അൽഫോൻസ് കണ്ണന്താനം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
അൽഫോൻസ് കണ്ണന്താനം | |
---|---|
![]() | |
ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം | |
കേരളത്തിൽ നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ 2006- 2011 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1953-08-08)8 ഓഗസ്റ്റ് 1953 മണിമല ,കേരളം, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | ശ്രീ.ഷീല |
കുട്ടികൾ | ആകാശ്&ആദർശ് |
കെ. ജെ. അൽഫോൻസ് കണ്ണന്താനം 1953-ൽ ജനിച്ചു. 1979-ൽ ഐ.എ.എസ് ലഭിച്ചു. 'ദേവികുളം സബ്കളക്ടർ, 'മിൽമ' മാനേജിങ്ങ് ഡയറക്ടർ,കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇൻറർനാഷണൽ മാഗസീൻ തിരഞ്ഞെടുക്കുകയുണ്ടായി[അവലംബം ആവശ്യമാണ്]. 2006-ൽ നടന്ന തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ പിന്തുണയോടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി, രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് സെപ്റ്റംബർ 3, 2017 നു സ്ഥാനം ഏറ്റെടുത്തു.
കേരളത്തിലെ കോട്ടയം ജില്ലയിൽ മണിമല ഗ്രാമത്തിൽ പരേതനായ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953 ഓഗസ്റ്റ് 8-ന് ജനിച്ചു. മലയാളം മീഡിയം സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കേവലം 42% മാർക്ക് കിട്ടിയാണ് പത്താം തരം വിജയിച്ചത്!. ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1979-ൽ സിവിൽ സർവ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു.
ദേവികുളം സബ്കളക്ടർ ആയിരിക്കുമ്പോഴായിരുന്നു അൽഫോണ്സിൻറെ വിവാഹം. ഭാര്യ ഷീല, അദ്ദേഹത്തിന് രണ്ട് മക്കൾ ആകാശും, ആദർശും.
ശ്രീ.അൽഫോൻസ് കണ്ണന്താനത്തിന്റെ ആത്മകഥാ പുസ്തകമാണ് ഇന്ത്യ മാറ്റത്തിൻറെ മുഴക്കം (16th September 1996) ഡി.സി. ബുക്സാണിത് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 1996-ലാണ് ആദ്യ പതിപ്പ് പുറത്തിറക്കിയത്. 1995-ൽ ഈ പുസ്തകം എഴുതിയതിനു ശേഷം ശ്രീ.അൽഫോൻസിന്റെ ജീവിതത്തിൽ പലതും സംഭവിച്ചു. ബാബരി മസ്ജിദ് പൊളിച്ചതിന് കുറ്റക്കാരൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു എന്നു പറയാൻ ധൈര്യം കാണിച്ചതിന് സർവ്വീസിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 2006-ൽ സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെ രാജി വെച്ച് രാക്ഷ്ട്രീയത്തിൽ കയറി മുപ്പത്തിരണ്ടാം ദിവസം വൻഭൂരിപക്ഷത്തോടെ കാഞ്ഞിരപ്പള്ളി എം.എൽ.എ ആയി.
സാധാരണ ബ്യൂറോക്രാറ്റുകളിൽ നിന്ന് വ്യത്യസ്തനായ അദ്ദേഹം താൻ അലങ്കരിച്ച ഓരോ പദവിയിലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തത പുലർത്തിയത് എങ്ങനെയാണെന്ന് പുസ്തകത്തിൽ വിവരിക്കുന്നു. ഭാരതീയരെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുക എന്നതാണ് ഈ ഗ്രന്ഥത്തിൻറെ ഉദ്ദേശ്യം[അവലംബം ആവശ്യമാണ്]. ഭ്രാന്തമായ സ്വപ്നങ്ങൾ കാണുകമാത്രമല്ല,അവയെ സാർത്ഥകമാക്കാൻ യത്നിക്കുകകൂടി വേണമെന്ന് അദ്ദേഹം ഈ പുസ്തകത്തിൽ പറയുന്നു[അവലംബം ആവശ്യമാണ്].പുസ്തകത്തിൻറെ പന്ത്രണ്ടാമത് എഡിഷൻ നവംബർ -2008-ൽ പുറത്തിറങ്ങുകയുമുണ്ടായി. എം. പി.സദാശിവൻ വിവർത്തനം ചെയ്ത ഈ പുസ്തകം ഡിസി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.