ഇന്ദിര കാസ്ട്രാറ്റോവിക്
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
മാസിഡോണിയയിലെ ഒരു പ്രമുഖ ഹാൻഡ്ബോൾ കളിക്കാരിയാണ് ഇന്ദിര കാസ്ട്രാറ്റോവിക് ( ഇംഗ്ലീഷ് : Indira Kastratović, née Jakupović (Macedonian: Индира Кастратовиќ )[1]ഹാൻഡ്ബോൾ കളിയിൽ ലോകത്തെ തന്നെ ഏറ്റവും നല്ല റൈറ്റ് ബാക്ക് ആയിട്ടാണ് ഇവർ അറിയപ്പെടുന്നത്. 1997ലെ വനിതാ ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ മാസിഡോണിയൻ ടീമിനെ 71 ഗോളോടെ ഏഴാം സ്ഥാനത്ത് എത്തിക്കുന്നതിൽ ഇവർ സഹായിച്ചു.[2] മാസിഡോണിയയുടെ തലസ്ഥാനമായ സ്കോപിയെയിലെ പ്രമുഖ വനിതാ ഹാൻഡ്ബോൾ ക്ലബ്ബായ കൊമെറ്റൽ ഗ്ജോർസെ പെട്രോവ് സ്കോപിയെ ( Kometal Gjorče Petrov Skopje ) യുടെ കളിക്കാരിയായിരുന്നു ഇവർ. ഈ ടീമിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു ഇന്ദിര കാസ്ട്രാറ്റോവിക്. ടീമിനെ രണ്ടു തവണ ഫൈനലിൽ എത്തിക്കുകയും 2002ൽ ടീമിനെ വിജയിത്തിലെത്തിക്കുകയും ചെയ്തു. ഹാൻഡ് ബോൾ പരിശീലകനായ സോറൻ കാസ്ട്രോവികിന്റെ ഭാര്യയാണ് ഇന്ദിര. ബോസ്നിയൻ പരമ്പരയിൽ പെട്ടയാളാണ് ഇവർ.
1970 ഒക്ടോബർ രണ്ടിന് സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെ ആറ് ഘടകങ്ങളിൽ ഒന്നായിരുന്ന ബോസ്നിയ ആന്റ് ഹെർസെഗോവിനയിലെ ബൻജലുക നഗരത്തിൽ ജനിച്ചു.