ആത്മശാന്തി
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
അത്മശാന്തി | |
---|---|
![]() | |
സംവിധാനം | ജോസഫ് തളിയത്ത് |
നിർമ്മാണം | കെ. ഡൊമനിക് ജോസഫ് |
രചന | എൻ.പി. ചെല്ലപ്പൻ നായർ |
അഭിനേതാക്കൾ | വഞ്ചിയൂർ മാധവൻ നായർ കൊട്ടാരക്കര ശ്രീധരൻ നായർ പി.എം. ദേവൻ എസ്.പി. പിള്ള കെ. രാമസ്വാമി കുമാരി നെയ്യാറ്റിങ്കര കോമളം ആറന്മുള പൊന്നമ്മ വാണി സി.ആർ. ലക്ഷ്മീദേവി എസ്. മേനക പ്രഭുല |
സംഗീതം | ടി.ആർ. പാപ്പ |
സ്റ്റുഡിയോ | സിറ്റാഡൽ |
റിലീസിങ് തീയതി | 21/03/1952 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1952-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആത്മശാന്തി.[1] സിറ്റാഡൽ ഫിലിം കോർപ്പറേഷനു വെണ്ടി ഡൊമനിക് ജോസഫ് കുരുവിനാൽക്കുന്നേൽ നിർമിച്ച അത്മശാന്തി സംവിധാനം ചെയ്തത് ജോസഫ് തളിയത്ത് ജൂനിയറാണ്. അഭയദേവ് രചിച്ച 12 ഗാനങ്ങൾക്ക് ഈണം പകർന്നത് പാപ്പയാണ്. ക്യാമറാ ചലിപ്പിച്ചത് ആർ.എൻ. പിള്ളയും കെ. ബോറയും കൂടിയാണ്. നൃത്തം സംവിധാനം ചെയ്തത് ഹരിലാലും തങ്കപ്പനും ചേർന്നായിരുന്നു. ഈ ചിത്രത്തിന്റെ കഥയു സംഭാഷണവും എഴുതിയത് എൻ.പി. ചെല്ലപ്പൻ നായർ ആയിരുന്നു. ജിയോ പിക്ചേഴ്സ് ആയിരുന്നു ഈ ചിത്രത്തിന്റെ വിതരണം നടത്തിയത്. കേരളത്തിൽ ഈ ചിത്രം 21/03/1952 ൽ റിലീസ് ചെയ്തു.