അഭിസിത് വെജ്ജാജിവ

അഭിസിത് വെജ്ജാജിവ (ജനനം: ഓഗസ്റ്റ് 3, 1964) 2008 മുതൽ 2011 വരെ തായ്‌ലൻഡിന്റെ പ്രധാനമന്ത്രിയായിരുന്ന ബ്രിട്ടീഷ് വംശജനായ തായ് രാഷ്ട്രീയക്കാരനാണ്. ചുലചോംക്ലാവോ റോയൽ മിലിട്ടറി അക്കാദമി, തമ്മാസാറ്റ് യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി[5] എന്നിവിടങ്ങളിലെ മുൻ ലക്ചററായിരുന്നു അദ്ദേഹം. 2005 മുതൽ ഡെമോക്രാറ്റ് പാർട്ടിയുടെ[6] നേതാവായിരുന്ന അദ്ദേഹം 2019 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്ന് രാജിവച്ചിരുന്നു.

അഭിസിത് വെജ്ജാജിവ
MPCh MWM
อภิสิทธิ์ เวชชาชีวะ
Prime Minister of Thailand
ഓഫീസിൽ
17 December 2008 – 5 August 2011
MonarchBhumibol Adulyadej
DeputyKobsak Sabhavasu
Trairong Suwankiri
Suthep Thaugsuban
Sanan Kachornprasart
മുൻഗാമിChaovarat Chanweerakul (Acting)
പിൻഗാമിYingluck Shinawatra
Leader of the Opposition in the House of Representatives
ഓഫീസിൽ
6 August 2011 – 8 December 2013
പ്രധാനമന്ത്രിYingluck Shinawatra
മുൻഗാമിChalerm Yubamrung
പിൻഗാമിSompong Amornwiwat
ഓഫീസിൽ
6 March 2005 – 17 December 2008
പ്രധാനമന്ത്രിThaksin Shinawatra
Chitchai Wannasathit (Acting)
Samak Sundaravej
Somchai Wongsawat
Chaovarat Chanweerakul (Acting)
മുൻഗാമിBanyat Bantadtan
പിൻഗാമിChalerm Yubamrung
Leader of the Democrat Party
ഓഫീസിൽ
6 March 2005 – 24 March 2019
മുൻഗാമിBanyat Bantadtan
പിൻഗാമിJurin Laksanawisit
Member of the Thai House of Representatives
ഓഫീസിൽ
1 July 1992 – 8 December 2013
മണ്ഡലംBangkok Metropolitan Region – 6th District
Minister to the Office of the Prime Minister
ഓഫീസിൽ
14 November 1997 – 6 January 2001
പ്രധാനമന്ത്രിChuan Leekpai
വ്യക്തിഗത വിവരങ്ങൾ
ജനനം
Mark Abhisit Vejjajiva

(1964-08-03) 3 ഓഗസ്റ്റ് 1964  (59 വയസ്സ്)
Newcastle upon Tyne, England, UK[1][2]
രാഷ്ട്രീയ കക്ഷിDemocrat Party
പങ്കാളിPimpen Vejjajiva
കുട്ടികൾ2[3]
വിദ്യാഭ്യാസംSt John's College, Oxford
Ramkhamhaeng University
ഒപ്പ്

യു.കെ.യിലെ ഇംഗ്ലണ്ടിൽ ജനിച്ച അഭിസിത് ഈറ്റൺ കോളേജിൽ വിദ്യാഭ്യാസത്തിനു ചേരുകയും ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടുകയും ചെയ്തു.[7] 27-ആം വയസ്സിൽ തായ്‌ലൻഡ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2005 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയപ്പെടുകയും മുൻഗാമി രാജിവയ്ക്കുകയും ചെയ്തതിനേത്തുടർന്ന് 2005 ൽ ഡെമോക്രാറ്റ് പാർട്ടി നേതാവായി സ്ഥാനക്കയറ്റം ലഭിച്ചു.[8]

പ്രധാനമന്ത്രി സോംചായ് വോങ്‌സാവത്തിനെ തായ്‌ലൻഡ് ഭരണഘടനാ കോടതി നീക്കം ചെയ്തശേഷം 2008 ഡിസംബർ 17 ന് അഭിസിത്ത് തായ്‌ലൻഡ് പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു.[9][10] 44 വയസ്സുള്ളപ്പോൾ, 60 വർഷത്തിലധികം കാലത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിത്തീർന്നു അദ്ദേഹം.[11]

ആഗോള സാമ്പത്തിക പ്രതിസന്ധികളും ആഭ്യന്തര രാഷ്ട്രീയ സംഘർഷങ്ങളും കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്താണ് അഭിസിത് പ്രധാനമന്ത്രിയായത്.[12] പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം ഒരു "ജനകീയ അജണ്ട" പ്രോത്സാഹിപ്പിച്ചു, ഇത് പ്രധാനമായും തായ്‌ലൻഡിലെ ഗ്രാമീണ, തൊഴിലാളിവർഗ പൗരന്മാരുടെ ജീവിത സാഹചര്യങ്ങളെ ബാധിക്കുന്ന നയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.[13] അദ്ദേഹം രണ്ട് സാമ്പത്തിക ഉത്തേജക പാക്കേജുകൾക്കൂടി പ്രാവർത്തികമാക്കി:  40 ബില്യൺ യുഎസ് ഡോളറിന്റെ മൂന്ന് വർഷത്തെ അടിസ്ഥാന സൌകര്യ മെച്ചപ്പെടുത്തൽ പദ്ധതി, 3 ബില്ല്യൺ യുഎസ് ഡോളറിലധികം വരുന്ന സഹായ ധനവും മറ്റു ഭൗതിക, സാമ്പത്തിക സഹായങ്ങളും.[14]  2010 ആയപ്പോഴേക്കും 1997 ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഓഹരിവിപണിയിൽ ഉണർവ്വുണ്ടാകുകയും ബാറ്റിന്റെ മൂല്യം ഏറ്റവും ഉയർന്ന നിലയിലേക്കെത്തുകയും ചെയ്തു. ഇക്കാലത്ത് ഹ്യൂമൻ റൈറ്റ്സ് വാച്ച് വെജ്ജിജിവയെ സമീപകാല തായ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗുണദോഷ വിവേചകൻ എന്ന് വിളിക്കുകയും ഫ്രീഡം ഹൌ സ് തായ്‌ലാൻഡിന്റെ മാധ്യമ സ്വാതന്ത്ര്യത്തെ "സ്വതന്ത്രമല്ലാത്തത്" എന്ന നിലയിൽ തരംതാഴ്ത്തുകയും ചെയ്തു.[15][16] ശക്തമായ അഴിമതി വിരുദ്ധ നടപടികൾക്കായി അഭിസിത് വാദിച്ചുവെങ്കിലും അഴിമതി ആരോപണങ്ങളെത്തുടർന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭ രാജിവയ്ക്കുകയും സാമ്പത്തിക ഉത്തേജക പാക്കേജുകളുടെ ചില ഘടകങ്ങൾ അഴിമതി ആരോപണത്തെ വിമർശിക്കുകയും ചെയ്തു.

അഭിസിത്തിന്റെ സർക്കാർ ഏപ്രിൽ 2009, ഏപ്രിൽ-മെയ് 2010 കാലങ്ങളിൽ വലിയ പ്രതിഷേധം നേരിട്ടു. പ്രതിഷേധക്കാർക്കെതിരേ നടന്ന സൈനിക നടപടികളിൽ നിരവധി പേർ കൊല്ലപ്പെട്ടു..[17][18] അടിച്ചമർത്തലിനെക്കുറിച്ച് അന്വേഷിക്കാൻ അഭിഷിത് ഒരു അനുരഞ്ജന പദ്ധതി ആരംഭിച്ചുവെങ്കിലും അന്വേഷണ കമ്മീഷന്റെ പ്രവർത്തനങ്ങളെ സൈനിക, സർക്കാർ ഏജൻസികൾ തടസ്സപ്പെടുത്തി.[19] 2009 മുതൽ 2010 വരെയുള്ള കാലയളവിൽ തായ് സൈന്യം കമ്പോഡിയൻ സൈനികരുമായി രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ നടന്ന രക്തരൂക്ഷിതമായ നിരവധി പോരാട്ടങ്ങൾ നടത്തിയിരുന്നു.[20]  അഭിസിത് ഭരണകാലത്ത് ദക്ഷിണ തായ്‌ലന്റിൽ കലാപങ്ങൾ വർദ്ധിക്കുകയും പീഡനത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും നിരവധി റിപ്പോർട്ടുകൾ പുറത്തുവരുകയും ചെയ്തു.

2011 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേരിട്ട പരാജയത്തിന് ശേഷം പാർട്ടി നേതൃത്വം രാജിവച്ചിരുന്ന അഭിസിത് ഒരു പാർട്ടി അസംബ്ലിയിൽ നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

2018 ൽ ഡെമോക്രാറ്റുകൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരം നടത്തി. മുൻ PDRCനേതാവായ വരോംഗ് ഡെക്ജിറ്റ്വിഗ്രോമിനെ ഏകദേശം 10,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയി അഭിസിത് പാർട്ടി നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.[21]  എന്നിരുന്നാലും, 2019 ലെ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനെത്തുടർന്ന് അഭിസിത് പാർട്ടി നേതൃ സ്ഥാനം രാജിവച്ചു.[22][23]

ആദ്യകാലജീവിതം

ഈറ്റൺ കോളജ്

ഇംഗ്ലണ്ടിലെ പ്രിൻസസ് മേരി മെറ്റേണിറ്റി ഹോസ്പിറ്റലിലാണ് മാർക്ക് അഭിസിത് വെജ്ജാജിവ ജനിച്ചത്.[24] പതിനൊന്നാം വയസ്സു മുതൽ ഇംഗ്ലണ്ടിൽ പഠനം നടത്തിയ അദ്ദേഹം അവിടെ ഈറ്റൺ കോളേജിൽ ചേർന്നു.[25][26] തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം (പിപിഇ) എന്നിവയിൽ ബിരുദം, ഒന്നാം ക്ലാസ് ഓണേർസ്, ഓക്സ്ഫോർഡിലെ സെന്റ് ജോൺസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എന്നിവ അദ്ദേഹം നേടി. ഇംഗ്ലണ്ടിലെ പഠനകാലത്ത് 1983 ൽ സഹപാഠിയും ഭാവി പ്രധാനമന്ത്രിയും ലണ്ടൻ മേയറുമായിരുന്ന ബോറിസ് ജോൺസണുമൊത്ത് റിസോർട്ട് നഗരമായ ചിയാങ് മായ്, ഫൂക്കറ്റ് ദ്വീപ് എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്ര ഉൾപ്പെടെ നിരവധി തവണ തായ്‌ലൻഡിലേക്ക് പോയിരുന്നു.[27]

തായ്‌ലൻഡിലേക്ക് മാറിയശേഷം തായ്‌ലൻഡിലെ രാംഖാംഹായെങ്ങ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ചുലചോംക്ലാവോ റോയൽ മിലിട്ടറി അക്കാദമിയിലും തമ്മസാറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് ഇക്കണോമിക്‌സിലും അദ്ധ്യാപനം നടത്തി.[28] മാതൃഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും അതിയായ പ്രാവീണ്യമുള്ള അദ്ദേഹത്തിന് തായ്, ബ്രിട്ടീഷ് ഇരട്ട പൗരത്വമുണ്ട്.[29] അദ്ദേഹത്തിന്റെ ഇരട്ട പൗരത്വം 2011 ന്റെ തുടക്കത്തിൽ തായ് പാർലമെന്ററി ചർച്ചകൾക്ക് വിഷയമായിരുന്നു. ചൈനീസ് വംശജനുംt[30][31] വൈദേശിക ഹക്കാ വംശത്തിലെ ഏഴാം തലമുറക്കാരനുമാണ് അദ്ദേഹം.[32]

ചൂലലോങ്കോൺ യൂണിവേഴ്‌സിറ്റി ഡെമോൺസ്‌ട്രേഷൻ പ്രാഥമിക വിദ്യാലയത്തിലെ സഹപാഠിയും മുൻ ദന്തരോഗവിദഗ്ദ്ധയും നിലവിൽ ചൂലലോങ്കോൺ സർവകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗത്തിൽ ലക്ചററുമായപിമ്പെൻ സകുന്തഭായിയെയാണ് അഭിസിത് വിവാഹം കഴിച്ചിരിക്കുന്നത്. അവർക്ക് രണ്ട് മക്കളുണ്ട്: പ്രാങ് വെജ്ജജിവ എന്ന പുത്രിയും, പന്നസിത് വെജ്ജജിവ എന്ന പുത്രനുമാണ് അവർക്കുള്ളത്. ജനനം മുതൽ പുത്രനായ പന്നസിത് ഓട്ടിസം ബാധിച്ചിരുന്നു.[33] പ്രായപൂർത്തിയായതിനുശേഷം, സെൻട്രൽ ജുവനൈൽ ആൻഡ് ഫാമിലി കോടതി പന്നസിതിനെ അർദ്ധ-സാമർത്ഥ്യമില്ലാത്തയാളായി വിധിക്കുകയും 2012 സെപ്റ്റംബർ 3 മുതൽ പിതാവായ അഭിസിത്തിനെ രക്ഷാകർത്താവായി നിയമിക്കുകയും ചെയ്തു.[34]

ശിശു മനോരോഗവിദഗ്ദ്ധ അലിസ വച്ചരസിന്ധു, ഗ്രന്ഥകാരി എൻഗാർമ്പുൻ വെജ്ജാജിവ എന്നിങ്ങനെ അഭിസിത്തിന് രണ്ട് സഹോദരിമാരുണ്ട്.[35] അഭിഷിത്തിന്റെ ആദ്യ കസിൻമാരിൽ ഒരാളായ സുരാനന്ദ് വെജ്ജജിവ തക്‌സിന്റെ തായ് റാക്ക് തായ് പാർട്ടിയുടെ കീഴിൽ കാബിനറ്റ് മന്ത്രിയും യിങ്‌ലക്ക് ഷിനാവത്രയുടെ കീഴിൽ പ്രധാനമന്ത്രിയുടെ സെക്രട്ടറി ജനറലുമായി സേവനമനുഷ്ടിച്ചിരുന്നു. സുരാനന്ദിന്റെ പിതാവ് നിസ്സായി വെജ്ജാജിവ 1960 മുതൽ 1980 വരെയുള്ള കാലഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളുടെ അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്നയാളും അഭിസിത്തിന്റെ പിതാവ് അത്താസിത്തിന്റെ ജ്യേഷ്ഠ സഹോദരനുമാണ്.[36][37]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അഭിസിത്_വെജ്ജാജിവ&oldid=3971014" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ