അരളി ശലഭം

ദക്ഷിണേഷ്യയിൽ സർ‌വ്വസാധാരണമായി കാണപ്പെടുന്ന ചിത്രശലഭ‌ം

ദക്ഷിണേഷ്യയിൽ സർ‌വ്വസാധാരണമായി കാണപ്പെടുന്ന ചിത്രശലഭ‌മാണ്‌ അരളി ശലഭം.[1][2][3][4][5] ഇംഗ്ലീഷിൽ Common Crow, Common Indian Crow, Australian Crow എന്നീ പേരുകളിൽ അറിയപ്പെടുന്നു. മലയാളത്തിൽ കാക്കപ്പൂമ്പാറ്റ എന്നും വിളിക്കാറുണ്ട്. കേരളത്തിൽ എല്ലാക്കാലത്തും കാണപ്പെടുന്ന ഈ ശലഭങ്ങളുടെ ചിറകുകൾക്ക് ഇരുണ്ട തവിട്ടു നിറമാണ്‌. ചിറകുകളുടെ പിൻഭാഗത്ത് ഇരുനിരകളായും ചിറകൊഴികെയുള്ള ശരീരഭാഗങ്ങളിലപ്പാടും വെളുത്തപൊട്ടുകൾ കാണാം.

അരളിശലഭം
അരളി ശലഭം.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Danainae
Genus:
Euploea
Species:
E. core
Binomial name
Euploea core
(Cramer, 1780)

ആൽ‌വർഗ്ഗ സസ്യങ്ങൾ, നന്നാറി, ചെറിയ പാൽ‌വള്ളി, വള്ളിപ്പാല, ഇലഞ്ഞി, പൊന്നരളി, അരളി, പാറകം, ചെറി എന്നീ സസ്യങ്ങളിലാണ്‌ അരളി ശലഭങ്ങളുടെ ലാർ‌വകളെ കണ്ടുവരുന്നത്. കൊങ്ങിണിപ്പൂ, ചെട്ടിപ്പൂ, കമ്യൂണിസ്റ്റ് പച്ച, നായ്ത്തുമ്പ തുടങ്ങിയ പൂക്കളിൽ‌നിന്നും തേൻ‌നുകരുന്ന ഈ ശലഭങ്ങൾ ചില ചെടികളുടെ നീരും കുടിക്കാറുണ്ട്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=അരളി_ശലഭം&oldid=3319471" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ