വിവേചനം

ഒരു വ്യക്തിയെയോ പ്രത്യേക വിഭാഗത്തെയോ അവരുടെ ലൈംഗികത, വംശം, നിറം, ഭാഷ, മതം, രോഗം, രാഷ്ട്രീയ അല്ലെങ്കിൽ മറ്റ് അഭിപ്രായം, ദേശീയ അല്ലെങ്കിൽ സാമൂഹിക ഉത്ഭവം, ഒരു ദേശീയ ന്യൂനപക്ഷവുമായുള്ള ബന്ധം, സ്വത്ത്, ജനനം അല്ലെങ്കിൽ മറ്റ് പദവി തുടങ്ങി വിവിധ കാരണങ്ങളാൽ വ്യത്യസ്തമായി പരിഗണിക്കുക, മറ്റുള്ളവരോട് പെരുമാറുന്ന രീതിയെക്കാൾ മോശമായ രീതിയിൽ അവരോട് പെരുമാറുക എന്നതാണ് വിവേചനം എന്നതുകൊണ്ട് അർഥമാക്കുന്നത്.[1][2][3] വിവേചനം ഒരു ഗ്രൂപ്പിലെ അംഗങ്ങൾക്ക് മറ്റൊരു ഗ്രൂപ്പിലെ അംഗങ്ങൾക്ക് ലഭ്യമായ അവസരങ്ങളോ പ്രത്യേകാവകാശങ്ങളോ നഷ്ടപ്പെടുത്തുന്നതിനും കാരണമാകും.[4]

ഒക്‌ലഹോമ സിറ്റിയിൽ "നിറമുള്ളത്" എന്ന് അടയാളപ്പെടുത്തിയ വംശീയമായി വേർതിരിച്ച വാട്ടർ കൂളറിൽ നിന്ന് ഒരു ആഫ്രിക്കൻ-അമേരിക്കൻ മനുഷ്യൻ വെള്ളം കുടിക്കുന്നു c. 1939 .

വിവേചനപരമായ പാരമ്പര്യങ്ങളും നയങ്ങളും ആശയങ്ങളും സമ്പ്രദായങ്ങളും നിയമങ്ങളും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിലവിലുണ്ട്. ചില സ്ഥലങ്ങളിൽ, വിവേചനത്തിന്റെ നിലവിലെ അല്ലെങ്കിൽ മുൻകാല ഇരകളെന്ന് വിശ്വസിക്കപ്പെടുന്നവർക്ക് സാമൂഹിക തുല്യതയ്ക്കായി സംവരണം പോലെയുള്ള നടപടികൾ അവിഷ്കരിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾ പലപ്പോഴും വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്.

സമത്വവാദത്തിന്റെ തത്ത്വം ഉൾക്കൊള്ളുന്ന വിവേചനങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന അവകാശം അന്താരാഷ്ട്രതലത്തിൽ ഒരു മനുഷ്യാവകാശമായി അംഗീകരിക്കപ്പെടുന്നു. വിവേചനങ്ങളിൽ നിന്നുള്ള മോചനത്തിനുള്ള അവകാശം സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിൽ അംഗീകരിക്കപ്പെടുകയും, സിവിൽ, രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയിലും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയിലും ഉൾപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15, ജാതി, മതം, ലിംഗം, വംശം, ജനന സ്ഥലം എന്നിവ കണക്കിലെടുത്ത് ഏതെങ്കിലും പൗരനെതിരായി നടത്തുന്ന വിവേചനം വിലക്കുന്നു.[5] അതുപോലെ തന്നെ ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14 ലെ സമത്വത്തിനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം വ്യക്തിപരമായ സ്വാതന്ത്ര്യം എന്നിങ്ങനെ നിരവധി അവകാശങ്ങൾ ലിംഗഭേദമില്ലാതെ എല്ലാ പൗരന്മാർക്കും ഉറപ്പുനൽകുന്നു.[6][7]

നിർവചനങ്ങൾ

ലളിതമായി പറഞ്ഞാൽ, ജാതി, മതം, വംശം, ലിംഗഭേദം, പ്രായം, അല്ലെങ്കിൽ ലൈംഗിക ആഭിമുഖ്യം തുടങ്ങിയ സ്വഭാവസവിശേഷതകളെ അടിസ്ഥാനമാക്കി ആളുകളോടും ഗ്രൂപ്പുകളോടും അന്യായമോ മുൻവിധിയോടെയോ പെരുമാറുന്നതാണ് വിവേചനം.[2]

ധാർമ്മിക തത്ത്വചിന്തകർ ധാർമ്മികമായ ഒരു നിർവചനം ഉപയോഗിച്ച് വിവേചനത്തെ നിർവചിച്ചിട്ടുണ്ട്. ഈ സമീപനത്തിന് കീഴിൽ, വിവേചനം എന്നത് ഒരു സാമൂഹിക ഗ്രൂപ്പിലെ അംഗത്വത്തെ അടിസ്ഥാനമാക്കി വ്യക്തികൾക്ക് അടിച്ചേൽപ്പിക്കുന്ന പ്രവൃത്തികൾ, സമ്പ്രദായങ്ങൾ അല്ലെങ്കിൽ നയങ്ങൾ എന്നിവ നൽകുന്നതാണ്. [8] ഇതൊരു താരതമ്യ നിർവചനമാണ്. വിവേചനം കാണിക്കുന്നതിന് ഒരു വ്യക്തിയെ യഥാർത്ഥത്തിൽ ഉപദ്രവിക്കേണ്ടതില്ല. ചില ഏകപക്ഷീയമായ കാരണങ്ങളാൽ ഒരു വ്യക്തിയോട് മറ്റുള്ളവരെക്കാൾ മോശമായി പെരുമാറിയാൽ അതും വിവേചനമാണ്. ഉദാഹരണത്തിന് ഒരാൾ അനാഥരായ കുട്ടികളെ സഹായിക്കാൻ സംഭാവന നൽകാൻ തീരുമാനിക്കുകയും വംശീയ മനോഭാവം കാരണം കറുത്ത കുട്ടികൾക്ക് കുറച്ച് സംഭാവന നൽകാൻ തീരുമാനിക്കുകയും ചെയ്താൽ, അത് വിവേചനം കാണിക്കുന്ന ആളുകൾക്ക് യഥാർത്ഥത്തിൽ പ്രയോജനം ചെയ്താലും വിവേചനം തന്നെയാണ്. [9] വിവേചനം അടിച്ചമർത്തലിന്റെ ഒരു രൂപം കൂടിയാണ്.[10]

വിവേചനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ നിലപാടിൽ അവർ "വിവേചനപരമായ പെരുമാറ്റങ്ങൾ പല രൂപങ്ങളെടുക്കുന്നു, എന്നാൽ അവയെല്ലാം ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കൽ അല്ലെങ്കിൽ തിരസ്കരണം ഉൾക്കൊള്ളുന്നു" എന്ന് പ്രസ്താവിക്കുന്നു.[11] യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്സ് കൗൺസിലും മറ്റ് അന്താരാഷ്ട്ര ബോഡികളും ലോകമെമ്പാടുമുള്ള വിവേചനം അവസാനിപ്പിക്കാൻ പ്രയത്നിക്കുന്നു.

തരങ്ങൾ

പ്രായം

ഒരാളുടെ പ്രായത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനവും സ്റ്റീരിയോടൈപ്പിംഗുമാണ് പ്രായവിവേചനം എന്ന് അറിയപ്പെടുന്നത്. [12] ഒരു വ്യക്തിയുടെ പ്രായത്തെ അടിസ്ഥാനമാക്കിയുള്ള നടത്തുന്ന വിവേചനത്തെയോ കീഴ്വഴക്കത്തെയോ ന്യായീകരിക്കാൻ ഉപയോഗിക്കുന്ന വിശ്വാസങ്ങളുടെയും മാനദണ്ഡങ്ങളുടെയും മൂല്യങ്ങളുടെയും ഒരു കൂട്ടമാണിത്. [13] പ്രായവിവേചനം പലപ്പോഴും പ്രായമായവരിലേക്കോ കൗമാരക്കാരിലേക്കോ കുട്ടികളിലേക്കോ ആണ് പ്രയോഗിക്കാറുള്ളത്. [14] [15]

യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിയമന വിഷയത്തിൽ പ്രായ വിവേചനം നിലവിലുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ടെക്സാസിലെ എ&എം ലെ ബുഷ് സ്കൂൾ ഓഫ് ഗവൺമെന്റ് ആന്റ് പബ്ലിക് സർവീസിലെ പ്രൊഫസറായ ജോന ലാഹേ, പ്രായമുള്ള ഒരു അപേക്ഷകനെ അപേക്ഷിച്ച് കമ്പനികൾ ചെറുപ്പക്കാർക്ക് അഭിമുഖം നടത്താൻ 40% കൂടുതൽ സാധ്യതയുള്ളതായി കണ്ടെത്തി. [16] യൂറോപ്പിൽ, ഗെന്റ് സർവകലാശാലയിലെ ഗവേഷകരായ സ്റ്റിജൻ ബാർട്ട്, ജെന്നിഫർ നോർഗ, യാനിക്ക് തുയ്, മാരികെ വാൻ ഹെക്കെ എന്നിവർ ബെൽജിയത്തിലെ പ്രായ വിവേചനവുമായി ബന്ധപ്പെട്ട അനുപാതങ്ങൾ അളന്നു. പ്രായമുള്ള ഉദ്യോഗാർത്ഥികൾ നേരിടുന്ന വിവേചനം അവരുടെ അധിക വിദ്യാഭ്യാസാനന്തര വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളാൽ വ്യത്യസ്തമാണെന്ന് അവർ കണ്ടെത്തി. ബെൽജിയത്തിൽ, അവർ കൂടുതൽ ജോലിയൊന്നും ചെയ്യാതിരിക്കുകയോ അപ്രസക്തമായ ജോലി ചെയ്തുവരികയോ ചെയ്താൽ മാത്രമേ വിവേചനം അനുഭവിക്കുകയുള്ളൂ എന്ന് അവര് കണ്ടെത്തി. [17]

ഇംഗ്ലണ്ടിലെ കെന്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി നടത്തിയ ഒരു സർവേയിൽ പങ്കെടുത്തവരിൽ 29% പേരും പ്രായവിവേചനം അനുഭവിച്ചതായി പ്രസ്താവിച്ചു. ഇത് ലിംഗഭേദം അല്ലെങ്കിൽ വംശീയ വിവേചനത്തേക്കാൾ ഉയർന്ന അനുപാതമാണ്. യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സൈക്കോളജി പ്രൊഫസറായ ഡൊമിനിക് അബ്രാംസ്, യുകെ ജനസംഖ്യയിൽ അനുഭവിക്കുന്ന മുൻവിധിയുടെ ഏറ്റവും വ്യാപകമായ രൂപമാണ് പ്രായവിവേചനമെന്ന് നിഗമനം ചെയ്തു. [18]

ജാതി

യുണിസെഫിന്റെയും ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെയും അഭിപ്രായത്തിൽ, ലോകമെമ്പാടുമുള്ള 250 ദശലക്ഷം ആളുകളെ ജാതി വിവേചനം ബാധിക്കുന്നു, ഇത് പ്രധാനമായും ഏഷ്യയുടെ (ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ജപ്പാൻ), ആഫ്രിക്ക എന്നിവിടങ്ങളിലാണ് കൂടുതൽ കാണുന്നത്. [19] [20] 2011 ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 200 ദശലക്ഷം ദലിതുകളോ പട്ടികജാതിക്കാരോ (മുമ്പ് "തൊട്ടുകൂടാത്തവർ" എന്നറിയപ്പെട്ടിരുന്നു) ഉണ്ടായിരുന്നു. [21]

വൈകല്യം

വികലാംഗരോടുള്ള വിവേചനം ഏബിലിസം അല്ലെങ്കിൽ ഡിസെബിലിസം എന്ന് വിളിക്കുന്നു. പൊതു-സ്വകാര്യ സ്ഥലങ്ങളും സേവനങ്ങളും വിദ്യാഭ്യാസ ക്രമീകരണങ്ങളും സാമൂഹിക സേവനങ്ങളും 'നിലവാരമുള്ള' ആളുകളെ സേവിക്കുന്നതിനായി നിർമ്മിച്ചതാണ്, അതുവഴി വിവിധ വൈകല്യമുള്ളവരെ ഇതിൽനിന്നും ഒഴിവാക്കുന്നു. വികലാംഗർക്ക് ഉപജീവനത്തിനുള്ള അവസരം നൽകുന്നതിന് മാത്രമല്ല, അവരുടെ മാനസികാരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിന് അവർക്ക് തൊഴിലും ആവശ്യമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ അടിസ്ഥാന ആവശ്യങ്ങൾ ജോലി നിറവേറ്റുന്നുഎന്നതിനാൽ ഇത് പ്രാധാന്യം അർഹിക്കുന്നു. [22] വികലാംഗനായ ഒരു വ്യക്തി പലപ്പോഴും സാമൂഹികമായി ഒറ്റപ്പെട്ടതായി കാണപ്പെടുന്നു, ജോലി അവന്റെ അല്ലെങ്കിൽ അവളുടെ ഒറ്റപ്പെടൽ കുറയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയാണ്.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ, വികലാംഗരായവർക്കുള്ള "അമേരിക്കൻസ് വിത്ത് ഡിസ്എബിലിറ്റീസ് ആക്ട്" നിയമം കെട്ടിടങ്ങളിലേക്കും സേവനങ്ങളിലേക്കും തുല്യ പ്രവേശനം അവർക്ക് ഉറപ്പാക്കുന്നു, യുകെയിലെ ഇക്വലിറ്റി ആക്ട് 2010 പോലെ മറ്റ് പല രാജ്യങ്ങളിലും സമാന നിയമങ്ങളുണ്ട്.

ഭാഷ

കോർസിക്കയിലെ ദേശീയവാദികൾ ചിലപ്പോൾ ഫ്രഞ്ചിൽ എഴുതിയ ട്രാഫിക് അടയാളങ്ങൾ മായ്ക്കാറുണ്ട്.

ഗ്ലോട്ടോഫോബിയ, ഭാഷാവാദം, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭാഷാപരമായ വിവേചനം എന്നത് അവരുടെ ഭാഷയെയും സംസാര രീതികളെയും അടിസ്ഥാനമാക്കിയുള്ള വ്യക്തികളോടുള്ള അന്യായമായ പെരുമാറ്റമാണ്.[23] ഉദാഹരണത്തിന്, ഫ്രാൻസിൽ ഒക്‌സിറ്റൻ ഭാഷ സംസാരിക്കുന്നവർ ഫ്രഞ്ച് സംസാരിക്കുന്നവരിൽ നിന്ന് വ്യത്യസ്തമായി പരിഗണിക്കപ്പെടും.[24] ഭാഷയുടെ ഉപയോഗത്തിലെ വ്യത്യാസത്തെ അടിസ്ഥാനമാക്കി, ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ സമ്പത്ത്, വിദ്യാഭ്യാസം, സാമൂഹിക നില, സ്വഭാവം അല്ലെങ്കിൽ മറ്റ് സ്വഭാവവിശേഷങ്ങൾ എന്നിവയെക്കുറിച്ച് സ്വയമേവ വിധിയെഴുതിയേക്കാം, അത് വിവേചനത്തിലേക്ക് നയിച്ചേക്കാം.

പേര്

ഒരു വ്യക്തിയുടെ പേരിനെ അടിസ്ഥാനമാക്കിയും വിവേചനം സംഭവിക്കാം. പേരിന്റെ അർത്ഥം, ഉച്ചാരണം, അതുല്യത, ലിംഗഭേദം, വംശീയ ബന്ധം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ വിവേചനം നിലനിൽക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. [25] [26] [27] [28] റിക്രൂട്ടർമാർ ഒരാളെ ജോലിയിൽ തിരഞ്ഞെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായുള്ള അവരുടെ പ്രാരംഭ "ഫിറ്റ്/നോ ഫിറ്റ്" സ്‌ക്രീൻ-ഔട്ട് തീരുമാനം എടുക്കുന്നതിന് മുമ്പ് ഓരോ റെസ്യൂമെയും അവലോകനം ചെയ്യാൻ ശരാശരി ആറ് സെക്കൻഡ് മാത്രം ചെലവഴിക്കുന്നതായും ഒരു വ്യക്തിയുടെ പേര് അവർ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആറ് കാര്യങ്ങളിൽ ഒന്നാണെന്നും ഗവേഷണം തെളിയിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളെ തുടർന്ന് ഏറ്റവും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ പ്രാരംഭ ലിസ്റ്റിനായി സ്‌ക്രീൻ ചെയ്യുമ്പോൾ ഒരു വ്യക്തിയുടെ പേര് ഒരു റെസ്യൂമെയിൽ കാണുന്നത് ഫ്രാൻസ് നിയമവിരുദ്ധമാക്കി. ഗ്രേറ്റ് ബ്രിട്ടൻ, ജർമ്മനി, സ്വീഡൻ, നെതർലാൻഡ്സ് എന്നിവയും പേര് കാണിക്കുന്നത് ഒഴിവാക്കുന്നത് പരീക്ഷിച്ചു.

ദേശീയത

ദേശീയതയുടെ അടിസ്ഥാനത്തിലുള്ള വിവേചനം സാധാരണയായി തൊഴിൽ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് [29] ( ഇത് ചിലപ്പോൾ വംശീയ വിവേചനവുമായി ബന്ധപ്പെട്ടതായി പരാമർശിക്കപ്പെടുന്നു [30] ദേശീയതയെ അടിസ്ഥാനമാക്കിയുള്ള നിയമന നിരോധനം, ദേശം സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കൽ, ദേശീയതയെ അടിസ്ഥാനമാക്കി ജോലിയിൽ നിന്ന് പുറത്താക്കൽ, നിർബന്ധിത വിരമിക്കൽ, നഷ്ടപരിഹാരം, ശമ്പളം മുതലായവ നിയമം മൂലം വിലക്കപ്പെടാം.

ഭൂരിഭാഗം ടീം അംഗങ്ങളുടെയും ദേശീയതയിൽ നിന്ന് വ്യത്യസ്തരായ പുതിയ ടീം അംഗങ്ങളെയും ജീവനക്കാരെയും സംബന്ധിച്ച് ദേശീയതയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഒരു സ്‌പോർട്‌സിലോ വർക്ക് ടീമിലോ "സ്വീകാര്യതയുടെ നില" ആയി കാണിച്ചേക്കാം. [31]

ജിസിസി രാജ്യങ്ങളിൽ, അവരിൽ പലർക്കും ജോലി ചെയ്യാനുള്ള അനുഭവമോ പ്രചോദനമോ ഇല്ലെങ്കിലും, ജോലിസ്ഥലത്ത്, അവിടുത്തെ പൗരന്മാർക്ക് പരിഗണന നൽകുന്നു. ആനുകൂല്യങ്ങളും പൊതുവെ പൗരന്മാർക്ക് മാത്രം ലഭ്യമാണ്. [32] പാശ്ചാത്യർക്കും മറ്റ് പ്രവാസികളെ അപേക്ഷിച്ച് കൂടുതൽ ശമ്പളം ലഭിച്ചേക്കാം. [33] ഇതും വിവേചനത്തിന്റെ മറ്റൊരു രൂപമാണ്.

വംശം അല്ലെങ്കിൽ പാരമ്പര്യം

തായ്‌ലൻഡിലെ പട്ടായ ബീച്ചിലെ അറബ് വിരുദ്ധ എഴുത്ത്
ജർമ്മൻ അധിനിവേശ പോളണ്ടിൽ നിന്നുള്ള " പോളുകൾക്ക് പ്രവേശനമില്ല !" എന്ന ജർമ്മൻ മുന്നറിയിപ്പ് 1939

വംശീയ വിവേചനം വ്യക്തികളെ വംശീയ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമാക്കുകയും വംശീയ ശിക്ഷയുടെ വിവിധ രൂപങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. [34] [35] മനുഷ്യർക്ക് ശാരീരിക രൂപത്തിന് അനുസൃതമായ വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉണ്ടെന്നും ഒരു വംശത്തിന്റെ ശ്രേഷ്ഠതയെ അടിസ്ഥാനമാക്കി മനുഷ്യരെ വിഭജിക്കാം എന്ന വിശ്വാസത്തെയും ഇത് പരാമർശിക്കാം. [36] [37] [38] [39] ഇത് അവർ വ്യത്യസ്ത വംശത്തിൽ ഉള്ളവരാണ് എന്നതിനാൽ ഉള്ള ആളുകൾക്ക് എതിരായ മുൻവിധി, വിവേചനം അല്ലെങ്കിൽ വിരോധം എന്നിവയും അർത്ഥമാക്കാം. [37] [38] വംശീയതയുടെ ആധുനിക വകഭേദങ്ങൾ പലപ്പോഴും ജനങ്ങൾ തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങളുടെ സാമൂഹിക ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വീക്ഷണങ്ങൾക്ക് സാമൂഹിക പ്രവർത്തനങ്ങളുടെയോ ആചാരങ്ങളുടെയോ വിശ്വാസങ്ങളുടെയോ അല്ലെങ്കിൽ രാഷ്ട്രീയ വ്യവസ്ഥകളുടെയോ രൂപമെടുക്കാം, അതിൽ പങ്കുവയ്ക്കപ്പെട്ട പാരമ്പര്യ സ്വഭാവവിശേഷങ്ങൾ, കഴിവുകൾ അല്ലെങ്കിൽ ഗുണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വ്യത്യസ്ത വംശങ്ങൾ പരസ്പരം ഉയർന്നതോ താഴ്ന്നതോ ആയി കണക്കാക്കുന്നു. [37] [38] [40] വർണ്ണവിവേചന കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്ക പോലുള്ള നിരവധി രാജ്യങ്ങളിൽ ഇത് ഔദ്യോഗിക സർക്കാർ നയമായിരുന്നു. വംശീയ ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ നയങ്ങളിൽ മലേഷ്യയിലെ വംശീയ ഇന്ത്യക്കാർക്കും ചൈനക്കാർക്കും എതിരായ വംശാധിഷ്ഠിത വിവേചനം ഉൾപ്പെടുന്നു [41] വിയറ്റ്നാം യുദ്ധത്തിനുശേഷം, നിരവധി വിയറ്റ്നാമീസ് അഭയാർത്ഥികൾ ഓസ്ട്രേലിയയിലേക്കും അമേരിക്കയിലേക്കും മാറി, അവിടെ അവർ വിവേചനം നേരിടുന്നു. [42]

പ്രദേശം

ഒരു വ്യക്തി താമസിക്കുന്ന പ്രദേശത്തെയോ ഒരു വ്യക്തി ജനിച്ച പ്രദേശത്തെയോ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ ഒരു രൂപമാണ് പ്രാദേശിക അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ വിവേചനം. ഇത് ദേശീയ വിവേചനത്തിൽ നിന്ന് വ്യത്യസ്തമാണ്, കാരണം ഇത് ദേശീയ അതിർത്തികളെയോ ഇര താമസിക്കുന്ന രാജ്യത്തെയോ അടിസ്ഥാനമാക്കിയുള്ളതാകണമെന്നില്ല, പകരം, ഒന്നോ അതിലധികമോ രാജ്യങ്ങളുടെ ഒരു പ്രത്യേക പ്രദേശത്തിനെതിരായ മുൻവിധികളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചൈനയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങളിൽ നിന്ന് വളരെ അകലെയുള്ള ഗ്രാമപ്രദേശങ്ങളിൽ ജനിച്ച ചൈനക്കാരോടുള്ള വിവേചനം, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്ക് അല്ലെങ്കിൽ വടക്കൻ പ്രദേശങ്ങളിൽ നിന്നുള്ള അമേരിക്കക്കാരോടുള്ള വിവേചനം എന്നിവ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. ഉച്ചാരണം, ഭാഷാഭേദം അല്ലെങ്കിൽ സാംസ്കാരിക വ്യത്യാസങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനവും ഇതിനൊപ്പം ഉണ്ട്. [43]

മതപരമായ വിശ്വാസങ്ങൾ

1990-കളിൽ ഭൂട്ടാൻ, ഭൂട്ടാന്റെ ബുദ്ധമത സംസ്‌കാരവും സ്വത്വവും സംരക്ഷിക്കുന്നതിനായി അവിടുത്തെ ഹിന്ദുക്കളെ പുറത്താക്കുകയോ രാജ്യം വിടാൻ നിർബന്ധിക്കുകയോ ചെയ്തു .

മതപരമായ വിവേചനം എന്നത് ആളുകളെയോ ഗ്രൂപ്പുകളെയോ അവർ വിശ്വസിക്കുന്നതോ വിശ്വസിക്കാത്തതോ ആയ അല്ലെങ്കിൽ ഒരു നിശ്ചിത മതത്തോടുള്ള അവരുടെ വികാരങ്ങൾ കാരണം അവരെ വ്യത്യസ്തമായി വിലയിരുത്തുകയോ പരിഗണിക്കുകയോ ചെയ്യുന്നതാണ്. ഉദാഹരണത്തിന്, 1933-നും 1945-നും ഇടയിൽ അഡോൾഫ് ഹിറ്റ്ലറുടെയും അദ്ദേഹത്തിന്റെ നാസി പാർട്ടിയുടെയും കീഴിൽ ജർമ്മനിയിലെ ജൂത ജനസംഖ്യയും യൂറോപ്പിന്റെ വലിയൊരു ഭാഗവും വിവേചനത്തിന് വിധേയരായി. അവർ ഗെട്ടോകളിൽ താമസിക്കാനും വസ്ത്രത്തിൽ ഡേവിഡിന്റെ തിരിച്ചറിയൽ നക്ഷത്രം ധരിക്കാനും നിർബന്ധിതരായി, അവരിൽ പലരെയും ജർമ്മനിയിലെയും പോളണ്ടിലെയും ഗ്രാമങ്ങളിലെ കോൺസെൻട്രേഷൻ, ഡെത്ത് ക്യാമ്പുകളിലേക്ക് അയച്ചു, അവിടെ അവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു, എല്ലാം അവരുടെ യഹൂദ മതം കാരണം. പല നിയമങ്ങളും (ഏറ്റവും പ്രധാനമായി 1935 ലെ ന്യൂറംബർഗ് നിയമങ്ങൾ) ക്രിസ്ത്യൻ വിശ്വാസികളെക്കാൾ താഴ്ന്നതാണെന്ന് കരുതപ്പെടുന്ന ജൂത വിശ്വാസികളെ വേർതിരിച്ചു.

യഹൂദർക്ക് കൈവശം വയ്ക്കാവുന്ന തൊഴിലുകളുടെ മേൽ നിയന്ത്രണങ്ങൾ ക്രിസ്ത്യൻ അധികാരികൾ ഏർപ്പെടുത്തി. പ്രാദേശിക ഭരണാധികാരികളും പള്ളി അധികാരികളും യഹൂദർക്ക് പല തൊഴിലുകളും നിക്ഷേധിച്ച്, സാമൂഹികമായി താഴ്ന്നതായി കണക്കാക്കപ്പെടുന്ന നാമമാത്രമായ റോളുകളിലേക്ക് അവരെ തള്ളിവിട്ടു. [44] വിവിധ സ്ഥലങ്ങളിൽ താമസിക്കാൻ അനുവദിച്ചിരുന്ന ജൂതന്മാരുടെ എണ്ണം പരിമിതമായിരുന്നു; അവർ ഗെട്ടോകളിൽ കേന്ദ്രീകരിക്കുകയും ഭൂമി കൈവശം വയ്ക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. സൗദി അറേബ്യയിൽ, മുസ്‌ലിംകളല്ലാത്തവർക്ക് അവരുടെ മതങ്ങൾ പരസ്യമായി ആചരിക്കാൻ അനുവാദമില്ല, അവർക്ക് മക്കയിലും മദീനയിലും പ്രവേശിക്കാൻ കഴിയില്ല. [45] കൂടാതെ അവിടെ, സ്വകാര്യ അമുസ്ലിം മത സമ്മേളനങ്ങൾ മത പോലീസ് റെയ്ഡ് ചെയ്തേക്കാം. [45] മാലിദ്വീപിൽ, രാജ്യം സന്ദർശിക്കുന്ന അമുസ്‌ലിംകൾ അവരുടെ മതവിശ്വാസങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നതൊ മതപരമായ പ്രവർത്തനങ്ങൾ നടത്താൻ പൊതുസഭകൾ നടത്തുന്നതൊ മാലിദ്വീപുകാരെ അത്തരം പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതൊ നിരോധിച്ചിരിക്കുന്നു. ഇസ്‌ലാം ഒഴികെയുള്ള മതവിശ്വാസങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവോ വീട്ടുതടങ്കലോ, 5,000 മുതൽ 20,000 റുഫിയ ($320 മുതൽ $1,300 വരെ) പിഴയോ, നാടുകടത്തലോ നേരിടേണ്ടിവരും. [46]

ലൈംഗികത, ലൈംഗിക സവിശേഷതകൾ, ലിംഗഭേദം, ലിംഗ വ്യക്തിത്വം

ഒരു വ്യക്തിയുടെ ലിംഗഭേദമോ ലിംഗ വ്യക്തിത്വമോ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ ഒരു രൂപമാണ് ലിംഗവിവേചനം. ഇത് സ്റ്റീരിയോടൈപ്പുകളുമായും ലിംഗപരമായ വേഷങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു, [47] [48] കൂടാതെ ഒരു ലിംഗമോ ലിംഗമോ അന്തർലീനമായി മറ്റൊന്നിനേക്കാൾ ഉയർന്നതാണെന്ന വിശ്വാസവും ഇതിൽ ഉൾപ്പെട്ടേക്കാം. തീവ്രമായ ലിംഗ വിവേചനം ലൈംഗിക പീഡനം, ബലാത്സംഗം, മറ്റ് ലൈംഗിക അതിക്രമങ്ങൾ എന്നിവ വളർത്തിയേക്കാം. [49] ലിംഗവിവേചനം, ഇത് ആളുകളുടെ ലിംഗ സ്വത്വം [50] അല്ലെങ്കിൽ അവരുടെ ലിംഗഭേദം അല്ലെങ്കിൽ ലിംഗ വ്യത്യാസങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനമാണ്. [51] ലിംഗ വിവേചനം പ്രത്യേകിച്ച് ജോലിസ്ഥലത്തെ അസമത്വത്തിന്റെ അടിസ്ഥാനത്തിൽ നിർവചിക്കപ്പെടുന്നു. [51] അത് സാമൂഹികമോ സാംസ്കാരികമോ ആയ ആചാരങ്ങളിൽ നിന്നും മാനദണ്ഡങ്ങളിൽ നിന്നും ഉണ്ടാകാം. [52]

സഹജമായ, വിഭിന്നമായ ലൈംഗിക സവിശേഷതകൾ കാരണം ഇന്റർസെക്സ് വ്യക്തികൾ വിവേചനം അനുഭവിക്കുന്നു. ഒന്നിലധികം അധികാരപരിധികൾ ഇപ്പോൾ വ്യക്തികളെ ഇന്റർസെക്‌സ് സ്റ്റാറ്റസിന്റെയോ ലൈംഗിക സ്വഭാവത്തിന്റെയോ അടിസ്ഥാനത്തിൽ സംരക്ഷിക്കുന്നു. 'സെക്‌സ്' എന്ന ആട്രിബ്യൂട്ടിന്റെ ഭാഗമായി, നിയമനിർമ്മാണത്തിൽ ഇന്റർസെക്‌സിനെ വ്യക്തമായി ചേർത്ത ആദ്യ രാജ്യമാണ് ദക്ഷിണാഫ്രിക്ക. [53] 'ഇന്റർസെക്‌സ് സ്റ്റാറ്റസ്' എന്ന സ്വതന്ത്ര ആട്രിബ്യൂട്ട് ആദ്യമായി ചേർത്ത രാജ്യമാണ് ഓസ്‌ട്രേലിയ. [54] സാമൂഹികവും സാംസ്കാരികവുമായ കാരണങ്ങളാൽ ഏറ്റെടുക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ ലൈംഗിക സവിശേഷതകളിൽ മാറ്റം വരുത്തുന്നത് അവസാനിപ്പിച്ച നിയമനിർമ്മാണത്തിലൂടെ 'ലൈംഗിക സ്വഭാവസവിശേഷതകളുടെ' വിശാലമായ ചട്ടക്കൂട് ആദ്യമായി സ്വീകരിച്ചത് മാൾട്ടയാണ്. [55] [56] ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം 5 പോലെയുള്ള ആഗോള ശ്രമങ്ങൾ ലിംഗത്തിന്റെയും ലിംഗവ്യക്തിത്വത്തിന്റെയും അടിസ്ഥാനത്തിൽ ഉള്ള എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്നു. [57]

ലൈംഗിക ആഭിമുഖ്യം

കൊളോൺ പ്രൈഡിലെ എൽജിബിടി ആക്ടിവിസ്റ്റുകൾ സ്വവർഗരതി നിയമവിരുദ്ധമായ 70-ലധികം രാജ്യങ്ങളുടെ പതാകകൾ പതിച്ച ബാനർ വഹിക്കുന്നു.
ഉഗാണ്ടയിലെ സ്വവർഗരതി വിരുദ്ധ ബില്ലിനെതിരെ ന്യൂയോർക്ക് സിറ്റിയിൽ നടന്ന പ്രതിഷേധം.

ഒരാളുടെ ലൈംഗിക ആഭിമുഖ്യം "സ്വവർഗരതി, ഭിന്നലിംഗ ലൈംഗികത അല്ലെങ്കിൽ ബൈസെക്ഷ്വാലിറ്റി എന്നിവയ്ക്കുള്ള മുൻതൂക്കം" ആണ്. [58] മിക്ക ന്യൂനപക്ഷ വിഭാഗങ്ങളെയും പോലെ, സ്വവർഗരതിക്കാരും ബൈസെക്ഷ്വലുകളും ഭൂരിപക്ഷ വിഭാഗത്തിൽ നിന്നുള്ള മുൻവിധികൾക്കും വിവേചനത്തിനും ഇരയാകുന്നു. അവരുടെ ലൈംഗികത കാരണം അവർ മറ്റുള്ളവരിൽ നിന്ന് വെറുപ്പ് അനുഭവിച്ചേക്കാം; ഒരാളുടെ ലൈംഗിക ആഭിമുഖ്യത്തെ അടിസ്ഥാനമാക്കിയുള്ള അത്തരം വെറുപ്പിനെ പലപ്പോഴും ഹോമോഫോബിയ എന്ന് വിളിക്കുന്നു. പലരും ഭിന്നലിംഗേതര ആഭിമുഖ്യമുള്ളവരോട് നിഷേധാത്മക വികാരങ്ങൾ നിലനിർത്തുന്നത് തുടരുകയും അവ ഉള്ളവരോ ഉണ്ടെന്ന് കരുതപ്പെടുന്നവരോ ആയ ആളുകളോട് വിവേചനം കാണിക്കുകയും ചെയ്യും. മറ്റ് അസാധാരണമായ ലൈംഗിക ആഭിമുഖ്യമുള്ള ആളുകളും വിവേചനം അനുഭവിക്കുന്നു. സ്വവർഗരതിക്കാർക്കും ബൈസെക്ഷ്വൽ ആൾക്കാർക്കും എതിരെയുള്ളതിനേക്കാൾ കൂടുതൽ മുൻവിധി അലൈംഗികരായ ആളുകളോട് ഉള്ളതായി ഒരു പഠനത്തിൽ കണ്ടെത്തി. [59]

ലൈംഗിക ആഭിമുഖ്യത്തെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ വിവേചനം രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. ഒരു ലെസ്ബിയൻ ലൈംഗിക ആഭിമുഖ്യം വെളിപ്പെടുത്തുന്നത് (ഒരു റെയിൻബോ ഓർഗനൈസേഷനിൽ അല്ലെങ്കിൽ ഒരാളുടെ പങ്കാളിയുടെ പേര് പരാമർശിച്ചുകൊണ്ട്) സൈപ്രസിലും ഗ്രീസിലും തൊഴിലവസരങ്ങൾ കുറയ്ക്കുന്നു, എന്നാൽ സ്വീഡനിലും ബെൽജിയത്തിലും ഇത് പ്രതികൂല ഫലമുണ്ടാക്കില്ല. [60] [61] [62] [63]

ഈ അക്കാദമിക് പഠനങ്ങൾ കൂടാതെ, 2009-ൽ, സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ സോഡർട്ടോൺ യൂണിവേഴ്സിറ്റി കോളേജിൽ ഡാനിയൽ ഒട്ടോസൺ നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കി ILGA ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ലോകമെമ്പാടുമുള്ള 80 രാജ്യങ്ങളിൽ സ്വവർഗരതി നിയമവിരുദ്ധമായി പരിഗണിക്കുന്നത് തുടരുന്നു, അതിൽ അഞ്ചെണ്ണം സ്വവർഗരതിക്ക് വധശിക്ഷ നൽകുന്നുണ്ടെന്നും ഈ ഗവേഷണം കണ്ടെത്തി. [64] റിപ്പോർട്ടിൽ ഇതിനെ "സ്റ്റേറ്റ് സ്പോൺസേഡ് ഹോമോഫോബിയ" എന്നാണ് വിശേഷിപ്പിക്കുന്നത്. [65] ഇത് ഇസ്ലാമിക രാജ്യങ്ങളിലോ അല്ലെങ്കിൽ രണ്ട് കേസുകളിൽ ഇസ്ലാമിക അധികാരത്തിന് കീഴിലുള്ള പ്രദേശങ്ങളിലോ സംഭവിക്കുന്നു. [66] [67] 2005 ഫെബ്രുവരി 5-ന് IRIN പുറത്തിറക്കിയ ഒരു ലേഖനത്തിൽ, സ്വവർഗാനുരാഗികളായ കുടുംബാംഗങ്ങൾക്കെതിരെ ഇറാഖികൾ നടത്തുന്ന ദുരഭിമാനക്കൊലകൾ സാധാരണമാണെന്നും അതിന് ചില നിയമപരിരക്ഷ നൽകിയിട്ടുണ്ടെന്നും പറയുന്നു. [68] 2009 ഓഗസ്റ്റിൽ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഇറാഖിൽ സ്വവർഗ്ഗാനുരാഗികളെന്ന് ആരോപിക്കപ്പെടുന്ന പുരുഷന്മാരെ പീഡിപ്പിക്കുന്നതിന്റെ ഒരു വിപുലമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. [69] 2006 മുതൽ സൗത്ത് ആഫ്രിക്കയിൽ സ്വവർഗ്ഗ വിവാഹം നിയമപരമാണെങ്കിലും, സ്വവർഗ-ആഫ്രിക്കൻ യൂണിയനുകളെ പലപ്പോഴും "അൺ-ആഫ്രിക്കൻ" എന്ന് അപലപിക്കാറുണ്ട്. [70] 2009-ൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നത് വെസ്റ്റേൺ കേപ്പിലെ കറുത്തവർഗ്ഗക്കാരായ ലെസ്ബിയൻമാരിൽ 86% പേരും ലൈംഗികാതിക്രമത്തെ ഭയന്ന് ജീവിക്കുന്നവരാണെന്നാണ്.

സ്വവർഗ്ഗാനുരാഗ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ, ജോലിസ്ഥലത്തെ വിവേചനം എന്നിവയ്‌ക്കെതിരായ നിയമങ്ങൾ ഉൾപ്പെടെ, ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം ലഘൂകരിക്കാനുള്ള നടപടികൾ നിരവധി രാജ്യങ്ങൾ, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങൾ പാസാക്കിയിട്ടുണ്ട്. സ്വവർഗ ദമ്പതികൾക്ക് എതിർലിംഗ ദമ്പതികൾക്ക് നൽകുന്ന അതേ സംരക്ഷണവും ആനുകൂല്യങ്ങളും നൽകുന്നതിനായി ചിലർ സ്വവർഗ വിവാഹമോ സിവിൽ യൂണിയനുകളോ നിയമവിധേയമാക്കിയിട്ടുണ്ട്. 2011-ൽ ഐക്യരാഷ്ട്രസഭ എൽജിബിടി അവകാശങ്ങൾ അംഗീകരിക്കുന്ന ആദ്യ പ്രമേയം പാസാക്കി.

മാനസിക ആഘാതങ്ങൾ

വിവേചനം ഒരു പൊതുജനാരോഗ്യ പ്രശ്നം കൂടിയാണ്. വിവേചനത്തിന്റെ അനുഭവം ആളുകളിൽ മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ട വൈകാരികവും ശാരീരികവും പെരുമാറ്റപരവുമായ മാറ്റങ്ങളുടെ ഒരു കാസ്കേഡിലേക്ക് നയിച്ചേക്കാമെന്ന് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.[2] സമ്മർദ്ദം, വിഷാദം, സങ്കടം, കോപം തുടങ്ങിയ നിഷേധാത്മക വൈകാരിക പ്രതികരണങ്ങൾ ഉണർത്തുന്നു, കൂടാതെ മദ്യം, പുകയില, മറ്റ് വസ്തുക്കളുടെ ഉപയോഗം എന്നിവ പോലെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന പെരുമാറ്റങ്ങൾ വർദ്ധിക്കുന്നതിനും ഉറക്കം പോലുള്ള ആരോഗ്യകരമായ പ്രവർത്തനങ്ങളിൽ കുറവുണ്ടാക്കുന്നതിനും വിവേചനം കാരണമാകും.[2] സമ്മർദ്ദം മൂലം ആളുകൾ തങ്ങളോട് മോശമായി പെരുമാറുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യങ്ങൾ പോലും ഒഴിവാക്കാം, ഒരുപക്ഷേ അതിലൂടെ അവർക്ക് വിദ്യാഭ്യാസ, ജോലി അവസരങ്ങൾ നഷ്‌ടപ്പെടാനും സാധ്യതയുണ്ട്.[2]

ഒരാൾ പ്രത്യക്ഷത്തിൽ പക്ഷപാതപരമായ പ്രവർത്തനങ്ങളുടെ ലക്ഷ്യം ആയിരുന്നില്ലെങ്കിൽ പോലും വിവേചനം ദോഷകരമായി ബാധിക്കാം. ഉദാഹരണത്തിന്, വ്യക്തിപരമായ അനുഭവങ്ങൾ പരിഗണിക്കാതെ തന്നെ, വംശീയ ന്യൂനപക്ഷങ്ങൾ അല്ലെങ്കിൽ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, അല്ലെങ്കിൽ ട്രാൻസ്‌ജെൻഡർ എന്നിങ്ങനെ, പലപ്പോഴും വിവേചനം നേരിടേണ്ടി വരുന്ന ഒരു ഗ്രൂപ്പിലെ അംഗമാകുന്നത് സമ്മർദ്ദം ഉണ്ടാക്കും.[2]

വിവേചന വിരുദ്ധ നിയമങ്ങൾ

ഇന്ത്യ

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15 ജാതി, മതം, ലിംഗഭേദം, വംശം അല്ലെങ്കിൽ ജന്മസ്ഥലം മുതലായവയുടെ അടിസ്ഥാനത്തിൽ ഏതൊരു പൗരനോടും വിവേചനം കാണിക്കുന്നത് നിരോധിക്കുന്നു.[71] അതുപോലെ, ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 21 പ്രകാരം ലിംഗഭേദമില്ലാതെ എല്ലാ പൗരന്മാർക്കും സമത്വത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും പോലെയുള്ള നിരവധി അവകാശങ്ങൾ ഉറപ്പുനൽകുന്നു.[72]

ഇന്ത്യൻ പീനൽ കോഡ്, 1860 (സെക്ഷൻ 153 എ) - വംശം, ജാതി, ലിംഗഭേദം, ജന്മസ്ഥലം, മതം, ലിംഗ സ്വത്വം, ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ ആളുകൾക്കെതിരെ വിവേചനമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന ഭാഷയുടെ ഉപയോഗം ശിക്ഷാർഹമാക്കുന്നു.[73]

ഓസ്ട്രേലിയ

  • റേഷ്യൽ ഡിസ്ക്രിമിനേഷൻ ആക്ട് 1975
  • സെക്സ് ഡിസ്ക്രിമിനേഷൻ ആക്ട് 1984
  • ഡിസ്എബിലിറ്റി ഡിസ്ക്രിമിനേഷൻ ആക്ട് 1992
  • ഏജ് ഡിസ്ക്രിമിനേഷൻ ആക്ട് 2004

കാനഡ

  • ഒന്റാറിയോ ഹ്യൂമൺ റൈറ്റ്സ് കോഡ് 1962
  • കനേഡിയൻ ഹ്യൂമൺ റൈറ്റ്സ് ആക്ട് 1977 [74]

ഹോങ്കോംഗ്

  • സെക്സ് ഡിസ്ക്രിമിനേഷൻ ഓർഡിനൻസ് (1996)

ഇസ്രായേൽ

  • ഉല്പന്നങ്ങൾ, സേവനങ്ങൾ, വിനോദ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം എന്നിവയിലെ വിവേചനം നിരോദിക്കുന്നതിനുള്ള പ്രോഹിബിഷൻ ഓഫ് ഡിസ്ക്രിമിനേഷൻ ഇൻ പ്രോഡക്ട്സ് സർവീസസ് ആൻഡ് എൻട്രി ഇൻറ്റു പ്ലേസസ് ഓഫ് എന്റർട്ടെയിൻമെന്റ് ആൻഡ് പബ്ലിക് പ്ലേസസ് ലോ, 2000
  • എംപ്ലോയ്മെന്റ് (ഈക്വൽ ഓപ്പർച്ചൂനിറ്റീസ്) ലോ, 1988
  • ലോ ഫോർ ഈക്വൽ റൈറ്റ്സ് ഫോർ പേർസൺസ് വിത്ത് ഡിസ്എബിലിറ്റീസ്, 1998

നെതർലാൻഡ്സ്

  • ആർട്ടിക്കിൾ 137c, വെറ്റ്ബോക്ക് വാൻ സ്ട്രാഫ്രെക്റ്റ്- ന്റെ ഭാഗം 1, ഒരു ഗ്രൂപ്പിന്റെ വംശം, മതം, ലൈംഗിക ആഭിമുഖ്യം (നേരായ അല്ലെങ്കിൽ സ്വവർഗ്ഗാനുരാഗം), വൈകല്യം (സോമാറ്റിക്, സൈക്കാട്രിക് അല്ലെങ്കിൽ മാനസികരോഗം) എന്നിവ കാരണം പരസ്യമായോ സംസാരത്തിലൂടെയോ എഴുത്തിലൂടെയോ ചിത്രത്തിലൂടെയോ അപമാനിക്കുന്നത് നിരോധിക്കുന്നു. പരമാവധി ഒരു വർഷത്തെ തടവ് അല്ലെങ്കിൽ മൂന്നാമത്തെ വിഭാഗത്തിലെ പിഴ. [75] [76]
  • ഭാഗം 2, കുറ്റകൃത്യം ഒരു ശീലമായി അല്ലെങ്കിൽ രണ്ടോ അതിലധികമോ ആളുകൾ ചെയ്താൽ, പരമാവധി തടവ് രണ്ട് വർഷമായും പരമാവധി പിഴ 4 വിഭാഗത്തിലെ പോലെ ആയും വർദ്ധിപ്പിക്കുന്നു, [77]
  • മുകളിൽ വിവരിച്ച ഗ്രൂപ്പിനെതിരെ വിവേചനമോ വിദ്വേഷമോ കാണിക്കാൻ പ്രകോപിപ്പിക്കുന്നത് ആർട്ടിക്കിൾ 137 ഡി നിരോധിക്കുന്നു. ആർട്ടിക്കിൾ 137 സിയിലെ അതേ പിഴകൾ ബാധകമാണ്. [78]
  • ആർട്ടിക്കിൾ 137e ഭാഗം 1, ഔപചാരികമായ സന്ദേശത്തിലല്ലാതെ ഒരു വിവേചനപരമായ പ്രസ്താവന പ്രസിദ്ധീകരിക്കുന്നത് നിരോധിക്കുന്നു. പരമാവധി തടവ് 6 മാസം അല്ലെങ്കിൽ മൂന്നാമത്തെ വിഭാഗത്തിലെ പിഴ. [75] [79]
  • ഭാഗം 2, കുറ്റകൃത്യം ഒരു ശീലമായി അല്ലെങ്കിൽ രണ്ടോ അതിലധികമോ വ്യക്തികൾ ചെയ്താൽ, പരമാവധി തടവ് ഒരു വർഷമായും പരമാവധി പിഴ 4 ലെ പോലെ ആയും വർദ്ധിപ്പിക്കുന്നു[77]
  • ആർട്ടിക്കിൾ 137f പണമോ സാധനങ്ങളോ നൽകി വിവേചനപരമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത് വിലക്കുന്നു. പരമാവധി തടവ് 3 മാസം അല്ലെങ്കിൽ രണ്ടാമത്തെ വിഭാഗത്തിലെ പിഴ. [80] [81]

യുണൈറ്റഡ് കിംഗ്ഡം

  • ഈക്വൽ പേ ആക്ട് 1970 - തുല്യ ജോലിക്ക് തുല്യ വേതനം.
  • സെക്സ് ഡിസ്ക്രിമിനേഷൻ ആക്ട് 1975 - ജോലിസ്ഥലത്ത് വൈവാഹിക നിലയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഉൾപ്പെടെ സ്ത്രീകൾക്കും പുരുഷന്മാർക്കും എതിരായ വിവേചനം നിയമവിരുദ്ധമാക്കുന്നു.
  • ഹ്യൂമൺ റൈറ്റ്സ് ആക്ട് 1998 - എല്ലാത്തരം വിവേചനപരമായ അസന്തുലിതാവസ്ഥയും പരിഹരിക്കുന്നതിന് കൂടുതൽ സാധ്യത നൽകുന്നു.
  • ഇക്വാലിറ്റി ആക്ട് 2010 - ആന്റി-ഡിസ്ക്രിമിനേഷൻ നിയമത്തിന്റെ അടിസ്ഥാനമായ മുൻ നിയമങ്ങളും നിയന്ത്രണങ്ങളും ഏകീകരിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും അനുബന്ധമാക്കുകയും ചെയ്യുന്നു. [82] [83] [84]

അമേരിക്കൻ ഐക്യനാടുകൾ

  • 1963 ലെ ഈക്വൽ പേ ആക്ട് [85] - ( ഫെയർ ലേബർ സ്റ്റാൻഡേർഡ്സ് ആക്ടിന്റെ ഭാഗം) - ലൈംഗികതയെ അടിസ്ഥാനമാക്കി തൊഴിലുടമകളും തൊഴിൽ സംഘടനകളും നടത്തുന്ന വേതന വിവേചനം നിരോധിക്കുന്നു.
  • 1964-ലെ സിവിൽ റൈറ്റ്സ് ആക്ട് - നിയമനം, ജോലിയിൽ നിന്ന് പിരിച്ചുവിടൽ, തൊഴിലാളികളെ കുറയ്ക്കൽ, ആനുകൂല്യങ്ങൾ, ലൈംഗികമായി ഉപദ്രവിക്കുന്ന പെരുമാറ്റം എന്നിവയുൾപ്പെടെയുള്ള ജോലിസ്ഥലത്തെ വിവേചനം വ്യാപകമായി നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി വ്യവസ്ഥകൾ. [86]
  • വംശം, നിറം, ദേശീയത, മതം, ലിംഗഭേദം, കുടുംബ നില അല്ലെങ്കിൽ വൈകല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം 1968-ലെ ഫെയർ ഹൗസിംഗ് ആക്റ്റ് നിരോധിച്ചിരിക്കുന്നു. ഫെയർ ഹൗസിംഗ് ആന്റ് ഈക്വൽ ഓപ്പർച്യുണിറ്റി ഓഫീസിനെ ഈ നിയമം നടപ്പിലാക്കുന്നതിനും നടപ്പിലാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു.
  • 1964-ലെ സിവിൽ റൈറ്റ്സ് ആക്ട്ന്റെ VII ഭേദഗതി ആയ 1978-ലെ പ്രെഗ്നൻസി ഡിസ്‌ക്രിമിനേഷൻ ആക്‌ട് - ജോലിസ്ഥലത്തെ ഗർഭധാരണത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം ഉൾക്കൊള്ളുന്നു. [87]
  • 1994-ലെ വയലൻസ് എഗെനിസ്റ്റ് വുമൺ ആക്ട്

ഐക്യരാഷ്ട്രസഭാ രേഖകൾ

വിവേചനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാന യുഎൻ രേഖകളിൽ ഇവ ഉൾപ്പെടുന്നു:

  • 1948 ഡിസംബർ 10-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച, വിവേചനങ്ങൾക്ക് എതിരെയുള്ള ഒരു പ്രഖ്യാപനമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം. [88]
  • ദ ഇന്റർനാഷണൽ കൺവെൻഷൻ ഓൺ ദ എലിമിനേഷൻ ഓഫ് ആൾ ഫോംസ് ഓഫ് റേഷ്യൽ ഡിസ്ക്രിമിനേഷൻ (ICERD)എല്ലാത്തരം വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ ഒരു കൺവെൻഷനാണ്. കൺവെൻഷൻ അതിന്റെ അംഗങ്ങളെ വംശീയ വിവേചനം ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമാക്കുന്നു. കൺവെൻഷൻ 1965 ഡിസംബർ 21-ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അംഗീകരിച്ച ഇത്, 1969 ജനുവരി 4-ന് പ്രാബല്യത്തിൽ വന്നു.
  • സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ ആയ കൺവെൻഷൻ ഓൺ ദ എലിമിനേഷൻ ഓഫ് ആൾ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷൻ എഗെനിസ്റ്റ് വുമൺ (CEDAW) 1979-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ്. സ്ത്രീകളുടെ അവകാശങ്ങളുടെ അന്തർദേശീയ ബിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത് 1981 സെപ്റ്റംബർ 3-ന് നിലവിൽ വന്നു.
  • വികലാംഗരുടെ അവകാശങ്ങൾ സംബന്ധിച്ച യുഎൻസിആർപിഡി കൺവെൻഷൻ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടിയാണ്. 2006 ഡിസംബർ 13-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച ഇത് 2008 മെയ് 3-ന് പ്രാബല്യത്തിൽ വന്നു.

അന്താരാഷ്ട്ര സഹകരണം

  • ഗ്ലോബൽ ഫോറം എഗെനിസ്റ്റ് റെസിസം ആൻഡ് ഡിസ്ക്രിമിനേഷൻ- വംശീയതയ്ക്കും വിവേചനത്തിനും എതിരായ ഗ്ലോബൽ ഫോറം [89]
  • 2004-ൽ യുനെസ്‌കോ ആരംഭിച്ച ഇന്റർനാഷണൽ കോയലിഷൻ ഓഫ് ഇൻക്ലൂസീവ് ആൻഡ് സസ്റ്റൈനബിൾ സിറ്റിസ് (ICCAR) [90]
  • റൂട്ട്സ് ഓഫ് എൻസ്ലേവ്ട് പീപ്പിൾസ് പ്രോജക്ട്

ഇതും കാണുക

  • അഡൾട്ടിസം
  • ആഫ്രോഫോബിയ
  • ആൽപോർട്ട്സ് സ്കെയിൽ
  • ആൻ്റി-അറബിസം
  • ആൻ്റി-കത്തോലിസം
  • ആൻ്റി ഇൻ്റലക്ചലിസം
  • ആൻ്റി ഇറാനിയൻ സെൻ്റിമെൻ്റ്
  • ആൻ്റി മോർമോണിസം
  • ആൻ്റി പ്രൊട്ടസ്റ്റൻ്റിസം
  • ജൂതവിരോധം
  • ആൻ്റിസിഗാനിസം
  • അപ്പോറോഫോബിയ
  • വിശ്വാസത്യാഗം
  • വിശ്വാസത്യാഗം ഇസ്ലാമിൽ
  • അറ്റ്ലാൻ്റിക് അടിമവ്യാപാരം
  • പക്ഷപാതം
  • ഭൂമിപുതേര
  • പൗര, രാഷ്ട്രീയ അവകാശങ്ങൾ
  • ക്ലാസിസൈഡ്
  • സാംസ്കാരിക വിനിയോഗം
  • സാംസ്കാരിക സമന്വയം
  • സാംസ്കാരിക വംശഹത്യ
  • ഡീഹ്യൂമന്നൈസേഷൻ
  • അന്തസ്സ്
  • അലൈംഗികരായ ആളുകൾക്കെതിരായ വിവേചനം
  • നിരീശ്വരവാദികൾക്കെതിരായ വിവേചനം
  • മയക്കുമരുന്ന് അടിമകളോടുള്ള വിവേചനം
  • യുണൈറ്റഡ് കിംഗ്ഡത്തിലെ സായുധ സേനയിലെ അംഗങ്ങൾക്കെതിരായ വിവേചനം
  • എച്ച്ഐവി/എയ്ഡ്സ് ഉള്ളവരോടുള്ള വിവേചനം
  • ചർമ്മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം
  • സാമ്പത്തിക വിവേചനം
  • തുല്യ അവസരം
  • തുല്യ നിയമങ്ങൾ
  • വംശീയ ഉന്മൂലനം
  • എത്‌നോസെൻട്രിസം
  • ഫിഗ്ലീഫ്
  • ജനിതക വിവേചനം
  • വംശഹത്യ
  • വിദ്വേഷ ഗ്രൂപ്പ്
  • ഹൈറ്റിസം
  • ഹിസ്പനോഫോബിയ
  • ഹോമോഫോബിയ
  • ഐഡൻ്റിസൈഡ്
  • ഇൻ ഗ്രൂപ്പ് ഫേവറിറ്റിസം
  • ഇൻഗ്രൂപ്പുകളും ഔട്ട്‌ഗ്രൂപ്പുകളും
  • സ്ഥാപനപരമായ വിവേചനം
  • സ്ഥാപനപരമായ വംശീയത
  • ഇന്റർസെക്ഷണാലിറ്റി
  • ഇന്റർസെക്സ് മനുഷ്യാവകാശങ്ങൾ
  • ഇസ്ലാമോഫോബിയ
  • ജിം ക്രോ നിയമങ്ങൾ
  • ലുക്കിസം
  • മൈക്രോഅഗ്രഷൻ
  • നേറ്റീവിസം
  • അടിച്ചമർത്തൽ
  • ഉപദ്രവം
  • രാഷ്ട്രീയ കൊലപാതകം
  • വിവേചനത്തിന്റെ മാനസിക ആഘാതം
  • സഹിഷ്ണുതയുടെ വിരോധാഭാസം
  • വംശീയ വേർതിരിവ്
  • മത അസഹിഷ്ണുത
  • മത പീഡനം
  • മത വേർതിരിവ്
  • രണ്ടാം ക്ലാസ് പൗരൻ
  • സൈസിസം
  • അടിമത്തം
  • സ്റ്റിഗ്മ മാനേജ്മെന്റ്
  • ഘടനാപരമായ വിവേചനം
  • ഘടനാപരമായ അക്രമം
  • സുപ്രീമാസിസം
  • രുചി അടിസ്ഥാനമാക്കിയുള്ള വിവേചനം
  • സെനോഫോബിയ

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വിവേചനം&oldid=4085909" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ