അഷ്ടാംഗസംഗ്രഹം

വാഗ്‌ഭടൻ രചിച്ച ഒരു ആയുർവേദ ഗ്രന്ഥമാണ് അഷ്ടാംഗസംഗ്രഹം. ഇതിൽ വിവിധങ്ങളായ ആയുർവേദ ചികിത്സാരീതികളെക്കുറിച്ച് പ്രതിപാദിക്കുന്നു. ആദ്ദേഹത്തിന്റെ തന്നെ അഷ്ടാംഗഹൃദയത്തിനൊപ്പം ഈ പുസ്തകത്തിനെയും ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളായി കണക്കാക്കുന്നു. ഏഴാം നൂറ്റാണ്ടിലാണ് ഇതിന്റെ രചനാകാലമെന്ന് വിശ്വസിക്കുന്നു.

അഷ്ടാംഗസംഗ്രഹത്തിന്റെ കർത്താവ് വൃദ്ധവാഗ്ഭടനാണെന്നും അഷ്ടാംഗഹൃദയത്തിന്റെ കർത്താവാകട്ടെ അദ്ദേഹത്തിന്റെ കാലശേഷം ജീവിച്ചിരുന്ന മറ്റൊരു വാഗ്ഭടനാണെന്നും അഭിപ്രായമുണ്ട്. പക്ഷേ, സൂക്ഷ്മമായി പരിശോധിച്ചാൽ രണ്ടു ഗ്രന്ഥങ്ങളും ഒരാളുടേതെന്നു വിചാരിക്കാൻ സഹായകമായ തെളിവുകൾ സുലഭമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഷ്ടാംഗസംഗ്രഹം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
പൂർണ്ണമായും 30 അധ്യായങ്ങളുള്ള അഷ്ടാംഗഹൃദയത്തിലെ ആദ്യത്തെ ചാപ്റ്റർ ആയുഷ്‌കാമീയം എന്നതാണ്. 

"രാഗാദി രോഗാൻ സതതാനുശക്താ-നശേഷകായ പ്രസൃതാനശേഷാൻ ഔത്സുക്യമോഹാരതിതാൻ ജഖാന യോഅപൂർവ വൈദ്ധ്യായ നമോസ്തു തസ്മൈll"എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നവയും എല്ലാ ശരീരങ്ങളിലും ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും മനസ്സിലും ശരീരത്തിലും വ്യാപിച്ചിരിക്കുന്ന വയും ഉല്‌ക്കണ്ഠ, മിഥ്യാ ജ്ഞാനം, അശ്രദ്ധ, ഇവയെ ഉണ്ടാക്കുന്നതുമായ രാഗാദികൾ ആകുന്ന രോഗങ്ങളെല്ലാം ഏതൊരാൾ ഹനിച്ചു ആ അപൂർവ വൈദ്യനെ നമസ്കാരം ഭവിക്കട്ടെ എന്നാണ് ഈ ശ്ലോകത്തിന്റെ അർത്ഥം.


1. ആയുഷ്കാമീയം2. ദിനചര്യ3. ഋതുചര്യ4. രോഗാനുൽപാദനീയം5. ദ്രവദ്രവ്യ വിജ്ഞാനീയം6. അന്നസ്വരൂപവിജ്ഞാനീയം7. അന്നസംരക്ഷണീയം8. മാത്രാശീതീയം9. ദ്രവ്യാദി വിജ്ഞാനീയം10. രസഭേദീയം11. ദോഷാദിവിജ്ഞാനീയം12. ദോഷഭേദീയം13. ദോഷോപക്രമണീയം14. ദ്വിവിധോപക്രമണീയം15. ദോഷനാദിഗണ സംഗ്രഹണീയം16. സ്നേഹവിധി17. സ്വേദവിധി18. വമനവിരേചനവിധി19. വസ്തിവിധി20. നസ്യവിധി21. ധൂമപാനവിധി22. ഗണ്ഡുഷാദി വിധി23. ആശ്ചോദനാഞ്ജനവിധി24. തർപ്പണപുടപാകവിധി25. യന്ത്രവിധി26. ശസ്ത്രവിധി27. സിരാവ്യധവിധി28. ശല്യാഹരണാവിധി29. ശസ്ത്രകർമവിധി30. ക്ഷാരാഗ്നികർമവിധി

ഇവയാണ് അഷ്ടാംഗ ഹൃദയത്തിലെ അദ്ധ്യായങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=അഷ്ടാംഗസംഗ്രഹം&oldid=3286600" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ