അറ്റ് ദ വിൻഡോ

1881-ൽ നോവീജിയൻ തന്മയത്വ ചിത്രകാരനായ ഹാൻസ് ഹെയേർഡാൽ ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് അറ്റ് ദ വിൻഡോ. നോർവേയിലെ നാഷണൽ ഗ്യാലറി ശേഖരത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.

At the Window
കലാകാരൻHans Heyerdahl
വർഷം1881 (1881)
MediumOil on canvas
അളവുകൾ46 cm × 37 cm (18 in × 15 in)
സ്ഥാനംNational Gallery (Norway)

ഹെയേർഡാലിൻ്റെ പഴയ സൃഷ്ടികളിൽ നിന്ന് ഈ ചിത്രത്തിന് ശ്രദ്ധേയമായി വ്യത്യാസമുണ്ട്. മുനിച്ച് സ്കൂളിലെ ഡാർക്ക് സ്ട്രിൻജെൻറ് ശൈലി ചിത്രങ്ങളിൽ സ്വാധീനിച്ചിരിക്കുന്നതായി കാണാം. ആധുനിക ഫ്രഞ്ച് പെയിന്റിംഗിൽ നിന്ന് ഹെയേർഡാൽ എന്തു പഠിച്ചുവെന്ന് ഈ ചിത്രം കാണിക്കുന്നു.[1]

ഹെയേർഡൽ 1874 മുതൽ 1877 വരെ മ്യൂണിക്കിലെ അക്കാഡമീ ഡെർ ബിൽഡെന്‌ഡെന്ന് കുൻസ്റ്റേ മുൻക്കെനിൽ പഠിച്ചു.അക്കാലത്ത് കടും നിറത്തിലുള്ള ചിത്രങ്ങളാണ് വരച്ചിരുന്നത്. ആദം ആൻഡ് ഈവ് എക്സ്പെല്ല്ഡ് ഫ്രൊം പാരഡൈസ് എന്ന 1878 ലെ ചിത്രത്തിന്റെ വിജയത്തിനു ശേഷം ഹെയേർഡാൽ പാരീസിലേക്കു താമസം മാറുകയും ലീയോൺ ബോണറ്റിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. പാരീസിൽ വെച്ച് സമകാലീന ഫ്രഞ്ച് കലയും ഇമ്പ്രെഷനിസ്റ്റുകളും ഹെയെർഡാലിനെ സ്വാധീനിച്ചു. ഇത് അറ്റ് ദ വിൻഡോ എന്ന ഈ ചിത്രത്തിൽ പ്രതിഫലിച്ചിട്ടുള്ളതായി കാണാം. ചിത്രത്തിലുള്ള സ്ത്രീ ഹെയെർഡാലിന്റെ ആദ്യഭാര്യയും പാട്ടുകാരിയുമായിരുന്ന മേരെൻ ക്രിസ്റ്റീൻ ഹെയെർഡാ ആണ്. അവർ 1879 ൽ വിവാഹം കഴിക്കുകയും അടുത്ത വർഷം അവർക്ക് ഒരു കുഞ്ഞു പിറക്കുകയും ചെയ്തു

പ്രേരണ

കടും നീല വസ്ത്രം ധരിച്ച ഒരു സ്ത്രീ കഴുത്തിൽ പല നിറങ്ങളിലുള്ള സ്കാർഫ് ധരിച്ച് നിൽക്കുന്നതാണ് ചിത്രം. അവൾ മടിയിൽ തുറന്നു വച്ച ഒരു പുസ്തകവുമായി, നഗരത്തിലേക്ക് നോക്കി സ്വപ്നത്തിലെന്നപോലെ ഒരു കസേരയിൽ ഇരിക്കുന്നു. വലതു കൈ തലയെ താങ്ങുകയും ഒരു ഇരുമ്പ് ലാറ്റിസിൽ വച്ചിരിക്കുകയും ചെയ്യുന്നു.

ചിത്രം ഫ്രഞ്ച് പെയിന്റിംഗിൽ നിന്നുള്ള പ്രചോദനം കാണിക്കുന്നു, മ്യുണിച്ച് സ്കൂളിന്റെ ഇരുണ്ടതും കർക്കശവുമായ ആവിഷ്കാരത്തെ സ്വാധീനിച്ച ഹെയർഡാലിന്റെ മുൻകാല രചനകളിൽ നിന്ന് വ്യത്യസ്തമാണ് ഈ ചിത്രം. പെയിന്റിംഗ് നാഷണൽ മ്യൂസിയം ഓഫ് ആർട്ട്, ആർക്കിടെക്ചർ, ഡിസൈൻ (മുമ്പ് നാഷണൽ ഗാലറി) എന്നിവയിൽ പെടുന്നു, ഇത് 1939 ൽ ഗാലറി ഏറ്റെടുത്തു.[2]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അറ്റ്_ദ_വിൻഡോ&oldid=3728938" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ