അല്ലുറി സീതാരാമ രാജു

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഇന്ത്യൻ വിപ്ലവകാരിയായിരുന്നു അല്ലുറി സീതാരാമ രാജു (തെലുഗ്: అల్లూరి సీతారామరాజు, ലിപ്യന്തരണം: അല്ലൂരി സീതാരാമരാജു). 1882-ൽ മദ്രാസ് വന നിയമം പാസാക്കിയതിനെ തുടർന്ന്, വനമേഖലകളിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും,താമസം മാറ്റുന്നതിനും, കൃഷിചെയ്യുന്നതിനും ഗോത്രവർഗ്ഗക്കാരുടെ മേൽ നിയന്ത്രണങ്ങൾ ഏർപെടുത്തപ്പെട്ടു. ഗോത്രവർഗക്കാർ പരമ്പരാഗതമായി പോഡു കൃഷിയാണ് നടത്തിവന്നിരുന്നത്. പോഡുകൃഷിയിൽ സ്ഥിരമായ വയലുകളോ കൃഷിയിടങ്ങളോ ഇല്ല. ആവശ്യാനുസാരം കാടു തീയിട്ടോ, വെട്ടിത്തെളിയിച്ചോ സ്ഥലമൊരുക്കി കൃഷിചെയ്യുന്ന സമ്പ്രദായമാണിത്. വിളവെടുപ്പോടെ സ്ഥലം ഉപേക്ഷിക്കപ്പെടുന്നു. പുതിയ വന നിയമം പോഡു കൃഷിക്ക് തടസ്സമായി . ആ സമയത്ത് ബ്രിട്ടീഷ് രാജിനെതിരെ ആദിവാസി നേതാക്കളും മറ്റ് അനുഭാവികളും സംഘടിച്ച് പ്രതിഷേധിച്ചു. 1922-24 കാലത്തെ റാംപ കലാപത്തിൽ രാജു നേതൃത്വം വഹിച്ചു. തദ്ദേശവാസികൾക്കിടയിൽ അദ്ദേഹം "മാന്യം വീരുഡു" ("Hero of the Jungles") എന്ന് അറിയപ്പെട്ടു. ഇന്ന് ആന്ധ്രാപ്രദേശിൽ ഉൾപെടുന്ന പഴയ മദ്രാസ് പ്രസിഡൻസിയിലെ കിഴക്കൻ ഗോദാവരി , വിശാഖപട്ടണം പ്രദേശങ്ങളിലെ അതിർത്തി പ്രദേശങ്ങളിൽ രാജു നേതൃത്വവും പ്രതിഷേധപ്രസ്ഥാനവും നയിച്ചിരുന്നു.

അല്ലുറി സീതാരാമ രാജു
ജനനം(1897-07-04)4 ജൂലൈ 1897
Pandrangi village, Bheemunipatnam, Visakhapatnam District
മരണം7 മേയ് 1924(1924-05-07) (പ്രായം 26)
Koyyuru, Visakhapatnam District
മരണ കാരണംCapture and execution by the British
അന്ത്യ വിശ്രമംKrishnadevipeta, Visakhapatnam District
അറിയപ്പെടുന്നത്Rampa Rebellion of 1922–24
സ്ഥാനപ്പേര്Manyam Veerudu
മാതാപിതാക്ക(ൾ)Venkata Rama Raju (father), Suryanarayanamma (mother)[1]

ഗിരിജനങ്ങളുടെ പിന്തുണയോടെ രാജു, ചിന്താപള്ളി , രാംചകോടവാരം , ദമ്മനപള്ളി , കൃഷ്ണ ദേവി പെറ്റ , രാജാവൊമാങ്കി , അഡറ്റീഗല , നർസിപട്ടണം, അണ്ണവരം എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകൾ റെയ്ഡ് ചെയ്തു. ബ്രിട്ടീഷ് പടയാളികളെ കൊന്ന് തോക്കുകൾ മോഷ്ടിച്ചു. നിരവധി ബ്രിട്ടീഷ് സേന ഓഫീസർമാരാണ് കൊല്ലപ്പെട്ടത്. ചെങ്കോട്ട ഗ്രാമത്തിലെ ചിന്താപള്ളി വനങ്ങളിൽ വെച്ച് രാജു പൊലീസിൻറെ പിടിയിലാവുകയും കൊയ്യൂറു ഗ്രാമത്തിൽ ഒരു മരത്തിൽ കെട്ടിയിട്ട് വെടി വെച്ച് കൊല്ലപ്പെടുകയും ചെയ്തു . കൃഷ്ണദേവിപേട്ട ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.


ജീവിതം

അല്ലുറി സീതാറാമ രാജുവിന്റെ ആദ്യകാല ജീവിതത്തിന്റെ വിശദാംശങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.ഭീമാവരം താലൂക്കിലാണ് ജനനമെന്ന് ഔദ്യോഗികരേഖകൾ പറയുന്നു. വെസ്ററ് ഗോദാവരിജില്ലയിലെ മൊഗല്ലു ഗ്രാമമാണെന്നും അനമാനിക്കപ്പെടുന്നു. [2] ഭീമുനിപട്ടണം നിയമസഭാമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന പാണ്ഡ്രങ്കി ഗ്രാമത്തിലാണ് ജനിച്ചതെന്നും പറയപ്പെടുന്നു. .[3] 1897 ജൂലൈ 4 ന് ജനിച്ചതെന്നും .[4][5][6][7][8][9] അതല്ല 1898 ജൂലൈ 4 നാണെന്നും മതഭേദങ്ങളുണ്ട്.[10][11]

12 വയസ്സുള്ളപ്പോൾ രാജുവിന് അച്ഛനെ നഷ്ടപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ അമ്മാവൻ നർസപുരിലേയ്ക്ക് കൊണ്ടുപോകുകയും പിന്നീട് കോവ്വാഡയിലേക്ക് താമസം മാറ്റുകയുമായിരുന്നു. പഠനത്തിൽ വളരെയധികം താല്പര്യം കാണിച്ചിരുന്നില്ലെങ്കിലും വേദാന്തത്തിലും യോഗയിലും താല്പര്യമുണ്ടായിരുന്നു. 1918- ൽ ട്യുനിയിൽ ആദിവാസികളുമായി സമ്പർക്കം പുലർത്തിയ അദ്ദേഹം മലഞ്ചെരിവുകളിലൂടെ സഞ്ചരിക്കാനും അവരുടെ ദയനീയ അവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കാനും തുടങ്ങി. ഒടുവിൽ അദ്ദേഹം പഠനം ഉപേക്ഷിച്ച് കിഴക്കൻ ഗോദാവരിയിലും വിസാഖിലും പ്രവർത്തനങ്ങൾ ആരംഭിച്ചു. [12]

1922-ലെ റാംപ കലാപം

മരണം

Alluri Sitarama Raju on a 1986 stamp of India

ചിന്തപ്പള്ളിയിലെ വനങ്ങളിൽ ബ്രിട്ടീഷുകാരുടെ കെണിയിൽ കുടുങ്ങിയ അല്ലൂരിയെ 1924-ൽ കൊയ്യൂർ വില്ലേജിൽ വച്ച് മരത്തിൽ കെട്ടിയിട്ട് വെടിവച്ചു കൊന്നു.[13][14] അദ്ദേഹത്തിന്റെ ശവകുടീരം കൃഷ്ണ ദേവി പേട്ട വില്ലേജിലാണ്.[15]

ജനകീയമായ സംസ്കാരത്തിൽ

  • 1986- ൽ ഇന്ത്യൻ പോസ്റ്റൽ വകുപ്പ് 'ഇന്ത്യയുടെ സ്വാതന്ത്ര്യ സമര'ത്തിൽ രാജു നയിക്കുന്ന പോരാട്ടങ്ങളുടെ പരമ്പരകളുടെ ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.[16]
  • തെലുങ്ക് ഭാഷാ ചിത്രമായ ' അല്ലുറി സീതാരാമ രാജു' ചിത്രത്തിൽ രാജുവിന്റെ ജീവിതം ചിത്രീകരിക്കപ്പെട്ടതിൽ അഭിനയിച്ച നടൻ കൃഷ്ണയാണ്.
  • ആന്ധ്രാപ്രദേശ് സംസ്ഥാനതല ഉത്സവമായി ജൂലൈ 4, ജന്മദിനം ആഘോഷിക്കുന്നു. [17]
  • ഏലൂരിലെ അല്ലുറി സീതാരാമ രാജു ക്രിക്കറ്റ് സ്റ്റേഡിയം അദ്ദേഹത്തിന്റെ പേരിലാണ്. [18]
  • പാർലമെൻറ് അംഗങ്ങളുടെ അഭ്യർത്ഥന പ്രകാരം 2017 ഒക്റ്റോബർ 9-ന് തോട്ട നരസിംഹം , വി. വിജയസായി റെഡ്ഡി എന്നിവർ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുടെ ഗോത്രവർഗ്ഗക്കാരുടെ ക്ഷേമത്തിനായി നടത്തിയ പ്രവർത്തനത്തെ അംഗീകരിച്ച് പാർലമെന്റിന്റെ പരിസരത്ത് രാജു പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചു. .[19]


Alluri Statue at Beach road in Visakhapatnam

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ