അഹ്‌മദ് സകീ യമാനി

സൗദി അറേബ്യയിലെ പെട്രോളിയം, ധാതുവിഭവ മന്ത്രി, 25 വർഷത്തോളം പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനിൽ (ഒപെക്) മന്ത്രി എന്നീ നിലകളിൽ അഹമ്മദ് സാകി യമാനി ( അറബി: أحمد زكي يماني  ; 30 ജൂൺ 1930 - 23 ഫെബ്രുവരി 2021) പ്രസിദ്ധനാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ, ഹാർവാർഡ് ലോ സ്കൂൾ , എക്സീറ്റർ സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ[1] യമാനി, 1958 ൽ സൗദി സർക്കാറിന്റെ ഉപദേശകനായി[2]. 1962 ൽ എണ്ണ മന്ത്രിയായ അദ്ദേഹം 1973-ലെ എണ്ണ പ്രതിസന്ധിയോടെ എണ്ണവില നാലിരട്ടിയാകുന്നതിൽ മുഖ്യപങ്ക് വഹിക്കുകയുണ്ടായി.

അഹ്‌മദ് സകീ യമാനി
أحمد زكي يماني
Yamani (left), with Ali Akbar Abdolrashidi, 2004
Minister of Petroleum and Mineral Resources
ഓഫീസിൽ
9 March 1962 – 5 October 1986
മുൻഗാമിAbdullah Tariki
പിൻഗാമിHisham Nazer
വ്യക്തിഗത വിവരങ്ങൾ
ജനനം(1930-06-30)30 ജൂൺ 1930
മക്ക, സൗദി അറേബ്യ
മരണം23 ഫെബ്രുവരി 2021(2021-02-23) (പ്രായം 90)
ലണ്ടൻ, യു.കെ
ദേശീയതSaudi Arabian
അൽമ മേറ്റർCairo University
New York University
Harvard Law School
University of Exeter

ഓസ്ട്രിയയിലെ വിയന്നയിൽ 1975 ഡിസംബറിൽ യമാനിയെയും മറ്റ് ഒപെക് മന്ത്രിമാരെയും കാർലോസും (ജാക്കൽ) സംഘവും ബന്ദികളാക്കി . വധിച്ചുകളയാൻ നിർദ്ദേശിക്കപ്പെട്ടിട്ടും[3] വടക്കൻ ആഫ്രിക്കയിലുടനീളം രണ്ട് ദിവസം വിമാനത്തിൽ കൊണ്ടുനടന്ന ശേഷം ബന്ദികളെ വിട്ടയക്കുകയായിരുന്നു[4]. 1986 ഒക്റ്റോബറിൽ ഫഹദ് രാജാവ് പുറത്താക്കുന്നത് വരെ യമാനി മന്ത്രിയായി തുടർന്നു.[5]

2021 ഫെബ്രുവരി 23 ന് തന്റെ 90-ആം വയസ്സിൽ അഹ്‌മദ് സകീ യമാനി അന്തരിച്ചു, പിന്നീട് അദ്ദേഹത്തിന്റെ ജന്മനാടായ മക്കയിൽ സംസ്‌കരിച്ചു. [6]

അവലംബം

 

കൂടുതൽ വായനയ്ക്ക്

"https:https://www.search.com.vn/wiki/index.php?lang=ml&q=അഹ്‌മദ്_സകീ_യമാനി&oldid=3538890" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ