ലൂബി

ചെടിയുടെ ഇനം

ലൂബി എന്ന മരത്തിലുണ്ടാകുന്ന കായയെ ലൂബിക്ക (ഇംഗ്ലീഷ്: Indian coffee plum) എന്നു പറയുന്നു. (ശാസ്ത്രീയനാമം: Flacourtia jangomas)(flacourtia inermis). ൡബിക്ക (ലൂബിക്ക), ലൂവിക്ക, ചീമനെല്ലിക്ക, ശീമനെല്ലിക്ക, വൗഷാപ്പുളി, ചുവന്ന നെല്ലിക്ക, ഓലോലിക്ക, ലൗലോലിക്ക, ലോലോലിക്ക ൠബിക്ക(റൂബിക്ക), ളൂബിക്ക, ഗ്ലോബക്ക, ഗ്ലൂബിക്ക, ഡബ്ലോലിക്ക, ഡബിളിക്ക, ഡ്യൂപ്ലിക്ക, റൂളി പുളിക്ക, റൂപ്ലിക്ക, സ്വീറ്റ് ലൂബി എന്നിങ്ങനെ ധാരാളം പേരുകളിൽ അറിയപ്പെടുന്നു.

ലൂബിക്ക
ലൂബിക്ക
Lubika cross section
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Flacourtieae
Genus:
Flacourtia
Species:
F. jangomas
Binomial name
Flacourtia jangomas
(Lour.) Raeusch.
Synonyms

Flacourtia cataphracta Roxburgh ex Willdenow.
Flacourtia jangomas

പഴവർഗ്ഗത്തിൽ ഉൾപ്പെടുന്ന ലൂബിക്ക മൂപ്പെത്തുന്നതിന് മുൻപ് പച്ച നിറവും പഴുക്കുമ്പോൾ ചുവന്ന നിറവുമാണ്. പച്ച കായകൾക്ക് പുളി രസമാണിതിനെങ്കിലും നന്നായി പഴുത്ത ലൂബിക്കക്ക് അല്പം മധുരവും ഉണ്ടാകും. പഴുത്തു ചുവന്ന സ്വീറ്റ് ലൂബി മധുരവും ചെറുതായി കാപ്പിയുടെ രുചിയുമുള്ളതാണ്. ലൂബിക്കയുടെ ഉൾഭാഗത്തായി വളരെ ചെറിയ കുരുക്കളും ഉണ്ടാകും. വിത്ത്‌ വഴിയും കമ്പ്നട്ടും പതി വെച്ചും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. വിത്ത്‌ വഴി നാലോ അഞ്ചോ വർഷം കഴിഞ്ഞാൽ ലൂബി കായ്ക്കുകയും നാല്പതോ അമ്പതോ വർഷം ആയുസ്സും കണ്ടുവരുന്നു. ചെറിയ മരമെന്ന ഗണത്തിൽ ഉൾപ്പെടുന്ന ലൂബി ഒരു വീട്ടുമരമായിട്ടാണ് വളർത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതായി കാണുന്നില്ല. കേരളത്തിൽ പല പൊതുവിടങ്ങളിലും ഇവ കാണാവുന്നതാണ്. ഒരു ചെറിയ തണൽ വൃക്ഷമെന്ന നിലയിലും ഫല വൃക്ഷമെന്ന നിലയിലും സ്വീറ്റ് ലൂബി വളർത്താറുണ്ട്.

ഉപയോഗം

ചെറിയ കായ ഉണ്ടാകുന്ന മരമാണ്‌ ലൂബി. പുളിരസമുള്ളതിനാൽ ഉപ്പ് കൂട്ടി ലൂബിക്ക തിന്നാറുണ്ട്.

മൂപ്പെത്തിയ ലൂബിക്ക ഉപ്പും പച്ചമുളകും ചേർത്ത് ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് ലൂബിക്ക ചമ്മന്തി ഉണ്ടാക്കാറുണ്ട്. ഉപ്പിലിട്ട ലൂബിക്കയും പച്ചമുളകും കൂട്ടിയരച്ച് ചമ്മന്തിയാക്കാനും പറ്റിയതാണ്.

പുളിരസം കൂടുതലുള്ളതുകൊണ്ട് അച്ചാർ ഇടാനും നന്നായി പഴുത്ത പാകത്തിലുള്ളതുകൊണ്ട് ജാം ഉണ്ടാക്കാനും ഉപയോഗിക്കാം. മീൻ കറികളിൽ പുളിരസത്തിനുവേണ്ടി ലൂബിക്ക ഉപയോഗിക്കുന്നതും കാണാറുണ്ട്.

നന്നായി പഴുത്തു മധുരവും കാപ്പിയുടെ രുചിയുമുള്ള കായകൾ സ്വാദിഷ്ഠവും പോഷക സമൃദ്ധവുമാണ്. ഇവ ചുവന്ന നിറത്തിൽ കാണപ്പെടുന്നു.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=ലൂബി&oldid=3904120" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ