അരിയക്കുടി രാമാനുജ അയ്യങ്കാർ

പ്രശസ്തരായ കർണാടക സം‌ഗീതജ്ഞരിലൊരാളാണ് അരിയക്കുടി രാമനുജ അയ്യങ്കാർ (തമിഴ്:அரியகுடி ராமானுஜ ஐயங்கார்) (1890–1967). ഇന്നു നിലവിലിരിക്കുന്ന കച്ചേരിസമ്പ്രദായം ആവിഷ്കരിച്ചെടുത്തത് രാമനുജ അയ്യങ്കാരാണ്.[1]. തിരുപ്പാവൈയിലെ മുപ്പത് ഗീതകങ്ങൾക്ക് സംഗീതം നൽകി ആത്മാവ് പകർന്നത് ഇദ്ദേഹത്തിന്റെ വലിയ മഹത്ത്വമായി പരിഗണിക്കപ്പെടുന്നു.

അരിയക്കുടി രാമാനുജ അയ്യങ്കാർ
അരിയക്കുടി രാമാനുജ അയ്യങ്കാർ
ജനനം(1890-05-19)മേയ് 19, 1890
അരിയക്കുടി , തമിഴ്നാട്
മരണംജനുവരി 24, 1967(1967-01-24) (പ്രായം 76)

ജീവിതരേഖ

1890 മേയ് 19-ന് തമിഴ്നാട്ടിലെ കാരൈക്കുടിക്കു സമീപമുളള അരിയക്കുടി ഗ്രാമത്തിൽ തിരുവെങ്കിടം അയ്യങ്കാരുടെയും ചെല്ലമ്മാളുടെയും പുത്രനായി ജനനം. ഇരുപതാം വയസിൽ സ്വന്തമായി കച്ചേരി നടത്തിയ അദ്ദേഹത്തിന് മുപ്പത് വയസ് ആയപ്പോഴേക്കും നല്ല ഗായകൻ എന്ന അംഗീകാരം നേടിയെടുക്കുവാൻ കഴിഞ്ഞു. മനോധർമ്മം, മദ്ധ്യമ കാലത്തിൽ ആലാപനം, ഗമകങ്ങൾ, കല്പനാസ്വരങ്ങൾ എന്നീ മേഖലകളിൽ സവിശേഷമായ വ്യത്യസ്തത പുലർത്തുന്ന കാര്യത്തിൽ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാരമ്പര്യത്തെ ബഹുമാനിക്കുമ്പോൾ തന്നെ പുതുമകളെ സ്വീകരിക്കുവാൻ താത്പര്യം കാണിച്ച ഈ മഹാസംഗീതജ്ഞൻ 1967 ജനുവരി 24-നു ചെന്നൈയിൽ വെച്ച് അന്തരിച്ചു.[2]

പുരസ്കാരങ്ങൾ

1958-ലെ പത്മഭൂഷൺ പുരസ്കാരത്തിന് പുറമേ സംഗീതകലാനിധി, സംഗീതരത്നാകാര, സംഗീതകലാശിഖാമണി, ഗായകശിഖാമണി തുടങ്ങിയ നിരവധി ബഹുമതികൾ അരിയക്കുടി രാമനുജ അയ്യങ്കാർക്ക് ലഭിച്ചിട്ടുണ്ട്.

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ