ബാണാസുര സാഗർ അണക്കെട്ട്
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ബാണാസുര സാഗർ ഡാം | |
---|---|
![]() ബാണാസുര സാഗർ ഡാം | |
ഔദ്യോഗിക നാമം | കുറ്റ്യാടി ഓഗ്മെന്റഷന് മെയിൻ പടിഞ്ഞാറത്തറ ഡാം |
സ്ഥലം | പടിഞ്ഞാറത്തറ,വയനാട്, കേരളം,ഇന്ത്യ ![]() |
നിർദ്ദേശാങ്കം | 11°40′17.58″N, 75°57′35.8488″E |
പ്രയോജനം | വൈദ്യുതി നിർമ്മാണം ,ജലസേചനം |
നിർമ്മാണം പൂർത്തിയായത് | 2004 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | പനമരം പുഴ |
ഉയരം | 38 m (125 ft) |
നീളം | 628 m (2,060 ft) |
സ്പിൽവേകൾ | 4 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 1664 M3/Sec |
റിസർവോയർ | |
Creates | ബാണാസുര സാഗർ റിസർവോയർ |
ആകെ സംഭരണശേഷി | 209,200,000 cubic metres (7.39×109 cu ft) |
ഉപയോഗക്ഷമമായ ശേഷി | 185,500,000 cubic metres (6.55×109 cu ft) |
പ്രതലം വിസ്തീർണ്ണം | 12.77 hectares (31.6 acres) |
Power station | |
Operator(s) | KSEB |
Commission date | 1972 |
Turbines | 3 x 25 Megawatt (Pelton-type) 1 x 50 Megawatt (Pelton-type) 2 x 50 Megawatt (Pelton-type) 3 x 1.25 Megawatt (Horizontal Kaplan-type) |
Installed capacity | 228.75 MW |
Annual generation | 581 MU |
കക്കയം പവർ ഹൗസ് |
കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ കബിനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു [1] കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്[2]. 1979-ലാണ് ഈ അണക്കെട്ട് നിർമ്മാണം അരംഭിച്ചത്. [3] ഒരു കിലോ മീറ്ററോളം നീളത്തിൽ മണ്ണു കൊണ്ടാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക് (കക്കയം ഡാം) [4],[5],[6] ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ബാണാസുര സാഗർ ജലസേചന പദ്ധതി [7]യുടെ പ്രധാന ലക്ഷ്യങ്ങൾ..
കുറ്റ്യാടി സ്പിൽ വേ അണക്കെട്ട്[8], കോസനി സാഡിൽ ഡാം[9], കോട്ടഗിരി സാഡിൽ ഡാം[10], നിയർ കോട്ടഗിരി സാഡിൽ ഡാം[11], കുറ്റ്യാടി സാഡിൽ ഡാം[12] നായന്മൂല തടയണ, മാഞ്ഞൂര തടയണ എന്നീ 7 ചെറിയ അണക്കെട്ടുകളും ഈ പദ്ധതിയുടെ ഭാഗമാണ്. [13]
സ്പിൽ വേ ഡാം വഴിയാണ് വെള്ളം തുറന്നു വിടുന്നത്
മണ്ണുകൊണ്ടുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്.[14] [15] വലിയ പാറകളും കല്ലുകളും മണ്ണുമാണ് ഇതിനായി ഉപയോഗിച്ചത്. 685 മീറ്റർ ആണ് ഈ അണക്കെട്ടിന്റെ നീളം. ബാണാസുര മലകൾക്കിടയിലായി 33 ലക്ഷം കുബിക് മീറ്റർ മണ്ണുപയോഗിച്ചാണ് [16]നിർമ്മിച്ചിരിക്കുന്നത്. 190 കോടി രൂപയായിരുന്നു നിർമ്മാണച്ചിലവ്.
1979 ലാണ് ആദ്യ അണക്കെട്ട് പണിതീർന്നത്. [17] ഒരു ചെറിയ കനാലും അണക്കെട്ടും ചേർന്ന് ഇന്ത്യൻ ബാണാസുര സാഗർ പദ്ധതിയുടെ ഭാഗമായാണ് തുടക്കം. പ്രഥാന ലക്ഷ്യം കോഴിക്കോട് ഉള്ള കക്കയം അണക്കെട്ടിലേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനായി ജലം എത്തിക്കുകയും ജലസേചനത്തിനു ഉപയോഗിക്കുക എന്നതുമായിരുന്നു.
അണക്കെട്ടിനടുത്തുള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.[18],[19] ഒരു വിനോദസഞ്ചാര ആകർഷണവുമാണ് ഇവിടം.
അണക്കെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ അണകെട്ടിനകത്തു ഏതാനും ദ്വീപുകൾ രൂപപ്പെടുന്നു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.[20]
ഇന്ന് അണക്കെട്ട് പൂർത്തിയായെങ്കിലും ബാണാസുര സാഗർ പദ്ധതി പൂർത്തിയായിട്ടില്ല. കാരാപ്പുഴ ജലവൈദ്യുത പദ്ധതി പോലെ അപൂർണ്ണമായ അവസ്ഥയിലാണ് ഈ പദ്ധതിയും. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടിനു മുകളിലുള്ള സൗരോർജ്ജ പാനലുകൾ സ്ഥാപിക്കപ്പെട്ടതിവിടെയാണ്. [21]
നെയ്യാർ • പേപ്പാറ • അരുവിക്കര • തെന്മല • ഗവി • കുള്ളാർ • മീനാർ I • മീനാർ II • പമ്പ • ആനത്തോട് • കക്കി • മൂഴിയാർ • അപ്പർമൂഴിയാർ • വെള്ളത്തോട് • മണിയാർ • കുണ്ടള • മാട്ടുപ്പെട്ടി • മൂന്നാർ ഹെഡ്വർക്സ് • മുല്ലക്കാനം • ആനയിറങ്കൽ • പൊന്മുടി • ചെങ്കുളം • കല്ലാർകുട്ടി • ലോവർപെരിയാർ • മുല്ലപ്പെരിയാർ • ഇടുക്കി • ചെറുതോണി • കുളമാവ് • അഴുത ഡൈവേർഷൻ • വഴിക്കടവ് • കുട്ടിയാർ • വടക്കേപ്പുഴ • കല്ലാർ • ഇരട്ടയാർ • നാരകക്കാനം • മലങ്കര • ഇടമലയാർ • ഭൂതത്താൻ കെട്ട് • ഷോളയാർ • പെരിങ്ങൽക്കുത്ത് • തുമ്പൂർമുഴി • ചിമ്മിനി • പീച്ചി • വാഴാനി • പൂമല • പറമ്പിക്കുളം • തൂണക്കടവ് • പെരുവാരിപള്ളം • മീങ്കര • ചുള്ളിയാർ • പോത്തുണ്ടി • മംഗലം • വാളയാർ • മലമ്പുഴ • ശിരുവാണി • കാഞ്ഞിരപ്പുഴ • കാരാപ്പുഴ • ബാണാസുര സാഗർ • കക്കയം • പെരുവണ്ണാമുഴി • പഴശ്ശി • വെള്ളത്തൂവൽ • |
ശബരിഗിരി • കക്കാട് • പള്ളിവാസൽ • ചെങ്കുളം • പന്നിയാർ • നേര്യമംഗലം • നേര്യമംഗലം എക്സ്റ്റൻഷൻ സ്കീം • ഇടുക്കി • ലോവർ പെരിയാർ • ഇടമലയാർ • ഷോളയാർ • പെരിങ്ങൽക്കുത്ത് • പെരിങ്ങൽകുത്ത് ഇടതു തീര എക്സ്റ്റൻഷൻ • കുറ്റ്യാടി • പേപ്പാറ • കല്ലട • മാട്ടുപ്പെട്ടി • മലങ്കര • ചിമ്മിനി • പീച്ചി • മലമ്പുഴ • ലോവർ മീൻമുട്ടി • ഉള്ളുങ്കൽ • കരിക്കയം • മണിയാർ • റാന്നി പെരുനാട് • പെരുന്തേനരുവി • കുത്തുങ്കൽ • വെള്ളത്തൂവൽ • ഇരുട്ടുകാനം • മാങ്കുളം • കല്ലാർ • മീൻവല്ലം • ആഢ്യൻപാറ • ചെമ്പുകടവ് - 1 • ചെമ്പുകടവ് - 2 • ഉറുമി - 1 • ഉറുമി - 2 • പൂഴിത്തോട് • വിലങ്ങാട് • ബാരാപ്പോൾ • |
വയനാട്ടിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ | |
---|---|
ബാണാസുര സാഗർ ഡാം · ചെമ്പ്ര കൊടുമുടി · ഇടക്കൽ ഗുഹ · കുറുവ ദ്വീപ് · ലക്കിടി · മുത്തങ്ങ · പക്ഷിപാതാളം · പഴശ്ശിരാജ സ്മാരകം · പൂക്കോട് തടാകം · സൂചിപ്പാറ വെള്ളച്ചാട്ടം · തിരുനെല്ലി ക്ഷേത്രം · മീൻമുട്ടി വെള്ളച്ചാട്ടം · പാപനാശിനി · ചീങ്ങേരി വെള്ളച്ചാട്ടം · സുൽത്താൻ ബത്തേരി ജൈനക്ഷേത്രം · കർളാട് ചിറ · വരാമ്പറ്റ പള്ളി · പുളിയാർമല ജൈന ക്ഷേത്രം · പള്ളിക്കുന്ന് പള്ളി · കൽപറ്റ · സുൽത്താൻ ബത്തേരി · അമ്പലവയൽ തോട്ടം · ബാണാസുര സാഗർ മല · ബേഗൂർ വന്യജീവി സങ്കേതം · ബോയ്സ് ടൗൺ · ചെയിൻ മരം · ചീങ്കേരി മല · ചീയമ്പം വെള്ളച്ചാട്ടം · കാന്തപ്പാറ വെള്ളച്ചാട്ടം · കാപ്പിക്കലം വെള്ളച്ചാട്ടം · കരാപ്പുഴ ഡാം · മീനങ്ങാടി · മുത്തങ്ങാടി · പൊങ്കുഴി · പുൽപ്പള്ളി സീതാദേവി ക്ഷേത്രം · തോൽപെട്ടി വന്യജീവി സങ്കേതം · വള്ളിയൂർകാവ് · തൃക്കൈപ്പറ്റ ക്ഷേത്രം |
പോക്ഷകനദികൾ | അമരാവതി നദി · അർക്കാവതി · ഭവാനി · ചിന്നാർ നദി · ഹേമാവതി · ഹൊന്നുഹോൾ · കബിനി · കൊല്ലിടം · ലക്ഷ്മണതീർഥ നദി · ലോകപാവനി · നൊയ്യൽ · പാമ്പാർ · ഷിംഷ |
---|---|
ഡാമുകൾ | ബാണാസുര സാഗർ · ബംഗാര ദൊഡീവാല · ഗ്രാന്റ് അനികട് · കൃഷ്ണ രാജസാഗര · മടകട്ടി · മെട്ടൂർ ഡാം · സ്റ്റാൻലി റിസർവോയർ |
പ്രത്യേകതകൾ | |
നഗരങ്ങളും പട്ടണങ്ങളും | ഈറോഡ് · കാരൂർ · കൊടക് · കുംഭകോണം · കുശലനഗരം · മണ്ഡ്യ · മയിലാടുതുറൈ · മൈസൂരു · പുഹാർ · ശ്രീരംഗം · ശ്രീരംഗപട്ടണം · തലക്കാട് · തലക്കാവേരി · തിരുച്ചിറപ്പള്ളി |
Riparian states and territories |
![]() | കേരളവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
![]() | ഇന്ത്യയിലെ കെട്ടിടങ്ങളെയും നിർമ്മിതികളെയും കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |