതാവും, മോഡലും, അശ്ലീല ചലച്ചിത്രനടിയുമാണ് ആഫ്രോ കാൻഡി.[1]അവർ ഇൻ‌വിസിബിൾ ട്വിൻസ് പ്രൊഡക്ഷൻസ് എൽ‌എൽ‌സിയുടെ സ്ഥാപകയും സി‌ഇ‌ഒയുമാണ്.[2][3]

ആഫ്രോ കാൻഡി
ജനനം
ജൂഡിത്ത് ചിച്ചി ഒക്പാറ

12 July, 1971
തൊഴിൽ
  • നടി
  • സംവിധായക
  • മോഡൽ
  • നിർമ്മാതാവ്
  • ഗായിക
  • ഗാനരചയിതാവ്
ജീവിതപങ്കാളി(കൾ)ബോൾട്ടൺ എലുമെലു മസാഗ്വ (div. 2007)
കുട്ടികൾ2
വെബ്സൈറ്റ്https://afrocanetwork.com/

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

ഇമോ സ്റ്റേറ്റിലെ ഇകെദുരു തദ്ദേശഭരണ പ്രദേശമായ ഉമുദുരുബോ ഉഗിരി-ഐക്കിലാണ് ആഫ്രോ കാൻഡി ജനിച്ചത്. ഹൈസ്കൂളിലെ കൗമാരപ്രായത്തിൽ അഭിനയത്തിലേക്ക് ആകർഷിക്കപ്പെട്ടെങ്കിലും കോളേജിൽ പ്രവേശിച്ചതിനുശേഷം താൽപര്യം നഷ്ടപ്പെട്ടു.[2]ഓഫീസ് അഡ്മിനിസ്ട്രേഷനിൽ അസോസിയേറ്റ് ബിരുദവും ബിസിനസ് മാനേജ്മെൻറിൽ സയൻസ് ബിരുദവും നേടി. കൂടാതെ, അവർ ഒരു ഫയർഗാർഡ് / സെക്യൂരിറ്റി ഓഫീസറായി പരിശീലനം നേടി.[4]

കരിയർ

മോഡലിംഗ് ഏജൻസി കിംഗ് ജോർജ്ജ് മോഡൽസ് കണ്ടെത്തിയ അവരെ അഭിനയം തുടരാൻ പ്രോത്സാഹിപ്പിച്ചു. മോഡലിംഗിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ കൊക്കക്കോള, നിക്സോഡെം, ലൈബീരിയ ജിഎസ്എം തുടങ്ങിയ കമ്പനികൾക്കായി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ടെലിവിഷൻ മേഖലയിലെത്തിയ അവർ അവിടെ പ്രധാനമായും ചെറിയ വേഷങ്ങൾ ചെയ്തു. 2004 ൽ ഒബി ഒബിനാലി സംവിധാനം ചെയ്ത ഡേഞ്ചറസ് സിസ്റ്റേഴ്സ് എന്ന ചിത്രത്തിലൂടെ സൂസൻ എന്ന കഥാപാത്രത്തെ അഭിനയിച്ചു. എൻഡ് ഓഫ് ദി ഗെയിമിലെ ഗ്രാമീണപെൺകുട്ടിയായ നിയോമ, ഡ്വല്ലിങ് ഇൻ ഡാർക്ക്‌നെസ് ആന്റ് സോറോയിലെ ജെസേബെൽ എന്നിവയാണ് അവർ അഭിനയിച്ച മറ്റ് കഥാപാത്രങ്ങൾ.[5]

2005-ൽ, അമേരിക്കയിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന അവർക്ക് രണ്ട് മക്കളുണ്ടായിരുന്നു. 2 വർഷം ഒരുമിച്ച് താമസിച്ച ശേഷം ദമ്പതികൾ വേർപിരിഞ്ഞു. ഡിസ്ട്രക്റ്റീവ് ഇൻസ്റ്റിങ്ക്റ്റ്, ഹൗ ഡിഡ് ഐ ഗെറ്റ് ഹിയർ, ഓർഡിയൽ ഇൻ പാരഡൈസ്, ദി ഗുസ് ദാറ്റ് ലേയ്സ് ദ ഗോൾഡ് എഗ്സ് തുടങ്ങിയ ചിത്രങ്ങളിലും കാൻഡി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഹോളിവുഡ് സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.[2]ഒരു സംഗീത കലാകാരിയെന്ന നിലയിൽ, അവരുടെ ആദ്യ സിംഗിൾ "സംബോഡി ഹെൽപ്പ് മി" 2009-ൽ പുറത്തിറങ്ങി. തുടർന്ന് അരങ്ങേറ്റ സ്റ്റുഡിയോ ആൽബം ജനപ്രിയ ഹിറ്റ് "ഇകെബെ നാ മോനി" നിർമ്മിച്ചു. 2011 ലും "വൂഡൂ-ജുജു വുമൺ" എന്ന സിംഗിൾ പുറത്തിറക്കി.[6]

അഭിനയത്തിനും ആലാപനത്തിനുമൊപ്പം, മെഡിക്കൽ ബില്ലിംഗ് പരിശീലനവും, കോഡിംഗ് സ്പെഷ്യലിസ്റ്റായും കാൻഡി പ്രവർത്തിക്കുന്നു.[7][8]

ഫിലിമോഗ്രാഫി

  • ഡ്വല്ലിങ് ഇൻ ഡാർക്ക്‌നെസ് ആന്റ് സോറോ
  • ഡേഞ്ചറസ് സിസ്റ്റേഴ്സ് (2004)
  • ദി റീയൽ പ്ലേയർ
  • എൻഡ് ഓഫ് ദി ഗെയിം (2004)
  • ബിറ്റുവീൻ ലൗവ്
  • ഹെവെൻ മസ്റ്റ് ഷേക്ക്
  • മൈ എക്സ്പീരിയൻസ്
  • ഗെട്ടോ ക്രൈം
  • ബിയോൺഡ് ഗ്രീൻ പാസ്ചേഴ്സ്
  • ഡിസ്ട്രക്റ്റീവ് ഇൻസ്റ്റിങ്ക്റ്റ്
  • ക്വീൻ ഓഫ് സാമൻഡ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആഫ്രോ_കാൻഡി&oldid=4078571" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ