അന്ന ചാപ്‌മാൻ

ഒരു റഷ്യൻ ഹാക്കറും ചാരവനിതയുമാണ് അന്ന ചാപ്‌മാൻ. റഷ്യൻ ഫെഡറേഷന്റെ ഇന്റലിജൻസ് ഏജൻസിയുടെ ഭാഗമായി ഇല്ലീഗൽസ് പ്രോഗ്രാം എന്ന ചാരസംഘടനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഇവർ മറ്റ് ഒൻപത് കൂട്ടാളികൾക്കൊപ്പം 2010 ജൂൺ 27നു അറസ്റ്റ് ചെയ്യപ്പെട്ടു. 2010 ജൂലൈയിൽ റഷ്യയും അമേരിക്കയും തമ്മിൽ തടവിലുള്ളവരെ പരസ്പരം കൈമാറുന്നതിനുള്ള തീരുമാനത്തിലൂടെ ഇവർ തിരികെ റഷ്യയിലെത്തിച്ചേർന്നു.

അന്ന ചാപ്‌മാൻ
Анна Чапман
ജനനം (1982-02-23) 23 ഫെബ്രുവരി 1982  (42 വയസ്സ്)
വോൾഗോഗ്രാഡ്, സോവിയറ്റ് യൂണിയൻ
പൗരത്വംറഷ്യൻ
തൊഴിൽസംരംഭക, മോഡൽ, അവതാരക, ചാരവനിത
അറിയപ്പെടുന്നത്റഷ്യൻ ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടതിനു്
ക്രിമിനൽ കുറ്റം(ങ്ങൾ)ഒരു വിദേശരാജ്യത്തെ ചാരപ്രവർത്തനം
ജീവിതപങ്കാളി(കൾ)അലക്സ് ചാപ്‌മാൻ (വിവാഹമോചനം നേടി)

വാഷിങ്ടണിലെ മുൻ റഷ്യൻ നയതന്ത്രജ്ഞന്റെ മകളാണ് മുപ്പത്തിരണ്ടുകാരിയായി അന്ന ചാപ്മാൻ. ബ്രിട്ടീഷ് വ്യവസായിയുമായി വിവാഹമോചനം നേടിയ ശേഷം അമേരിക്കയിലെത്തി റിയൽ എസ്റ്റേറ്റ് ബിസിനസ് സ്ഥാപിച്ച അന്ന ചാപ്മാൻ, യുഎസ് സമൂഹത്തിൽ അതിസമർഥമായി അലിഞ്ഞു ചേരുകയും ഭരണകൂടത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ ഉന്നതരുമായി അടുത്ത ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തിരുന്നു. സൗന്ദര്യവും ബുദ്ധിയും സംയോജിപ്പിച്ച് ചാരവൃത്തി നടത്തുകയായിരുന്നു ഇവരുടെ രീതി. [1]

അറസ്റ്റിനെത്തുടർന്ന് വൻ പ്രസിദ്ധിയാണ് ഇവർക്ക് ലഭിച്ചത്. മാധ്യമങ്ങൾ ഇവരെ 'റെഡ് അണ്ടർ ദ് ബെഡ്' (ഒരു മുതലാളിത്ത രാജ്യത്ത് കടന്നുകൂടിയ കമ്മ്യൂണിസ്റ്റ് സാന്നിധ്യം) എന്ന് വിശേഷിപ്പിച്ചു. അമേരിക്കയിൽ നിന്ന് മറ്റ് ഒമ്പതു ചാരൻമാർക്കൊപ്പം റഷ്യയിലേക്കു നാടുകടത്തപ്പെട്ട അന്നയ്ക്കു വീരോചിതമായ വരവേൽപ്പാണ് റഷ്യ നൽകിയത്. വിശിഷ്ട സേവനത്തിനു റഷ്യൻ പ്രസിഡന്റിന്റെ ഉന്നത സൈനിക ബഹുമതിയും അന്നയ്ക് ലഭിച്ചത്.[2] ചുവന്ന തലമുടിക്കാരിയായ റഷ്യൻ ചാരസുന്ദരി എന്നറിയപ്പെടുന്ന ഇവർ[3] ഇതിനിടെ അന്ന രാഷ്ര്‌ടീയത്തിലേക്ക് വരുന്നതായും വാർത്ത വന്നിരുന്നു.[4] ഏറ്റവും സൗന്ദര്യമുള്ള ഹാക്കർ യുവതികളുടെ പട്ടികയിൽ ഇവർ പലവട്ടം സ്ഥാനം പിടിച്ചിട്ടുണ്ട്. [5][6][7][8][9][10] [11] [12] 2003-ൽ ലണ്ടനിലേക്ക് പോയ അന്ന അവിടെവെച്ച് അലക്‌സ് ചാപ്മാനെ വിവാഹം കഴിച്ചെങ്കിലും പിന്നീടവർ വേർപിരിഞ്ഞു.[13] ഇപ്പോൾ മോസ്‌കോയിൽ മോഡലാണ് അന്ന. [14]സീക്രട്ട്‌സ്‌ ഓഫ്‌ ദ്‌ വേൾഡ്‌' എന്ന ടിവി ഷോയുടെ അവതാരകയുമാണ്[15]2013ൽ എഡ്വേഡ് സ്നോഡനോട് വിവാഹാഭ്യർത്ഥന നടത്തിയതോടെ ഇവർ വീണ്ടും വാർത്തയിൽ നിറഞ്ഞു.[16]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അന്ന_ചാപ്‌മാൻ&oldid=3979707" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ