ആഗ്നേയഗ്രന്ഥിയുടെ വീക്കം

പാൻക്രിയാറ്റിറ്റിസ് അഥവാ ആഗ്നേയഗ്രന്ഥിയെ ബാധിക്കുന്ന വീക്കം സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ്. ആഗ്നേയഗ്രന്ഥി നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ വളരെ സുപ്രധാനമായ പങ്കുവഹിക്കുന്ന ഒരു അവയവമാണ് . ആഗ്നേയഗ്രന്ഥി നമ്മുടെ ഉദരത്തിനുള്ളിൽ ഏറ്റവും പുറകിൽ നട്ടെല്ലിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത് . ആഗ്നേയഗ്രന്ഥിയുടെ പ്രധാന ജോലി ദഹനപ്രക്രിയയെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ ആവശ്യമായ ഇൻസുലിൻ ഹോർമോണിനെ ഉത്പാദിപ്പിക്കുകയും ആണ് .പാൻക്രിയാസിനെ ബാധിക്കുന്ന ഏതു രോഗവും ദഹനപ്രക്രിയ തകരാറിൽ ആക്കുകയും പ്രമേഹ രോഗത്തിന്റെ സാധ്യത വർധിപ്പിക്കുകയും ചെയ്യും .

പാൻക്രിയാസ്
ആഗ്നേയഗ്രന്ഥിയുടെ ചിത്രം
1: ആഗ്നേയഗ്രന്ഥീശീർഷം
2: Uncinate process of pancreas
3: Pancreatic notch
4: Body of pancreas
5: Anterior surface of pancreas
6: Inferior surface of pancreas
7: Superior margin of pancreas
8: Anterior margin of pancreas
9: Inferior margin of pancreas
10: Omental tuber
11: Tail of pancreas
12: ആന്ത്രമൂലം
ഗ്രെയുടെ subject #251 1199
ശുദ്ധരക്തധമനിinferior pancreaticoduodenal artery, superior pancreaticoduodenal artery, splenic artery
ധമനിpancreaticoduodenal veins, pancreatic veins
നാഡിpancreatic plexus, celiac ganglia, vagus[1]
ഭ്രൂണശാസ്ത്രംpancreatic buds
കണ്ണികൾPancreas
Pancreas

ആഗ്നേയഗ്രന്ഥിയുടെ വീക്കം (പാൻക്രിയാറ്റിറ്റിസ് ) രണ്ടു വിധത്തിൽ കാണപ്പെടാറുണ്ട് . പെട്ടെന്നുണ്ടാവുന്ന ആഗ്നേയഗ്രന്ഥിയുടെ വീക്കവും (അക്യൂട്ട് പാൻക്രിയാറ്റിറ്റിസ് ) ദീർഘകാലമായുണ്ടാകുന്ന ആഗ്നേയഗ്രന്ഥിയുടെ വീക്കവും(ക്രോണിക് പാൻക്രിയാറ്റിറ്റിസ് ) . പേരിൽ സാമ്യമുണ്ടെങ്കിലും ഇവ രണ്ടും വ്യത്യസ്തമായിട്ടുള്ള രോഗാവസ്ഥകളാണ് .

ആഗ്നേയഗ്രന്ഥിയുടെ പെട്ടെന്നുള്ള വീക്കം
ആഗ്നേയഗ്രന്ഥിയിലെ കല്ലുകൾ

ആഗ്നേയഗ്രന്ഥിയുടെ പെട്ടെന്നുള്ള വീക്കം

രോഗലക്ഷണങ്ങൾ

പെട്ടെന്നുണ്ടാവുന്ന അതികഠിനമായ വയറുവേദനയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം .ഉദരത്തിന്റെ മുകൾഭാഗത്തായിട്ടാണ് വേദന സാധാരണയായി അനുഭവപ്പെടാറുള്ളത് . ചില രോഗികളിൽ വേദനയോടു കൂടി ഛർദിയും ഓക്കാനവും അനുഭവപ്പെടാറുണ്ട് . ഈ അസുഖത്തിന്റെ വേദന മറ്റു പല രോഗങ്ങളെയും (വയറിലെ പുണ്ണ്) ,പിത്തസഞ്ചിയിലെ കല്ല് , കുടലിലെ രക്തചംക്രമണം നിലക്കുക )പോലെ തന്നെയാണ് ഉണ്ടാവാറുള്ളത് അതുകൊണ്ടു തന്നെ രോഗലക്ഷണങ്ങൾ കൊണ്ട് മാത്രം രോഗനിർണയം പലപ്പോഴും സാധ്യമാവാതെ വരാറുണ്ട് .

കാരണങ്ങൾ

പിത്തസഞ്ചിയിലെ കല്ല് പിത്തനാളിയിലേക്കു ഇറങ്ങി ആഗ്നേയഗ്രന്ഥിയുടെ നാളിയെ തടസ്സപ്പെടുത്തുന്നതാണ് ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് . പിത്തനാളിയിലെ കല്ലുകൾ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരാറുള്ളത്. വേദനയോടൊപ്പം ചില രോഗികളിൽ മഞ്ഞപ്പിത്തവും പനിയും വിറയലും കണ്ടു വരാറുണ്ട് .അമിതമായ മദ്യപാനമാണ് മറ്റൊരു പ്രധാന കാരണം. ആഗ്നേയഗ്രന്ഥിക്ക് പറ്റുന്ന പരുക്കുകൾ ചില രോഗികളിൽ ആഗ്നേയഗ്രന്ഥിയിൽ വീക്കമുണ്ടാക്കാറുണ്ട് .അപൂർവുമായി ചില മരുന്നുകളുടെ പാർശ്വഫലമായി ആഗ്നേയഗ്രന്ഥിയുടെ വീക്കം ഉണ്ടാവാറുണ്ട് .അപസ്മാരചികിത്സക്കുപയോഗിക്കുന്ന വാൽപ്രോയിക് ആസിഡ്, കാൻസർ , ഓട്ടോഇമ്മ്യൂൺ എന്നീ രോഗങ്ങളുടെ ചികിത്സക്കുപയോഗിക്കുന്ന അസതിയോപ്രിൻ എന്നിവ ഉദാഹരണങ്ങളാണ് .രക്തത്തിലെ കാൽസ്യം ലവണത്തിന്റെ അളവ് ക്രമാധീനമായി വർധിക്കുന്നതും ഈ രോഗത്തിന് കാരണമായേക്കാം.വളരെ അപൂർവമായി ചില പകർച്ചവ്യാധികളുടെ ഭാഗമായും'ആഗ്നേയഗ്രന്ഥിക്ക് വീക്കമുണ്ടാവാറുണ്ട് . മുണ്ടി വീക്കം(മമ്പ്സ് ) ഒരു ഉദാഹരണമാണ്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളിലും അപൂർവമായി ആഗ്നേയഗ്രന്ഥിയുടെ വീക്കം ഉണ്ടാവാറുണ്ട് . ചില രോഗികളിൽ ആഗ്നേയഗ്രന്ഥിയുടെ വീക്കത്തിന് പ്രത്യേകകാരണങ്ങൾ ഒന്നും കണ്ടെത്താൻപറ്റാറില്ല (ഇഡിയോപ്പതിക് പാൻക്രിയാറ്റിറ്റിസ് )

രോഗതീവ്രത

രോഗതീവ്രത അനുസരിച്ചു ഈ അസുഖത്തെ നേരിയ തോതിലുള്ള പാൻക്രിയാറ്റിറ്റിസ് എന്നും ഗുരുതരമായിട്ടുള്ള പാൻക്രിയാറ്റിറ്റിസ് എന്നും തരം തിരിക്കാം . ഗുരുതരമായ രീതിയിലുള്ള പാൻക്രിയാറ്റിറ്റിസ് മാരകമായേക്കാവുന്ന ഒരു രോഗമാണ് . ഇങ്ങനെയുള്ള രോഗികൾക്ക്‌ ഐ സി യൂ ചികിത്സ ആവശ്യം വരാറുണ്ട് . അതിഗുരുതരാവസ്ഥയിലുള്ള ആഗ്നേയഗ്രന്ഥിയുടെ വീക്കം ചില രോഗികളുടെ വൃക്കയുടെയും ശ്വാസകോശത്തിന്റെയും ദഹനേന്ദ്രിയ വ്യവസ്ഥയുടെയും പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചലപ്പോൾ മരണ കാരണമാവുകയും ചെയ്യാം

രോഗനിർണയം

അതികഠിനമായ വയറുവേദനയുമായി വരുന്ന രോഗികളിൽ ആഗ്നേയഗ്രന്ഥിയുടെ വീക്കത്തിന് സാധ്യതയുണ്ട് . എന്നാൽ രോഗനിർണയം ചില പരിശോധനകൾ കൊണ്ട് മാത്രമേ ഉറപ്പിക്കാൻ കഴിയുകയുള്ളു. ഇതിനായി രക്തത്തിലെ അമൈലേസ്, ലിപേസ് എന്നീ ദഹനരസങ്ങളുടെ അളവ് നിർണയിക്കാറുണ്ട് . ആഗ്നേയഗ്രന്ഥിയുടെ വീക്കം ഉള്ള രോഗികളിൽ ഈ ദഹനരസങ്ങൾ രക്തത്തിൽ കൂടുതലായി കാണപ്പെടുന്നു . സ്കാനിംഗ് വഴി ആഗ്നേയഗ്രന്ഥിയുടെ ഘടനയിലുണ്ടാവുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നതാണ് . ഇതിനായി അൾട്രാസൗണ്ട് സ്കാനിംഗ് , സി റ്റീ സ്കാനിംഗ് , എം ആർ ഐ സ്കാനിംഗ് എന്നിവ രോഗിയുടെ രോഗാവസ്ഥ അനുസരിച്ചു ഉപയോഗപ്പെടുത്താറുണ്ട് .

സങ്കീർണതകൾ

ആഗ്നേയഗ്രന്ഥിയിലെ വീക്കം സങ്കീർണമായ ചില അവസ്ഥകളിൽ രോഗിയെ എത്തിക്കാറുണ്ട് . പാൻക്രിയാസിൻറെ ചുറ്റും നീര് വരുക ,പഴുപ്പുണ്ടാകുക ,വയറിൻറെയോ ശ്വാസകോശത്തിന് ചുറ്റുമോ ആഗ്നേയരസങ്ങൾ കെട്ടികിടക്കുക , ആന്തരിക രക്തസ്രാവം ഉണ്ടാവുക എന്നിവ ഇവയിൽ ചിലതാണ് . ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ള രോഗികൾക്കു എൻഡോസ്കോപ്പി ഉപയോഗിച്ചുള്ള ചികിത്സയോ അല്ലെങ്കിൽ ശസ്ത്രക്രിയയോ ചിലപ്പോൾ വേണ്ടി വരാറുണ്ട്.

രോഗീപരിചരണം

നേരിയരീതിയിൽ ഉള്ള ആഗ്നേയഗ്രന്ഥി വീക്കം കുറച്ചു ദിവസത്തെ ചികിത്സ കൊണ്ട് ശരി ആക്കിയെടുക്കാൻ കഴിയുന്ന രോഗമാണ് . എന്നാൽ ഗുരുതരമായ രീതിയിൽ ഉള്ള രോഗങ്ങൾ ബാധിച്ച രോഗികൾക്കു തീവ്രപരിചരണവിഭാഗത്തിലെ ചികിത്സയും എൻഡോസ്കോപ്പ് ഉപയോഗിച്ചുള്ള ശസ്ത്രക്രിയയോ വേണ്ടിവരാറുണ്ട് .


ദീർഘകാലമായുള്ള ആഗ്നേയഗ്രന്ഥിവീക്കം

ഈ രോഗം പ്രധാനമായും മൂന്ന് തരം രോഗലക്ഷണങ്ങളോട് കൂടിയാണ് പ്രത്യക്ഷപെടാറുള്ളത് .വയറു വേദന , ഭക്ഷണപദാർത്ഥങ്ങളെ ദഹിപ്പിക്കാൻ ഉള്ള കഴിവില്ലായ്മ , പ്രമേഹ രോഗം എന്നിവയാണീ ലക്ഷണങ്ങൾ . ചില രോഗികളിൽ ഒന്നോ രണ്ടോ ലക്ഷണങ്ങൾ മാത്രമായോ അല്ലെ ങ്കിൽ എല്ലാ ലക്ഷണങ്ങളോടും കൂടിയോ രോഗം പ്രത്യക്ഷപ്പെടാം

കാരണങ്ങൾ

ചില ജനിതകവൈകല്യങ്ങൾ ആഗ്നേയഗ്രന്ഥിയുടെ ദീർഘകാലവീക്കത്തിന് കാരണമാകാം. അമിതമായ മദ്യപാനമാണ് ഈ രോഗത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്. രക്തത്തിലെ കാൽസ്യം ലവണം അമിതമാവുന്നതും കൊളെസ്ട്രോൾ ( ട്രൈഗ്ലിസറൈഡ് ) വർധിക്കുന്നതും ആഗ്നേയഗ്രന്ഥിയുടെ ദീർഘകാലവീക്കത്തിന് കാരണമാകാം.

ഉഷ്ണമേഖലാപ്രദേശത്തു ജീവിക്കുന്ന ആളുകളിൽ ദീർഘകാലമായുള്ള പാൻക്രീയാസിന്റെ വീക്കം കണ്ടു വരാറുണ്ട്. ഇങ്ങനെയുള്ള അസുഖം കൂടുതലായും കണ്ടുവരുന്നത് കേരളസംസ്ഥാനത്തിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് (ട്രോപ്പിക്കൽ പാൻക്രിയാറ്റിറ്റിസ് ). അപൂർവമായി ഈ രോഗം മറ്റു പ്രദേശങ്ങളിലും കാണാറുണ്ട് .

രോഗലക്ഷണങ്ങൾ

കഠിനമായ വയറുവേദന., ഭക്ഷണപദാർത്ഥങ്ങൾ ആഗിരണം ചെയ്യുന്നതിലുണ്ടാവുന്ന കുറവുകൾ കൊണ്ടുള്ള വയറിളക്കം, പോഷകാഹാരക്കുറവ്, ചെറുപ്പത്തിലേ കാണപ്പെടുന്ന പ്രമേഹ രോഗം എന്നിവ ഈ രോഗത്തിൻറെ പ്രത്യേകതകളാണ് . ഈ ലക്ഷണങ്ങൾ ഒറ്റക്കായോ എല്ലാം കൂടിയോ രോഗികളിൽ കണ്ടു വരാറുണ്ട്. ദീർഘകാലം ഈ രോഗം നീണ്ടു നിൽക്കുമ്പോൾ ആഗ്നേയഗ്രന്ഥിയുടെ ഘടനയെ ബാധിക്കുകയും , ഗ്രന്ഥിക്കുള്ളിലും, നാളിക്കുള്ളിലും കല്ലുകൾ ഉണ്ടാവുന്നതായും കാണാറുണ്ട് .

രോഗനിർണയം

പ്രമേഹരോഗത്തിനുള്ള രക്തപരിശോധനയും പോഷകങ്ങളുടെ കുറവ് കണ്ടു പിടിക്കാനുള്ള പരിശോധനയും ആവശ്യമാണ് . ഭക്ഷണം ആഗിരണം ചെയ്യപ്പെടാത്തതു മൂലം മലത്തിൽകൂടി നഷ്ടപ്പെടുന്ന കൊഴുപ്പിന്റെ അളവ് രോഗിയുടെ മലം പരിശോധിക്കുന്നതിലൂടെ കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്.ഇതിനായി വിവിധപരിശോധനകൾ നിലവിൽ ഉണ്ട് . ദീർഘകാലമായുള്ള ആഗ്നേയഗ്രന്ഥി വീക്കം ഗ്രന്ഥിയുടെ ഘടന മാറ്റിമറിക്കുകയും ഗ്രന്ഥിയുടെ ഉള്ളിൽ കല്ലുകൾ ഉണ്ടാക്കുകയും ചെയ്യുന്നു .ഗ്രന്ഥിയിലെ മാറ്റത്തിന്റെ തോതു കണ്ടുപിടിക്കാൻ എക്സ് റേ പരിശോധന,അൾട്രാസൗണ്ട് സ്കാനിംഗ്, സി ടി സ്കാനിംഗ് , എം ആർ ഐ സ്കാനിംഗ് എന്നിവ ഉപയോഗിക്കുന്നു

ചികിത്സ

ദീർഘകാലമായുള്ള ആഗ്നേയഗ്രന്ഥി വീക്കത്തിന് ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ചികിത്സ ആവശ്യമായി വരാറുണ്ട് . വിവിധ തരം വേദന സംഹാരികൾ, പോഷകങ്ങൾ വലിച്ചെടുക്കാൻ സഹായിക്കുന്ന കൃത്രിമ ദഹനരസങ്ങൾ ,പ്രമേഹത്തിന്റെ ചികിത്സ എന്നിവയാണ് ചികിത്സയുടെ കാതലായ ഭാഗം. ഭൂരിപക്ഷം രോഗികളിലും മരുന്നുകൾ കൊണ്ടുള്ള ചികിത്സ ഫലപ്രദമാവാറുണ്ട് . ഒരു ചെറിയ വിഭാഗം രോഗികളിൽ അപൂർവമായി ശസ്ത്രക്രിയ വേണ്ടിവരാറുണ്ട് .

സങ്കീർണതകൾ

ഈ രോഗം ദീർഘകാല ചികിത്സ ആവശ്യപ്പെടുന്ന ഒന്നാണ് . ചില രോഗികളിൽ ആഗ്നേയഗ്രന്ഥിക്ക് ചുറ്റും നീർക്കെട്ടുണ്ടാകുകയും അണുബാധ ഉണ്ടാവുകയും ചെയ്യാറുണ്ട് . വളരെ അപൂർവമായി ആഗ്നേയഗ്രന്ഥി അർബുദം ഈ രോഗികളിൽ ഉണ്ടാവാറുണ്ട് .

അവലംബം

1.pg.313, "Acute and Chronic Pancreatitis." Harrison's Principles of Internal Medicine, 18e.

2. Pancreatitis, Yamada's Textbook of Gastroenterology.

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ