ആനക്കര

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താല ബ്ളോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനക്കര.കേരളത്തിലെ അറിയപ്പെടുന്ന ഒരു കലാഗ്രാമം എന്ന ഖ്യാതിയും ഈ ഗ്രാമത്തിനുണ്ട്.കേരളത്തിലും ദേശീയതലത്തിലും പ്രസിദ്ധരായ ഒട്ടേറെ സാഹിത്യ-കലാ രംഗത്തെ പ്രമുഖരുടെ നാട് എന്ന നിലയിലാണ് ഈ ശ്രദ്ധേയത. സാഹിത്യഭൂപടത്തിലും സ്വാതന്ത്ര്യസമരത്തിലും ഈ നാട് ഇടം നേടിയിട്ടുണ്ട്. കേരള ലളിത കലാ അക്കാദമിക്ക് കലാഗ്രാമം എന്ന പദ്ധതി ആരംഭിക്കാനിരിക്കുന്നത് ആനക്കരയിലാണ്.ആനക്കര കാങ്കപ്പുഴ കാറ്റാടി കടവിൽ സർക്കാറിൻെറ അഞ്ചേക്കർ ഭൂമിയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്[1].

കലാഗ്രാമം

ക്യാപ്റ്റൻ ലക്ഷ്മിയുടെ ആനക്കരയിലെ തറവാട് വീടായ വടക്കത്ത് മന

കുഞ്ചൻനമ്പ്യാർ, വള്ളത്തോൾ, ഇടശ്ശേരി, ചങ്ങമ്പുഴ, ഉറൂബ് തുടങ്ങിയവരെല്ലാം നിളയുടെ ഓരത്ത് കഴിഞ്ഞവരായിരുന്നു. അതേ നിളയുടെ തീരം പങ്കിടുന്ന ഗ്രാമം കൂടിയാണ് കേരള ലളിതകലാ അക്കാദമി കലാഗ്രാമത്തിനായി തിരഞ്ഞെടുത്തത്. ആനമലയിൽനിന്ന് തുടങ്ങി മലയാളഭൂമിയുടെ ആത്മാവിൽ തൊട്ടൊഴുകി പൊന്നാനി അറബിക്കടലിൽ ചേരുന്ന നിളയുടെ ഏറിയ ഭാഗവും ആനക്കരയാണ് പങ്കിടുന്നത്. പ്രശസ്ത ചിത്രകാരന്മാരായ അച്യുതൻ കൂടല്ലൂർ, എഴുത്തുകാരായ എം.ടി.വാസുദേവൻ നായർ അക്കിത്തം നാരായണൻ , ഇന്ത്യൻ ചരിത്രത്താളിൽ പ്രാമുഖ്യമുള്ള ആനക്കര വടക്കത്ത് തറവാട്, എ.വി. കുട്ടിമാളുഅമ്മ, ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ, സുഭാഷിണി അലി, മൃണാളിനി സാരാഭായി, മല്ലികാ സാരാഭായി, ജി. സുശീലാമ്മ, ഐ.എൻ.എ ഭടൻ അപ്പുനായർ തുടങ്ങിയവരെല്ലാം ആനക്കര ഗ്രാമത്തിൻറെ പെരുമ ഉയർത്തിയവരാണ്.

ആരാധനാലയങ്ങൾ

  • ആറേക്കാവ് ഭഗവതിക്ഷേത്രം
  • ആനക്കര ജുമാമസ്ജിദ്

വാർഡുകൾ

വാർഡ് നമ്പർവാർഡിന്റെ പേര്മെമ്പർമാർസ്ഥാനംപാർട്ടിസംവരണം
1ഉമ്മത്തൂർവി.പി.ഷിബുമെമ്പർസി.പി.ഐഎസ്.സി
2തോട്ടഴിയംദീപമെമ്പർസി.പി.ഐവനിത
3മണ്ണിയംപെരുമ്പലംകെ.പി.മുഹമ്മദ്മെമ്പർഐ യു എം.എൽജനറൽ
4മുത്തുവിളയംകുന്ന്റുബിയ റഹ്‍മാർവൈസ് പ്രസിഡന്റ്ഐ യു എം.എൽവനിത
5കുട്ടക്കടവ്സാലിഹ്.ടിമെമ്പർഐ.എൻ.സിജനറൽ
6കൂടല്ലൂർസജിത.വി.പിമെമ്പർകേരള കോൺഗ്രസ്സ്ജനറൽ
7മലമക്കാവ്ശ്രീകണ്ഠൻ.സി.പിമെമ്പർഐ.എൻ.സിജനറൽ
8കുറിഞ്ഞിക്കാവ്പ്രജീഷ.ടി.സിമെമ്പർസി.പി.ഐവനിത
9നയ്യൂർബീന.വി.പിമെമ്പർസി.പി.ഐവനിത
10പന്നിയൂർസവിത.സി.പിമെമ്പർഐ.എൻ.സിവനിത
11പുറമതിലശ്ശേരിസാബു.പി.കെമെമ്പർസി.പി.ഐഎസ്.സി
12മുണ്ട്രക്കോട്രാജുമെമ്പർഐ.എൻ.സിജനറൽ
13ആനക്കരകെ.മുഹമ്മദ്പ്രസിഡന്റ്ഐ.എൻ.സിജനറൽ
14മേലഴിയംപി.കെ.ബാലചന്ദ്രൻമെമ്പർസി.പി.ഐജനറൽ
15കുമ്പിടിഗിരിജമെമ്പർഐ.എൻ.എൽഎസ്.സി.വനിത
16പെരുമ്പലംജ്യോതി ലക്ഷ്മിമെമ്പർസി.പി.ഐവനിത

പുറമെ നിന്നുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=ആനക്കര&oldid=3658450" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ